Myanmar Earthquake: മ്യാൻമർ ഭൂകമ്പത്തിൽ മരണം 1000 കടന്നു; സഹായവുമായി ഇന്ത്യ
Myanmar Earthquake Updates: 900 കിലോമീറ്റർ അകലെ ബാങ്കോക്കിൽ ഭൂകമ്പത്തിൻ്റെ പ്രകമ്പനം ഉണ്ടായതായാണ് വിവരം. ഇന്ത്യയിൽ മേഘാലയ, മണിപ്പൂർ എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടതായാണ് വിവരം

മ്യാൻമർ ഭൂകമ്പത്തിൽ മരണസംഖ്യ 1000 കടന്നു ആയി. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൻ്റെ പ്രഭവ കേന്ദ്രം മണ്ടാലെയാണ്. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. മരണസംഖ്യ 10,000 കവിയുമെന്നാണ് കണക്കാക്കുന്നത്. 900 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബാങ്കോക്കിൽ ഭൂകമ്പത്തിൻ്റെ പ്രകമ്പനം ഉണ്ടായതായാണ് വിവരം. ഇന്ത്യയിൽ മേഘാലയ, മണിപ്പൂർ എന്നിവിടങ്ങളിലും ബംഗ്ലാദേശ്, ധാക്ക, ഛട്ടോഗ്രാം എന്നിവിടങ്ങളിലും, ചൈനയിലും ചലനം അനുഭവപ്പെട്ടതായാണ് വിവരം
അടിയന്തിര സഹായം
മ്യാൻമറിന് അടിയന്തിര സഹായം ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. സോളാർ ലൈറ്റുകൾ, ഭക്ഷണ പാക്കറ്റുകൾ എന്നിവയുൾപ്പെടെ 15 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി
സി 130 ജെ വിമാനം പുറപ്പെട്ടിട്ടുണ്ട് . വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇത് സംബന്ധിച്ച് അറിയിപ്പുകൾ നൽകി കഴിഞ്ഞു. ‘ഓപ്പറേഷൻ ബ്രഹ്മ’ എന്ന പേരിട്ടിരിക്കുന്ന അടിയന്തിര സഹായത്തിൽ കൂടുതൽ സഹായം എത്തിക്കാനാണ് ശ്രമം. അതേസമയം അമേരിക്കയും വിവിധ രാജ്യങ്ങളും, യൂറോപ്യൻ യൂണിയനും കൂടുതൽ സഹായം എത്തിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചൈനയും റഷ്യയും ഇതിനകം തന്നെ മ്യാന്മറിലേക്ക് സഹായവും രക്ഷാപ്രവര്ത്തകരെയും അയച്ചിട്ടുണ്ട്.
വർഷങ്ങളായി ആഭ്യന്തരയുദ്ധം നടക്കുന്ന മ്യാന്മറിൽ ഭൂകമ്പത്തെ തുടർന്ന് കടുത്ത വൈദ്യുതി, ജല പ്രതിസന്ധിയും ജനങ്ങൾ നേരിടുകയാണ്. ഏത് രാജ്യത്തെയും ഏതെങ്കിലും സംഘടനയ്ക്കും മ്യാൻമറിലെ ആരെയും സഹായിക്കാമെന്നും” വിദേശ സഹായത്തിനായി എല്ലാ വാതിലുകളും തുറന്നിട്ടുണ്ടെന്നും മ്യാന്മർ സൈനിക മേധാവി മിന് ഓങ് ഹ്ലെയിങ് വ്യക്തമാക്കി.
”