5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Myanmar Earthquake: വെള്ളിയാഴ്ച പ്രാർഥനക്കിടയിലെത്തിയ ദുരന്തം, മ്യാൻമറിൽ മരിച്ചവരിൽ 700-ൽ അധികം മുസ്ലിം വിശ്വാസികളും

ഭൂകമ്പത്തിൽ തലസ്ഥാനമായ നയ്പിറ്റോവിലും രണ്ടാമത്തെ വലിയ നഗരമായ മണ്ഡലിലും ഉൾപ്പെടെ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. മണ്ഡലയ്ക്ക് സമീപമായിരുന്നു പ്രഭവകേന്ദ്രം.

Myanmar Earthquake: വെള്ളിയാഴ്ച പ്രാർഥനക്കിടയിലെത്തിയ ദുരന്തം, മ്യാൻമറിൽ മരിച്ചവരിൽ 700-ൽ അധികം മുസ്ലിം വിശ്വാസികളും
Myanmar Earthquake UpdatesImage Credit source: TV9 Network
arun-nair
Arun Nair | Published: 31 Mar 2025 12:46 PM

മ്യാൻമർ: ഭീകൂമ്പം നാശം വിതച്ച മ്യാൻമറിൽ മരിച്ചവരിൽ 700-ൽ അധികം മുസ്ലിം മത വിശ്വാസികളും. റമദാൻ മാസത്തിലെ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ഉണ്ടായ ദുരന്തമായതിനാൽ തന്നെ നിരവധി വിശ്വാസികൾ പ്രാർഥനക്കായും മറ്റും വിവിധ പള്ളികളിലും ആരാധനാ സ്ഥലങ്ങളിലുമുണ്ടായിരുന്നു. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 60 ഓളം പള്ളികൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നശിക്കുകയോ ചെയ്തതായി സ്പ്രിംഗ് റെവല്യൂഷൻ മ്യാൻമർ മുസ്ലീം നെറ്റ്‌വർക്കിന്റെ സ്റ്റിയറിംഗ് കമ്മിറ്റി അംഗം തുൻ കി പറഞ്ഞു. മ്യാൻമറിൻ്റെ തന്നെ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മണ്ഡലയ്ക്ക് സമീപമാണ് നാശ നഷ്ടങ്ങൾ കൂടുതലായി ഉണ്ടായിട്ടുള്ളത്. ഭൂകമ്പത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 1,700-ലധികം പേരാണ് ഇതിൽ 700 മുസ്ലിം വിശ്വാസികളുടെ പേരുണ്ടോ എന്ന് വ്യക്തമല്ല.

ഭൂകമ്പത്തിൽ നിരവധി പള്ളികൾ തകർന്നുവീഴുന്നതും പ്രദേശങ്ങളിൽ നിന്ന് ആളുകൾ പലായനം ചെയ്യുന്നതും അടക്കം ദൃശ്യങ്ങൾ വാർത്താ പോർട്ടലിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. തകർന്ന പള്ളികളിൽ ഭൂരിഭാഗവും ഭൂകമ്പത്തിന് കൂടുതൽ സാധ്യതയുള്ള പഴയ കെട്ടിടങ്ങളാണെന്നും തുൻ കി പറഞ്ഞു. ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,700 ൽ അധികം ആയതായി തിങ്കളാഴ്ച രാജ്യത്തെ സൈനിക ഭരണകൂടം വ്യക്തമാക്കി. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. 3,400 പേർക്ക് പരിക്കേറ്റതായും 300 ലധികം പേരെ കാണാതായതായും സർക്കാർ വക്താവ് മേജർ ജനറൽ സാവ് മിൻ തുൻ. സർക്കാർ ഉടമസ്തതയിലുള്ള എംആർടിവിയോട് വ്യക്തമാക്കി.

ഭൂകമ്പത്തിൽ തലസ്ഥാനമായ നയ്പിറ്റോവിലും രണ്ടാമത്തെ വലിയ നഗരമായ മണ്ഡലിലും ഉൾപ്പെടെ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. മണ്ഡലയ്ക്ക് സമീപമായിരുന്നു പ്രഭവകേന്ദ്രം. നിരവധി കെട്ടിടങ്ങൾ തകരുകയും വിമാനത്താവളം അടക്കം നിശ്ചലമാവുകയും ചെയ്തു. തകർന്ന റോഡുകൾ, പാലങ്ങൾ, തകർന്ന ആശയവിനിമയ സംവിധാനങ്ങൾ എല്ലാം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമായി. അയൽ രാജ്യമായ തായ്ലാൻഡിലും നിരവധി നാശ നഷ്ടങ്ങൾ ഉണ്ടായി. 18-ൽ അധികം മരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.