5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Google Layoff : മൈക്രോസോഫ്റ്റിനു പിന്നാലെ ​ഗൂ​ഗിളും ആയിരക്കണക്കിനു തൊഴിലാളികളെ പിരിച്ചു വിടുന്നു

മൈക്രോസോഫ്റ്റിലെ പിരിച്ചുവിടല്‍ ആയിരത്തോളം തൊഴിലാളികളെ ബാധിച്ചതായാണ് റിപ്പോർട്ട്. മിക്‌സ്‌ഡ് റിയാലിറ്റി വിഭാഗത്തിലാണ് ഈ പിരിച്ചുവിടലുകള്‍ അധികവും

Google Layoff : മൈക്രോസോഫ്റ്റിനു പിന്നാലെ ​ഗൂ​ഗിളും ആയിരക്കണക്കിനു തൊഴിലാളികളെ പിരിച്ചു വിടുന്നു
google layoff
aswathy-balachandran
Aswathy Balachandran | Updated On: 09 Jun 2024 09:17 AM

ന്യൂയോര്‍ക്ക്: കഴിഞ്ഞ വർഷത്തേതിനു സമാനമായി ഈ വർഷവും ഐടി-ടെക് രംഗത്തെ ഭീമന്‍ കമ്പനികള്‍ തൊഴിലാളികളെ പിരിച്ചുവിടുന്നത് തുടരുന്നതായി റിപ്പോർട്ട്. 2024 ജൂണിന്‍റെ ആദ്യ വാരത്തില്‍ ഐടി ഭീമന്‍മാരായ ഗൂഗിളും മൈക്രോസോഫ്റ്റും ആയിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ടെന്നാണ് റിപ്പോർട്ട്. റിപ്പോർട്ട് പുറത്തു വന്നതോടെ ടെക് ലോകം വലിയ ആശങ്കയിലാണ്.

ടെക് രംഗത്തെ വലിയൊരു തൊഴില്‍ പ്രതിസന്ധി കൂടിയാണിത്. 2023ല്‍ ടെക് ലോകത്ത് ആയിരക്കണക്കിന് പേര്‍ക്കാണ് തൊഴില്‍ നഷ്‌ടമുണ്ടായത് എന്നാണ് വിവരം. മൈക്രോസോഫ്റ്റും ഗൂഗിളും ജീവനക്കാരെ വെട്ടിച്ചുരുക്കുന്നതിന്‍റെ അടുത്ത ഘട്ടത്തിലേക്ക് ഇപ്പോള്‍ കടന്നിരിക്കുകയാണ് എന്ന് വിദ​ഗ്ധർ വിലയിരുത്തുന്നു. ഇരു കമ്പനികളും ജൂണ്‍ ആദ്യ ആഴ്‌ചയില്‍ 1400ലേറെ തൊഴിലാളികളെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്. മൈക്രോസോഫ്റ്റ് ഹോളോലെന്‍സ് 2, മൂണ്‍ഷോട്ട്‌സ് എന്നിവയിലാണ് പിരിച്ചു വിട്ടിരിക്കുന്നത്. ഗൂഗിളില്‍ ക്ലൗഡ് യൂണിറ്റിലും തൊഴിലാളികളെ പറഞ്ഞുവിട്ടിട്ടുണ്ട്.

ALSO READ : ഉപയോഗത്തിനനുസരിച്ച് ഇനി വൈദ്യുതി ബിൽ കണക്കാക്കാം, എത്ര ബില്ലും അടയ്ക്കാം, പുതുമകളുമായി കെഎസ്ഇബി ആപ്പ

മൈക്രോസോഫ്റ്റിലെ പിരിച്ചുവിടല്‍ ആയിരത്തോളം തൊഴിലാളികളെ ബാധിച്ചതായാണ് റിപ്പോർട്ട്. മിക്‌സ്‌ഡ് റിയാലിറ്റി വിഭാഗത്തിലാണ് ഈ പിരിച്ചുവിടലുകള്‍ അധികവും നടന്നിരിക്കുന്നത്. കമ്പനിയുടെ ഘടന പുനക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തൊഴില്‍ മാറ്റം എന്നാണ് സൂചന.

മൈക്രോസോഫ്റ്റിന്‍റെ അതേ പാതയില്‍ ഗൂഗിളും. ക്ലൗഡ് യൂണിറ്റിലാണ് ഈ നടപടികള്‍ അധികവും നടക്കുന്നത്. സെയില്‍സ്, കണ്‍സള്‍ട്ടിംഗ്, ഓപ്പറേഷന്‍സ്, എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. ക്ലൗഡ് യൂണിറ്റ് ഗൂഗിളിന്‍റെ ഏറ്റവും വളര്‍ച്ചയുള്ള വിഭാഗങ്ങളില്‍ ഒന്നാണ് ഇത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ് വിവരം. ജോലി നഷ്ടപ്പെടുമെന്ന് തൊഴിലാളികളെ ഗൂഗിളില്‍ കഴിഞ്ഞ ആഴ്‌ച അറിയിച്ചതായും റിപ്പോർട്ടുകൾ പുറത്തു വരുന്നു.