5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mystery Disease : ആളുകള്‍ മരിക്കുന്നു, നിഗൂഢ രോഗത്തില്‍ ആശങ്ക; വിദഗ്ധ സംഘത്തെ അയച്ച് ലോകാരോഗ്യസംഘടന

WHO To Help Congo Diagnose Mystery Disease : ദുരിതബാധിതരായ കുടുംബങ്ങൾക്കും കമ്മ്യൂണിറ്റികൾക്കും ഫലപ്രദമായ പിന്തുണ നൽകുക എന്നതിലാണ് മുന്‍ഗണനയെന്ന്‌ ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കൻ റീജിയണൽ ഡയറക്ടർ മാത്ഷിഡിസോ മൊയ്തി വ്യക്തമാക്കി

Mystery Disease : ആളുകള്‍ മരിക്കുന്നു, നിഗൂഢ രോഗത്തില്‍ ആശങ്ക; വിദഗ്ധ സംഘത്തെ അയച്ച് ലോകാരോഗ്യസംഘടന
പ്രതീകാത്മക ചിത്രം (image credits: Getty)
jayadevan-am
Jayadevan AM | Updated On: 07 Dec 2024 08:22 AM

കോംഗോയില്‍ ആളുകളുടെ മരണത്തിന് ഇടയാക്കിയ നിഗൂഢ രോഗത്തില്‍ ആശങ്ക. രാജ്യത്തിന്റെ വിദൂര പ്രദേശത്ത് നിരവധി പേര്‍ മരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. രോഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ ലോകാരോഗ്യസംഘടന വിദഗ്ധ സംഘത്തെ നിയോഗിച്ചു.

തെക്കുപടിഞ്ഞാറൻ കോംഗോയിലെ പാന്‍സിയിലേക്ക് ലോകാരോഗ്യസംഘടനയിലെ വിദഗ്ധ സംഘം പുറപ്പെട്ടു. അവശ്യ മരുന്നുകള്‍ വിതരണം ചെയ്യുന്നതിനോടൊപ്പം രോഗത്തെക്കുറിച്ച് അവര്‍ പഠനം നടത്തും. ഡയഗ്നോസ്റ്റിക് കിറ്റുകളും അവിടെ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ദുരിതബാധിതരായ കുടുംബങ്ങൾക്കും കമ്മ്യൂണിറ്റികൾക്കും ഫലപ്രദമായ പിന്തുണ നൽകുക എന്നതിലാണ് മുന്‍ഗണനയെന്ന്‌ ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കൻ റീജിയണൽ ഡയറക്ടർ മാത്ഷിഡിസോ മൊയ്തി വ്യക്തമാക്കി.

രോഗത്തിന്റെ കാരണം തിരിച്ചറിയുകയും, അത് പകരുന്ന രീതികള്‍ മനസിലാക്കുകയും വേണം. എത്രയും പെട്ടെന്ന് ഉചിതമായ നടപടികള്‍ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മാത്ഷിഡിസോ മൊയ്തി പറഞ്ഞു.

സംഭവം പാന്‍സിയില്‍

പാന്‍സി ആരോഗ്യ മേഖലയില്‍ ഇതുവരെ 394 കേസുകളും 30 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ ഉദ്ധരിച്ച് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. നവംബറിൽ പ്രദേശത്ത് 143 പേർ അജ്ഞാത രോഗം ബാധിച്ച് മരിച്ചുവെന്നാണ് പ്രാദേശികള്‍ അധികാരികള്‍ ഈയാഴ്ച ആദ്യം പറഞ്ഞത്.

തലവേദന, ചുമ, പനി, ശ്വാസതടസ്സം, വിളർച്ച എന്നിവയാണ് ഈ അജ്ഞാത രോഗത്തിന്റെ ലക്ഷണങ്ങള്‍. 71 മരണങ്ങള്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നതായി ആരോഗ്യമന്ത്രി റോജർ കാംബ പറഞ്ഞു. ഇതില്‍ 27 പേര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇതുവരെ എടുത്ത സാമ്പിളുകളുടെ ലബോറട്ടറി ഫലം ഈ വാരാന്ത്യത്തിൽ തന്നെ ലഭിക്കുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

ALSO READ: പ്രായമൊക്കെ വെറും നമ്പറല്ലേ! ഈ നവദമ്പതികളുടെ വയസറിഞ്ഞാല്‍ ഞെട്ടുമെന്ന കാര്യം ഉറപ്പ്‌

രോഗം പൊട്ടിപ്പുറപ്പെട്ടത് ഒക്ടോബര്‍ അവസാനത്തോടെ

ഒക്ടോബര്‍ അവസാനത്തോടെയാണ് രോഗം പൊട്ടിപ്പുറപ്പെട്ടത്. വിഷയം ഈയാഴ്ചയാണ് കൂടുതലായി ശ്രദ്ധിക്കപ്പെടുന്നത്. രോഗബാധിത പ്രദേശത്ത് പരിശോധനാ സംവിധാനങ്ങളില്ല. സമീപത്തെ ക്വിലു പ്രവിശ്യയിലെ കിഗാലിയിലെ ലാബിലേക്കാണ് സാമ്പിളുകള്‍ അയച്ചത്. പ്രത്യേകിച്ച് 15 വയസ്സിനു മുകളിലുള്ളവരെയാണ് ഇത് ഏറ്റവും ഗുരുതരമായി ബാധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

നവംബർ അവസാനം മുതൽ പ്രവിശ്യയിലെ ആരോഗ്യ അധികാരികളെ ലോകാരോഗ്യ സംഘടനയുടെ പ്രാഥമിക പ്രാദേശിക സംഘം പിന്തുണയ്ക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലോകാരോഗ്യസംഘടനയുടെ വിദഗ്ധ സംഘം കോംഗോയിലെ നാഷണല്‍ റെസ്‌പോണ്‍സ് ടീമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

ക്ലിനിക്ക്-ലബോറട്ടറി വിദഗ്ദര്‍, എപ്പിഡെമിയോളജിസ്റ്റുകൾ തുടങ്ങിയവരടക്കം വിദഗ്ധ സംഘത്തിലുണ്ട്. സാമ്പിളുകൾ ശേഖരിക്കുക, സജീവമായ കേസുകൾ കണ്ടെത്തുക, രോഗികളെ ചികിത്സിക്കുക, പൊതുജന അവബോധം വർദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്രീകരിച്ച് ലോകാരോഗ്യസംഘടന പ്രവര്‍ത്തിക്കും.