Missing Student From Kerala: കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം സ്‌കോട്ട്‌ലന്‍ഡിലെ പുഴയില്‍ നിന്ന് കണ്ടെത്തി
Malayali Student's Dead Found in Scotland: എഡിന്‍ബര്‍ഡിനടുത്തുള്ള ഗ്രാമമായ ന്യൂബ്രിഡ്ജിനടുത്തുള്ള നദിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു. ഡിസംബര്‍ 27 വെള്ളിയാഴ് രാവിലെ 11.55 ഓടെയാണ് പുഴയില്‍ മൃതദേഹം ഉള്ള വിവരം പോലീസിന് ലഭിക്കുന്നത്. മൃതദേഹം സാന്ദ്രയുടേത് തന്നെയെന്ന് ഉറപ്പിക്കുന്നതിനായി അവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് സ്‌കോട്ടിഷ് പോലീസ് അറിയിച്ചു.
ലണ്ടന്‍: മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം സ്‌കോട്ട്‌ലന്‍ഡിലെ പുഴയില്‍ നിന്ന് കണ്ടെടുത്തു. 22 വയസുകാരിയായ സാന്ദ്ര സജുവിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ഒരു മാസത്തോളമായി പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. സ്‌കോട്ടിഷ് തലസ്ഥാനമായ എഡിന്‍ബര്‍ഗിലെ ഹെരിയറ്റ്-വാട്ട് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയാണ് സാന്ദ്ര.
എഡിന്‍ബര്‍ഡിനടുത്തുള്ള ഗ്രാമമായ ന്യൂബ്രിഡ്ജിനടുത്തുള്ള നദിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു. ഡിസംബര്‍ 27 വെള്ളിയാഴ് രാവിലെ 11.55 ഓടെയാണ് പുഴയില്‍ മൃതദേഹം ഉള്ള വിവരം പോലീസിന് ലഭിക്കുന്നത്. മൃതദേഹം സാന്ദ്രയുടേത് തന്നെയെന്ന് ഉറപ്പിക്കുന്നതിനായി അവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് സ്‌കോട്ടിഷ് പോലീസ് അറിയിച്ചു.
സ്‌കോട്ട്‌ലന്‍ഡിലെ പ്രോസിക്യൂഷന്‍ സര്‍വീസ്, ഡെത്ത് ഇന്‍വെസ്റ്റിഗേഷന്‍ ബോഡി, പ്രൊക്യുറേറ്റര്‍ ഫിസ്‌കല്‍ എന്നിവര്‍ക്ക് സംഭവത്തിന്റെ റിപ്പോര്‍ട്ട് കൈമാറുമെന്നും പോലീസ് പറഞ്ഞു.
ഡിസംബര്‍ ആറിന് വൈകുന്നേരം ലിവിങ്സ്റ്റണിലെ ആല്‍മോണ്ട് വേയിലുള്ള അസ്ഡ സൂപ്പര്‍മാര്‍ക്കറ്റിലെ സിസിടിവിയിലാണ് സാന്ദ്രയുടെ ദൃശ്യങ്ങള്‍ അവസാനമായി പതിഞ്ഞത്. സാന്ദ്രയെ കാണാതായതിനെ പിന്നാലെ അഞ്ചടി ആറിഞ്ച് ഉയരമുള്ള ഇന്ത്യന്‍ വംശജയായ യുവതിയെ കാണാതായി കൊണ്ടുള്ള നോട്ടീസ് പോലീസ് പുറത്തുവിട്ടിരുന്നു.
സ്‌കോട്ട്‌ലന്‍ഡ് പോലീസിന്റെ എക്‌സ് പോസ്റ്റ്
One week on from our initial appeal, officers in are continuing their enquiries to trace Santra Saju, 22, who is missing from the South Gyle area of Edinburgh.https://t.co/dFVyNKsiC0 pic.twitter.com/hWTYo5b7e6
— Police Scotland West Lothian (@PSOSWestLothian) December 23, 2024
കാണാതാകുന്ന സമയത്ത് കറുത്ത ജാക്കറ്റും രോമങ്ങള്‍ നിറഞ്ഞ ഹുഡിയും കറുത്ത മാസ്‌കും സാന്ദ്ര ധരിച്ചിരുന്നു. സാന്ദ്രയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഉടന്‍ തന്നെ തങ്ങളെ ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം ബേണ്‍വാലെയിലെ ഒരു വിലാസത്തില്‍ നിന്ന് സാന്ദ്ര ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഷോപ്പര്‍-സ്‌റ്റൈല്‍ ബാഗ് എടുത്തതായി ഞങ്ങള്‍ക്കിപ്പോള്‍ അറിയാം, പക്ഷേ അവള്‍ അകത്ത് കടന്നപ്പോള്‍ അവളുടെ പക്കല്‍ അത് ഉണ്ടായിരുന്നില്ല. സൂപ്പര്‍മാര്‍ക്കറ്റ്
ഹോട്ടല്‍മുറിയില്‍ നാലുപേര്‍ വിഷം കഴിച്ച് മരിച്ചനിലയില്‍
ചെന്നൈ: തമിഴ്‌നാട് തിരുവണ്ണാമലയില്‍ നാലുപേരെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ വ്യാസര്‍പാടി സ്വദേശികളായ മഹാകാല വ്യാസര്‍, സുഹൃത്തായ രുക്മിണി, രുക്മിണിയുടെ രണ്ട് മക്കളായ മുകുന്ദ് ആകാശ്, ജലന്ധരി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവണ്ണാമല ക്ഷേത്രത്തിന് സമീപമുള്ള ഹോട്ടല്‍മുറിയിലാണ് സംഭവം.
ആത്മീയ മോക്ഷത്തിനായി ജീവന്‍ വെടിയുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഇവര്‍ വിഷം കഴിച്ചുമരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്ന് മരണകാരണം വെളിപ്പെടുത്തിയുള്ള വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് നാലുപേരും ഹോട്ടലില്‍ മുറിയെടുക്കുന്നത്. വൈകുന്നേരം ആറുമണിയോടെ ഹോട്ടല്‍ ജീവനക്കാരെ ബന്ധപ്പെടുകയും ഒരു ദിവസത്തേക്ക് കൂടി മുറി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശനിയാഴ്ച രാവിലെ 11 മണിയായിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.