Noongah: 26 പേരിൽ 21 പേരെയും കൊന്നുകൊണ്ട് മുങ്ങിപ്പോയ എം വി നൂൻഗാഹ് കപ്പലിന്റെ രഹസ്യച്ചുരുൾ 55 വർഷത്തിനു ശേഷം അഴിയുന്നു
mystery ship Noongah in Australia: കപ്പലിനൊപ്പം കാണാതായ 21 പേരുടെ വിധിയും ഇതുവരെ ദുരൂഹമായിരുന്നു. ഇനി ഇതിനു തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷ ഇതോടെ ഉയരുന്നു. അന്നത്തെ സാങ്കേതിക വിദ്യയുടെ പരിമിതിയും കപ്പൽ തിരച്ചിലിനെ അന്ന് ബാധിച്ചിരുന്നു.
ന്യൂ സൌത്ത് വെയിൽസ്: ടൈറ്റാനിക് ദുരന്തത്തെപ്പറ്റി കേൾക്കാത്ത ആരുമുണ്ടാകില്ല. ചരിത്രത്തിൽ ഇടം പടിച്ച ഇത്തരം പല കപ്പൽ ദുരന്തങ്ങളുമുണ്ട്. അത്തരത്തിൽ ഒന്നാണ് നൂൻഗാഹ് കപ്പൽ ദുരന്തം. ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കപ്പൽ ദുരന്തത്തിന്റെ ദുരൂഹതയാണ് ഇത്. ഇപ്പോൾ 55 വർഷം പിന്നിട്ട ഈ ദുരന്തത്തിന്റെ ദുരൂഹതയ്ക്ക് അവസാനമായിരിക്കുകയാണ്.
1969ൽ കപ്പലിലുണ്ടായിരുന്ന 26 പേരിൽ 21 പേരെയും മരണത്തിന് വിട്ടു നൽകി മുങ്ങിപ്പോയ എം വി നൂൻഗാഹിന്റെ അവശിഷ്ടം വർഷങ്ങൾക്കിപ്പുറം കണ്ടെത്തിയിരിക്കയാണ്. 233 അടി നീളമുള്ള ചരക്കുകപ്പലായിരുന്നു ഇത്.
അന്ന് കടൽക്ഷോഭം ഉണ്ടായതിനേത്തുടർന്നാണ് കപ്പൽ തകർന്നത്. ന്യൂ സൌത്ത് വെയിൽസ് തീരത്തിന് സമീപത്തായി മുങ്ങിപ്പോയ നൂൻഗാഹിന് വേണ്ടി വലിയ രീതിയിലുള്ള തെരച്ചിലാണ് ഓസ്ട്രേലിയ നടത്തിയത്. കപ്പലിലുണ്ടായിരുന്ന 5 പേർ മാത്രമാണ് അന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. മുങ്ങി മരിച്ചവരിൽ ഒരാളുടെ മൃതദഹം മാത്രം അന്ന് ലഭിച്ചു.
ALSO READ – ‘യുദ്ധ കുറ്റവാളി’; യുഎസ് കോണ്‍ഗ്രസില്‍ നെതന്യാഹുവിനെതിരെ ഫലസ്തീന്‍ വംശജയുടെ പ്രതിഷേധം
ഓസ്ട്രേലിയൻ സയൻസ് ഏജൻസിയാണ് ഇപ്പോൾ കടലിന്റ അടിത്തട്ടിൽ നിന്ന് കപ്പലിന്റെ കൃത്യമായ ലൊക്കേഷൻ കണ്ടെത്തിയത്. ഇതിനായി ഹൈ റെസല്യൂഷൻ വീഡിയോ മാപ്പിങ് സാങ്കേതിക വിദ്യയാണ് ഇവർ പ്രയോഗിച്ചത്. ഓസ്ട്രേലിയൻ നാവിക സേന, രക്ഷാപ്രവർത്തകർ, വിമാനങ്ങൾ, കപ്പലുകൾ അടക്കമുള്ളവ ഉപയോഗിച്ച് അന്ന് തിരച്ചിൽ നടത്തിയിരുന്നു.
കപ്പലിനൊപ്പം കാണാതായ 21 പേരുടെ വിധിയും ഇതുവരെ ദുരൂഹമായിരുന്നു. ഇനി ഇതിനു തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷ ഇതോടെ ഉയരുന്നു. അന്നത്തെ സാങ്കേതിക വിദ്യയുടെ പരിമിതിയും കപ്പൽ തിരച്ചിലിനെ അന്ന് ബാധിച്ചിരുന്നു.
മുങ്ങിത്തപ്പുന്നതിനുള്ള സാങ്കേതിക വിദ്യകളുടെ പരിമിതികളെ തുടർന്നായിരുന്നു ഇത്. വലിയ കേടുപാടുകളില്ലാതെ ജലോപരിതലത്തിൽ നിന്ന് 170 മീറ്റർ താഴ്ചയിലാണ് കപ്പൽ കണ്ടെത്തിയത്. കാണാതായ കപ്പലുകളെ കണ്ടെത്തുന്ന സിഡ്നി പ്രൊജക്ടിന്റെ ഭാഗമായി ഈ കപ്പലിനെ ഉയർത്താനും തീരുമാനം ഉണ്ടെന്നാണ് വിവരം.