5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nagasaki Day 2024: ലോകമനസാക്ഷിയെ ഞെട്ടിച്ച ആ ഇരുണ്ട ദിനം; ‘ഫാറ്റ് മാന്‍’ ഇല്ലാതാക്കിയ നാഗസാക്കി

Nagasaki Day Importance: ആ ദുരന്തത്തെ അതിജീവിച്ചവരുടെ വേദനയും യാതനയും വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. മൂന്നരലക്ഷത്തോളം ആളുകള്‍ താമസിച്ചിരുന്ന ആ നഗരത്തിലെ ജനസംഖ്യ 140,000 ആളുകളിലേക്ക് ചുരുങ്ങി.

Nagasaki Day 2024: ലോകമനസാക്ഷിയെ ഞെട്ടിച്ച ആ ഇരുണ്ട ദിനം; ‘ഫാറ്റ് മാന്‍’ ഇല്ലാതാക്കിയ നാഗസാക്കി
shiji-mk
Shiji M K | Published: 08 Aug 2024 10:00 AM

ചരിത്രത്തില്‍ കറുത്ത ദിനമായി രേഖപ്പെടുത്തിയ നാഗസാക്കി ദിനം, എല്ലാവര്‍ഷവും ആഗസ്റ്റ് 9ന് ആചരിക്കുന്നു. 1945 ആഗസ്റ്റ് 9ന് ജപ്പാനിലെ നാഗസാക്കിയില്‍ അമേരിക്ക രണ്ടാമത്തെ അണുബോംബ് വര്‍ഷിച്ചു. ആഗസ്റ്റ് 6ന് ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിച്ച് ദവസങ്ങള്‍ക്കുള്ളില്‍ തന്നെയാണ് അടുത്ത ആക്രമണം. ഹിരോഷിമ ദുരന്തത്തില്‍ നിന്ന് ആ നാട് കരകയറിയിട്ടുണ്ടായിരുന്നില്ല. ആ നടുക്കം മാറും മുമ്പേ ആദ്യം വര്‍ഷിച്ചതിനേക്കാള്‍ കരുത്തുള്ള അണുബോംബുമായി അമേരിക്ക വീണ്ടുമെത്തി.

4630 കിലോ ടണ്‍ ഭാരവും ഉഗ്ര സ്‌ഫോടക ശേഷിയുമുണ്ടായിരുന്ന ഫാറ്റ് മാന്‍ എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബാണ് നാഗസാക്കിയെ തകര്‍ത്തെറിഞ്ഞത്. ആ സ്‌ഫോടനത്തില്‍ ഏകദേശം 80,000ത്തോളം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആ ആക്രമണം വേദനിപ്പിച്ചത് ജപ്പാനെ മാത്രമായിരുന്നില്ല. ലോകമനസാക്ഷിയെ തന്നെ ആകെ തകര്‍ത്തു കളഞ്ഞു അത്.

Also Read: Bangladesh Riots: 1990 ആവര്‍ത്തിക്കുകയാണോ? കത്തിയമരുന്ന സാമ്രാജ്യം, ബംഗ്ലാദേശ് നല്‍കുന്ന പാഠമെന്ത്?

ആ ദുരന്തത്തെ അതിജീവിച്ചവരുടെ വേദനയും യാതനയും വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. മൂന്നരലക്ഷത്തോളം ആളുകള്‍ താമസിച്ചിരുന്ന ആ നഗരത്തിലെ ജനസംഖ്യ 140,000 ആളുകളിലേക്ക് ചുരുങ്ങി. അതിജീവിച്ചവര്‍ക്കും പലഘട്ടങ്ങളിലായി മരണം വരിക്കേണ്ടതായി വന്നതാണ് ഇതിന് കാരണമായത്. ആണവ പ്രസരം കാരണം ക്യാന്‍സര്‍ പോലുള്ള പല അസുഖങ്ങളും അടിക്കടി ആ ജനതയെ തേടിയെത്തിയിരുന്നു.

