5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

FIFA World Cup: ഫിഫ ലോകകപ്പ്: 30 ലക്ഷം തെരുവുനായകളെ കൊന്നൊടുക്കാൻ മൊറോക്കോ

2030 FIFA World Cup: 30 ലക്ഷം തെരുവുനായകളെയാണ് കൊന്നൊടുക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. വിഷംവെച്ചും ചില സന്ദര്‍ഭങ്ങളില്‍ വെടിവെച്ചും തെരുവുനായകളെ ഇല്ലായ്മചെയ്യാനാണ് ലക്ഷ്യമിടുന്നത്.

FIFA World Cup: ഫിഫ ലോകകപ്പ്: 30 ലക്ഷം തെരുവുനായകളെ കൊന്നൊടുക്കാൻ മൊറോക്കോ
Representational ImageImage Credit source: Facebook
sarika-kp
Sarika KP | Updated On: 19 Jan 2025 18:47 PM

ഫുട്ബോൾ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ഒന്നാണ് ഫിഫ ലോകകപ്പ്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് നിരവധി പേരാണ് ഈ ഫുട്ബോൾ മാമങ്കത്തിന് സാക്ഷ്യം വഹിക്കാൻ എത്താറുള്ളത്. ടൂര്‍ണമെന്റിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിനാല്‍ 2030 ഫിഫ ലോകകപ്പിന് വളരെയധികം പ്രാധാന്യമുണ്ട്. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, എന്നിവയ്‌ക്കൊപ്പം 2030 ഫിഫ ലോകകപ്പിന് മൊറോക്കോ സഹ ആതിഥേയത്വം വഹിക്കും.

ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന മൊറോക്കോ ഇതിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. പക്ഷേ മൊറോക്കോ പോലെയുള്ള രാജ്യങ്ങൾ ഇതിനായി സ്വീകരിക്കുന്ന നടപടികൾ ക്രൂരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇത് തെളിയിക്കുന്നതാണ് ഫിഫ ലോക കപ്പിന് മുന്നോടിയായി തെരുവുനായകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ വേണ്ടിയുള്ള രാജ്യ പദ്ധതി. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ നിരവധിപേരാണ് പ്രതിഷേധിച്ച് രം​ഗത്ത് എത്തുന്നത്. 30 ലക്ഷം തെരുവുനായകളെയാണ് കൊന്നൊടുക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. വിഷംവെച്ചും ചില സന്ദര്‍ഭങ്ങളില്‍ വെടിവെച്ചും തെരുവുനായകളെ ഇല്ലായ്മചെയ്യാനാണ് ലക്ഷ്യമിടുന്നത്.

Also Read: ‘ഇന്ത്യയിലേക്ക് വന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ കൊല്ലപ്പെട്ടേനെ’: ഷെയ്ഖ് ഹസീന

ഇത്രയധികം തെരുവുനായ്കളെ കൊന്നൊടുക്കാനുള്ള തീരുമാനം വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവച്ചതോടെയാണ് വിവരം പുറം ലോകം അറിയുന്നത്. ലോകമെമ്പാടുമുളള മൃഗസ്നേഹികളും സംഘടനയായ ഇൻ്റർനാഷണൽ ആനിമൽ വെൽഫെയർ ആൻഡ് പ്രൊട്ടക്ഷൻ കോളിഷൻ (IAWPC)ഇതിനെതിരെ രം​ഗത്തെത്തിയിട്ടുണ്ട്. മൃഗങ്ങളോടുള്ള ക്രൂരത ഒഴിവാക്കാന്‍ ഇടപെടണമെന്ന് ഫിഫയോട് ആവശ്യപ്പെട്ടതായും പരിസ്ഥിതി പ്രവര്‍ത്തകയും പ്രമുഖ വന്യജീവി ശാസ്ത്രജ്ഞയുമായ ജെയിന്‍ ഗുഡോള്‍ പറഞ്ഞു.

ഇക്കാര്യം പറഞ്ഞ് ഫിഫയ്ക്ക് സംഘടന പരാതി നൽകിയിട്ടുണ്ട് എന്നും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഫിഫ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഫിഫ ഔദ്യോഗിക സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. മൊറോക്കോയിലെ ലോകകപ്പ് വേദികൾ സംബന്ധിച്ച് ഫിഫ നിരീക്ഷണങ്ങള്‍ നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, മോറോക്കോയിൽ തെരുവുനായകളെ കൊന്നൊടുക്കാന്‍ നിയമപരമായ നിയന്ത്രണങ്ങളാണുള്ളത്. എന്നാൽ ഇതൊന്നും വകവയ്ക്കാതെയാണ് ഇപ്പോഴുണ്ടായ നടപടി. ഫിഫ ഇതുവരെ ഈ വിഷയത്തിൽ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.