Myanmar Earthquake: ഭൂകമ്പത്തില്‍ വിറച്ച് മ്യാന്‍മര്‍, 7.7 തീവ്രത; ബാങ്കോക്കിലും ശക്തമായ ഭൂചലനം
Myanmar, Bangkok Earthquake: തായ്ലൻഡ് പ്രധാനമന്ത്രി പെയ്‌റ്റോങ്‌ടാർൺ ഷിനവത്ര സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി അടിയന്തര യോഗം ചേര്‍ന്നു. ബാങ്കോക്കിലും മറ്റ് നഗരങ്ങളിലും കെട്ടിടങ്ങൾ കുലുങ്ങുന്നതിന്റെയും, ആളുകൾ പരിഭ്രാന്തരായി തെരുവുകളിലേക്ക് ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്

അതിശക്തമായ തുടര്‍ഭൂചലനങ്ങളില്‍ നടുങ്ങി മ്യാന്‍മര്‍. ആദ്യം 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തൊട്ടുപിന്നാലെ 7.7 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനവുമുണ്ടായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50ന് (പ്രാദേശിക സമയം) സെന്‍ട്രല്‍ മ്യാന്‍മറിലാണ് ഭൂചലനമുണ്ടായത്. സാഗിംഗ് നഗരത്തിന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റർ താഴ്ചയിലുമാണ് പ്രഭവകേന്ദ്രം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. നിലവില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.
വടക്കൻ തായ്‌ലൻഡിൽ വരെ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ബാങ്കോക്കിൽ ചില മെട്രോ, റെയിൽ സർവീസുകൾ നിർത്തിവച്ചു. ചൈനയിലെ യുനാൻ പ്രവിശ്യയിലും ഭൂചലനം അനുഭവപ്പെട്ടതായാണ് വിവരം. യുനാനിൽ ഉണ്ടായ ഭൂചലനം 7.9 തീവ്രതയുള്ളതാണെന്ന് ചൈന ഭൂകമ്പ നെറ്റ്‌വർക്ക് സെന്റർ പറഞ്ഞു. വിയറ്റ്നാമിൽ, ഹനോയിയിലും ഹോ ചി മിൻ സിറ്റിയിലും ഭൂചലനം അനുഭവപ്പെട്ടു




Bangkok earthquake right now #bangkok #earthquake #bkknews #bkk #แผ่นดินไหว #deprem #myanmar
Myanmar'da 7.7 şiddetinde deprem meydana geldi… pic.twitter.com/9TtEGNutfg
— bahisşikayet (@Bahis_sikayetim) March 28, 2025
Read Also : King Charles Hospitalized: ചാൾസ് രാജാവ് ആശുപത്രിയിൽ; പൊതുപരിപാടികൾ റദ്ദാക്കി
തായ്ലൻഡ് പ്രധാനമന്ത്രി പെയ്‌റ്റോങ്‌ടാർൺ ഷിനവത്ര സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി അടിയന്തര യോഗം ചേര്‍ന്നു. ബാങ്കോക്കിലും മറ്റ് നഗരങ്ങളിലും കെട്ടിടങ്ങൾ കുലുങ്ങുന്നതിന്റെയും, ആളുകൾ പരിഭ്രാന്തരായി തെരുവുകളിലേക്ക് ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബാങ്കോക്കില്‍ ആളുകളെ കെട്ടിടങ്ങളില്‍ നിന്ന് ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.