Israel Car Ramming Attack: ഇസ്രായേലിൽ കാൽനടയാത്രക്കാരുടെ നേർക്ക് വാഹനം ഇടിച്ചുകയറി; 10 പേർക്ക് പരിക്ക്, ഭീകരാക്രമണമെന്ന് സംശയം
Vehicle Rams Into People in Suspected Terror Attack in Israel: ഫൈഫ നഗരത്തിന് തെക്ക് കാർക്കൂർ ജംഗ്ഷനിൽ വെച്ച് ഇസ്രായേൽ പോലീസ് സേന പ്രതിയെന്ന് സംശയിക്കുന്ന ഒരാളെയും, ഒരു വാഹനവും പിടികൂടിയതായി അധികൃതർ പ്രസ്താവനയിൽ വ്യകത്മാക്കി.

ജെറുസലേം: വടക്കൻ ഇസ്രായേലിൽ കാൽനടയാത്രക്കാർക്ക് നേരെ വാഹനം ഇടിച്ചു കയറി അപകടം. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി അധികൃതരെ ഉദ്ദരിച്ച് ഇസ്രായേൽ മാധ്യമമായ ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച പ്രാദേശിക സമയം വൈകീട്ട് 4.18 നാണ് അപകടം ഉണ്ടായത്.
ഇസ്രായേലിലെ ദുരന്ത നിവാരണ സംഘടനയായ മാഗൻ ഡേവിഡ് അഡോം (എംഡിഎ) പറയുന്നതനുസരിച്ച്, ഹൈവേ 65ലെ പർദേസ് ഹന്ന-കർകൂർ ജംഗ്ഷന് സമീപം പ്രാദേശിക സമയം ഏകദേശം 4:18 നാണ് ആക്രമണം നടന്നത്. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 20 നും 70 നും ഇടയിൽ പ്രായമുള്ള അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് എംഡിഎ വക്താവ് സാക്കി ഹെല്ലർ മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ: ‘യുദ്ധം ചെയ്യാൻ കഴിയാത്തവർ വേണ്ട’; ട്രാൻസ്‌ജെൻഡർ സൈനികരെ ഒഴിവാക്കാൻ യുഎസ്, നടപടികൾ ആരംഭിച്ചു
അപകടം നടന്ന സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ:
🚨Terror attack,Car ramming
Initial reports of a ramming terror attack at the Karkur Junction near Pardes Hana, Israel.
Multiple unconscious victims; additionally a police officer reports a suspect attempted to stab him in the vicinity.
8 injured,2 critical injury and an… pic.twitter.com/d6WQclzKWE
— Love Majewski (@MajewskiLove1) February 27, 2025
അതേസമയം, ഫൈഫ നഗരത്തിന് തെക്ക് കാർക്കൂർ ജംഗ്ഷനിൽ വെച്ച് ഇസ്രായേൽ പോലീസ് സേന പ്രതിയെന്ന് സംശയിക്കുന്ന ഒരാളെയും, ഒരു വാഹനവും പിടികൂടിയതായി അധികൃതർ പ്രസ്താവനയിൽ വ്യകത്മാക്കി. അക്രമിയെ പോലീസ് സംഭവസ്ഥലത്ത് വെച്ച് വെടിവച്ചു കൊന്നു. കാർക്കൂർ ജംഗ്ഷനിൽ വെച്ച് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും കുത്തേറ്റതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രമണകാരിയുടെ ഐഡന്റിറ്റി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇയാൾ ഇസ്രായേലിലെ ഹൈഫ ജില്ലയിലെ മാലെ ഇറോൺ സ്വദേശിയാണ്. എന്നാൽ, ഇയാൾ വടക്കൻ വെസ്റ്റ് ബാങ്കിൽ അനധികൃതമായി താമസിച്ചിരുന്ന പലസ്തീൻ പൗരനാണെന്ന് ഇസ്രായേലിന്റെ പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനായ കെഎഎൻ റിപ്പോർട്ട് ചെയ്തതായി ദി ജറുസലേം പോസ്റ്റ് അറിയിച്ചു.