ആഗസ്റ്റ് 6ന് പ്രാദേശിക സമയം രാവിലെ 8.15 പാരച്ച്യൂട്ടിലൂടെ പറന്നെത്തിയ ലിറ്റില്‍ ബോയ് എന്ന ബോംബ്, വിമാനത്തില്‍ നിന്ന് താഴേക്ക് പതിച്ചാണ് ഹിരോഷിമയെ ചാരമാക്കി മാറ്റിയത്. ജനറല്‍ പോള്‍ടിബ്റ്റ്സ് പറപ്പിച്ച അമേരിക്കന്‍ വ്യോമസേനയുടെ ബി 29 ബോംബര്‍ വിമാനമായ എനോള ഗേയില്‍ നിന്നാണ് ബോംബ് പ്രയോഗിച്ചത്. നഗരത്തിന് 2000 അടി ഉയരത്തില്‍ ഉഗ്ര സ്‌ഫോടനം. മുതിര്‍ന്നവര്‍ ജോലി സ്ഥലങ്ങളിലേക്കും കുട്ടികള്‍ സ്‌കൂളിലേക്കും പോകുന്ന സമയത്തായിരുന്നു ഈ ദാരുണ സംഭവം അരങ്ങേറിയത്.

യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിര്‍മ്മിച്ച ഈ അണുബോംബിന് 12,500 ടണ്‍ ടിഎന്‍ടിയുടെ പ്രഹരശേഷിയാണ് ഉണ്ടായിരുന്നത്. സൂര്യന് തുല്യം ഉയര്‍ന്നുപൊങ്ങിയ തീജ്വാലകള്‍ ഹിരോഷിമ നഗരത്തില്‍ കത്തിജ്വലിച്ചു. നിരപരാധികളായ നിരവധി ആളുകളാണ് വെന്തുരികി മരിച്ചത്. മുപ്പത്തിയേഴായിരത്തോളം പേര്‍ക്കാണ് ആണവവികിരണത്താല്‍ ഗുരുതരമായി പൊള്ളലേറ്റത്. അവര്‍ ഉരുകിവീണ തൊലിയും മാംസവുമായി വെള്ളത്തിനുവേണ്ടി, ചുട്ടുപൊള്ളുന്ന ശരീരം തണുപ്പിക്കാനായി തിളച്ചുമറിയുന്ന പുഴകളിലും കിണറുകളിലും എടുത്തുചാടി. നിരവധിപേര്‍ മരിച്ചുവീണു.

രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിലാണ് ഈ സംഭവ പരമ്പരയുണ്ടായത്. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വിനാശകരമായ യുദ്ധമായിരുന്നു 1939 മുതല്‍ 1945 വരെ നടന്ന രണ്ടാം ലോകമഹായുദ്ധം എന്നുതന്നെ പറയാം. ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും രണ്ടുചേരികളായി തിരിഞ്ഞാണ് അന്ന് യുദ്ധം നടത്തിയിരുന്നത്. 30 രാജ്യങ്ങളിലെ 100 മില്യണ്‍ ജനങ്ങള്‍ ഈ യുദ്ധത്തില്‍ നേരിട്ട് പങ്കെടുത്തിരുന്നു.

Also Read: Hiroshima Day 2024: ഹിരോഷിമ ദിനം; ആ കറുത്ത ദിനങ്ങളുടെ ഓർമയിൽ ഇന്നും ലോകം, ചരിത്രം അറിയാം

കൂടാതെ യുദ്ധത്തില്‍ പങ്കെടുത്ത പ്രധാനരാജ്യങ്ങള്‍ അവരുടെ സാമ്പത്തിക, വ്യാവസായിക, ശാസ്ത്രീയ കഴിവുകള്‍ പ്രയോജനപ്പെടുത്തി യോദ്ധാക്കളെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ലാതെ നടത്തിയ വിനാശകരമായ കടന്നുകയറ്റം കൂടിയായിരുന്നു അത്. പടിഞ്ഞാറന്‍ സഖ്യവും സോവിയറ്റ് യൂണിയനും ജര്‍മനി പിടിച്ചടുക്കിയതോടെ അഡോള്‍ഫ് ഹിറ്റ്‌ലര്‍ ആത്മത്യ ചെയ്തു. 1945 മെയ് 8ന് ജര്‍മനി നിരുപാധികം കീഴടങ്ങിയതോടെ യൂറോപ്പിലെ യുദ്ധം അവസാനിച്ചു.

എന്നാല്‍ ജപ്പാന്‍ കീഴടങ്ങാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് ആഗസ്റ്റ് 6ന് ഹിരോഷിമയിലും ആഗസ്റ്റ് 9ന് നാഗസാക്കിയിലും അമേരിക്ക ബോംബ് വര്‍ഷിച്ചു. ഇതോടെ സെപ്റ്റംബര്‍ രണ്ടിന് ജപ്പാനും കീഴടങ്ങുകയായിരുന്നു.