Myanmar Earthquake: മ്യാൻമർ ഭൂചലനം; മരണം 2000 കടന്നു, രക്ഷാ പ്രവർത്തനങ്ങളിൽ ഇന്ത്യൻ സംഘവും

Myanmar Earthquake: ഓപ്പറേഷൻ ബ്രഹ്മയുടെ ഭാ​ഗമായാണ് ഇന്ത്യൻ സംഘം മ്യാൻമറിൽ എത്തിയത്. അവശ്യ സാധനങ്ങളുമായി നാല് കപ്പലുകൾ മ്യാൻമറിലേക്ക് അയച്ചിട്ടുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദുരന്ത മേഖലയിൽ താൽകാലിക ആശുപത്രി ഒരുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ സംഘം.

Myanmar Earthquake: മ്യാൻമർ ഭൂചലനം; മരണം 2000 കടന്നു, രക്ഷാ പ്രവർത്തനങ്ങളിൽ ഇന്ത്യൻ സംഘവും
Published: 

01 Apr 2025 06:37 AM

മ്യാൻമർ ദുരന്തത്തിൽ മരണസംഖ്യ 2000 കടന്നു. 300 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. 3900 പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതായും റിപ്പോർട്ടുകൾ. ദുരിത ബാധിത പ്രദേശങ്ങളിൽ രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. റെയിൽവേ, വിമാന സർവീസുകൾ ഇനിയും പുനസ്ഥാപിക്കാനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

അതേസമയം രക്ഷാ പ്രവർത്തനങ്ങളിൽ ഇന്ത്യൻ സംഘം സജീവമാണ്.  ഓപ്പറേഷൻ ബ്രഹ്മയുടെ ഭാ​ഗമായാണ് ഇന്ത്യൻ സംഘം മ്യാൻമറിൽ എത്തിയത്. അവശ്യ സാധനങ്ങളുമായി നാല് കപ്പലുകൾ മ്യാൻമറിലേക്ക് അയച്ചിട്ടുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദുരന്ത മേഖലയിൽ താൽകാലിക ആശുപത്രി ഒരുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ സംഘം.

ഭൂകമ്പം ബാധിച്ച മ്യാൻമറിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഒമ്പത് മൃതദേഹങ്ങൾ ഇന്ത്യയുടെ ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്) രക്ഷാപ്രവർത്തകർ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. ഇന്ത്യൻ രക്ഷാപ്രവർത്തകർ കണ്ടെത്തിയ ഒമ്പത് മൃതദേഹങ്ങളിൽ അഞ്ചെണ്ണവും യു ഹ്ലാ തീൻ ആശ്രമത്തിൽ നിന്ന് കണ്ടെടുത്തതാണ്. അവിടെ അവശിഷ്ടങ്ങൾക്കിടയിൽ 170 ഓളം സന്യാസിമാർ കുടുങ്ങിക്കിടക്കുന്നതായി കരുതപ്പെടുന്നതായി ഉദ്യോ​ഗസ്ഥർ പറയുന്നു.

ALSO READ: വെള്ളിയാഴ്ച പ്രാർഥനക്കിടയിലെത്തിയ ദുരന്തം, മ്യാൻമറിൽ മരിച്ചവരിൽ 700-ൽ അധികം മുസ്ലിം വിശ്വാസികളും

കൊൽക്കത്തയിലെയും ന്യൂഡൽഹിയിലെയും ബറ്റാലിയനുകളിൽ നിന്നുള്ള പരിശീലനം ലഭിച്ച 180 രക്ഷാപ്രവർത്തകരുടെ രണ്ടാമത്തെ സംഘം രക്ഷാപ്രവർത്തനത്തിന് തയ്യാറാണെന്നും കൂടുതൽ രക്ഷാപ്രവർത്തകരെ ആവശ്യമുണ്ടെങ്കിൽ അവരെ അയയ്ക്കുമെന്നും സർക്കാരിന്റെ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും എൻ‌ഡി‌ആർ‌എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.

രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യ വിദേശത്തേക്ക് എൻ‌ഡി‌ആർ‌എഫിനെ അയയ്ക്കുന്നത് ഇത് മൂന്നാം തവണയാണ്. 2015 ൽ ഏകദേശം 700 പേരെ നേപ്പാളിലേക്കും 2023 ൽ 152 പേരെ തുർക്കിയിലേക്കും അയച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമേ ചൈന, സിംഗപ്പൂര്‍, തായ്ലാൻഡ് എന്നീ രാജ്യങ്ങളും മ്യാൻമറിനെ സഹായിക്കാൻ എത്തിയിട്ടുണ്ട്.

 

Related Stories
Afghanistan: തനിക്ക് 140 വയസാണ് പ്രായമെന്ന് അഫ്ഗാൻ പൗരൻ; അന്വേഷണത്തിന് ഉത്തരവിട്ട് താലിബാൻ
Dubai Parking Fees: സബ്സ്ക്രിപ്ഷൻ, തുക, ടൈമിങ്; ദുബായിലെ പുതിയ പാർക്കിങ് ചട്ടങ്ങൾ ഇങ്ങനെ
European Union: മസ്‌കിന്റെ എക്‌സിന് എട്ടിന്റെ പണി നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍, ചുമത്താന്‍ പോകുന്നത് വന്‍ പിഴത്തുക; കാരണം ഇതാണ്‌
Ronin Rat: മരച്ചീനി മാത്രമല്ല കുഴി ബോംബും മണത്തറിയും ഈ കുഞ്ഞൻ എലി; ഗിന്നസ് ലോക റെക്കോർഡ് നേട്ടത്തിൽ റോണിൻ
UAE: അമേരിക്ക ഉപരോധിച്ച ഏഴ് കമ്പനികൾക്ക് രാജ്യത്ത് പ്രവർത്തിക്കാൻ അനുവാദമില്ല; പട്ടിക പുറത്തുവിട്ട് യുഎഇ
Donald Trump: ഹൂതികള്‍ക്ക് നേരെ യുഎസ് വ്യോമാക്രമണം, വീഡിയോ പുറത്തുവിട്ട് ഡൊണാള്‍ഡ് ട്രംപ്‌
പിയർ പഴം കണ്ടാൽ വാങ്ങാൻ മടിക്കരത്! ​ഗുണങ്ങൾ ഏറെ
ഭര്‍ത്താവിനോടൊപ്പം വെള്ളമടിച്ചാല്‍ ഗുണങ്ങള്‍ ഏറെ!
ഇനി ഓറഞ്ച് ജ്യൂസ് കയ്ക്കില്ല; ഇങ്ങനെ ചെയ്‌തോളൂ
കുടലിൻറെ ആരോഗ്യം സംരക്ഷിക്കാൻ കരിമ്പ് ചവച്ച് തന്നെ കഴിക്കൂ.