5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Myanmar Earthquake: മ്യാൻമർ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു; 1644കടന്നു, 3408പേർക്ക് പരിക്ക്

Myanmar Earthquake Updates: 3408 പേർക്ക് പരിക്കേറ്റതായും 139 പേരെ കാണാനില്ലെന്നും സൈനിക ഭരണകൂടത്തെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അയൽ രാജ്യമായ തായ്ലാൻഡിൽ പത്ത് പേര് മരിച്ചതായാണ് റിപ്പോർട്ട്.

Myanmar Earthquake: മ്യാൻമർ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു; 1644കടന്നു, 3408പേർക്ക് പരിക്ക്
Myanmar EarthquakeImage Credit source: PTI
sarika-kp
Sarika KP | Published: 30 Mar 2025 07:00 AM

മ്യാൻമാറിലും തായ്ലാൻഡിലും ഉണ്ടായ കനത്തനാശം വിതച്ച ഭൂചലനത്തിൽ മരണസംഖ്യ ഉയരുന്നു. മ്യാൻമാറിൽ മാത്രം മരിച്ചവരുടെ എണ്ണം 1644 ആയതായി രാജ്യത്തെ സൈനിക ഭരണകൂടം അറിയിച്ചു. ഇതിനു പുറമെ 3408 പേർക്ക് പരിക്കേറ്റതായും 139 പേരെ കാണാനില്ലെന്നും സൈനിക ഭരണകൂടത്തെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അയൽ രാജ്യമായ തായ്ലാൻഡിൽ പത്ത് പേര് മരിച്ചതായാണ് റിപ്പോർട്ട്.

അതേസമയം മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. പതിനായിരത്തിലേറെപ്പേർ മരിച്ചിട്ടുണ്ടാകുമെന്നാണു യുഎസ് ജിയോളജിക്കൽ സർവേയുടെ നിഗമനം. കൂറ്റൻ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. ഭൂകമ്പത്തിൽ എല്ലാ നഷ്ടപ്പെട്ട മ്യാൻമാറിന് സഹായവുമായി ഇന്ത്യയുടെ ഓപ്പറേഷൻ ബ്രഹ്മ. ദുരിതാശ്വാസ സാമിഗ്രികളുമായി രണ്ട് വിമാനങ്ങൾ കൂടി ലാൻഡ് ചെയ്തു. 80 അംഗ എൻഡിആർഎഫ് സംഘത്തെയും118 പേരടങ്ങുന്ന മെഡിക്കൽ സംഘത്തെയും ഇന്ത്യ മ്യാൻമറിലേക്കയച്ചു. രാജ്യത്തിലെ ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Also Read:മ്യാൻമർ ഭൂകമ്പത്തിൽ മരണം 1000 കടന്നു; സഹായവുമായി ഇന്ത്യ

 

ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് മ്യാൻമാറിന് സഹായവുമായി ആദ്യ വിമാനം ഡൽഹിക്കടുത്തെ ഹിൻഡൻ താവളത്തിൽ നിന്ന് പറന്നത്. ഇതിനു പിന്നാലെ നാല് വിമാനങ്ങൾ കൂടി മ്യാൻമറിലേക്കയച്ചു. സംഘത്തിൽ ആറ് വനിത ഡോക്ടർമാരും ഉണ്ട്. ആംബുലൻസുകളും ശസ്ത്രക്രിയയ്ക്കും എക്സ്റേക്കും ഉള്ള സൗകര്യങ്ങളും കരസേന എത്തിക്കും. ഇതിനു പുറമെ നാല് നാവികസേന കപ്പലുകളും 50 ടൺ ദുരിതാശ്വാസ സാമഗ്രികളും മ്യാൻമറിലേക്ക് തിരിച്ചു.

 

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാദേശികസമയം 12.50-ഓടെയാണ് ഭൂചലനമുണ്ടായത്. മധ്യ മ്യാന്‍മാറിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പം ഉണ്ടായത്. തൊട്ടു പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ഉണ്ടായി.രാജ്യത്തെ തലസ്ഥാനമായ ബാങ്കോക്കിലും കനത്ത നാശമാണ് വിതച്ചത്. നിർമാണത്തിലിരുന്ന 30 നില കെട്ടിടം തകർന്നു ഇതിനു പുറമെ റോഡുകളും പാലങ്ങളും തകർന്നിട്ടുണ്ട്.