Man Reveals Truth About North Korea: ‘മുടിവെട്ടുന്നതിൽ പോലും രാഷ്ട്രീയം, ടിവി വാങ്ങിയാൽ ഉദ്യോഗസ്ഥർ വീട്ടിലെത്തും’; ഉത്തരകൊറിയയെ കുറിച്ച് രക്ഷപ്പെട്ടയാൾ
Man Who Escaped From North Korea Reveals Truths: ചോ പറഞ്ഞതിൽ വെച്ചുതന്നെ ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത് അവിടെ ടെലിവിഷൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യമാണ്. മറ്റ് രാജ്യങ്ങളിലെ പോലെ പണവുമായി നേരെ പോയി ടിവി സെറ്റ് വാങ്ങി വീട്ടിൽ കൊണ്ടുവെച്ച് കാണാൻ അവിടെ സാധിക്കില്ല.

വിനോദ സഞ്ചാരികൾക്കായി ഉത്തരകൊറിയ അതിർത്തികൾ വീണ്ടും തുറക്കാൻ ഒരുങ്ങുന്ന എന്ന വാർത്തകൾ അടുത്തിടെയാണ് പുറത്തുവന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച അതിർത്തികൾ വീണ്ടും തുറക്കുമെന്നാണ് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. അതിനിടെ, ഇപ്പോഴിതാ ഉത്തരകൊറിയയിലെ ചില വിചിത്രമായ കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അവിടെ നിന്നും അതിസാഹസികമായി രക്ഷപ്പെട്ട് യുകെയിൽ എത്തിയ തിമോത്തി ചോ എന്നയാൾ.
ചോ പറഞ്ഞതിൽ വെച്ചുതന്നെ ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത് അവിടെ ടെലിവിഷൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യമാണ്. മറ്റ് രാജ്യങ്ങളിലെ പോലെ പണവുമായി നേരെ പോയി ടിവി സെറ്റ് വാങ്ങി വീട്ടിൽ കൊണ്ടുവെച്ച് കാണാൻ അവിടെ സാധിക്കില്ല. ഉത്തരകൊറിയയിൽ ഒരാൾ ടിവി വാങ്ങുകയാണെങ്കിൽ പിന്നാലെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ വീട്ടിലെത്തും. സർക്കാരിന്റേതല്ലാതെ ഏതെങ്കിലും ചാനലുകൾ ടിവിയിൽ ലഭ്യമാണോ എന്ന് പരിശോധിക്കാൻ വേണ്ടിയാണ് ഉദ്യോഗസ്ഥൻ വീട്ടിലെത്തുന്നത്. കൂടാതെ, ഒരു ആന്റിന ഒഴികെ ബാക്കിയെല്ലാം ആ ഉദ്യോഗസ്ഥൻ കൊണ്ടുപോകുമെന്നും തിമോത്തി ചോ പറയുന്നു. ഉത്തരകൊറിയയിലെ സെൻസർഷിപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ALSO READ: പരിശീലത്തിനിടെ അപകടം; സൗത്ത് കൊറിയൻ യുദ്ധ വിമാനത്തിൽ നിന്നും ബോംബ് വീണ് ഏഴ് പേർക്ക് പരിക്ക്
ടിവിയിൽ കിം ജോങ് ഉന്നിന്റെ പ്രൊപ്പഗാണ്ട പരിപാടികൾ മാത്രമാണ് കാണാൻ സാധിക്കുക. ഡോക്യൂമെന്ററികൾ, പാട്ടുകൾ, മറ്റ് പരിപാടികൾ തുടങ്ങി 24 മണിക്കൂറും ടിവിയിൽ കിം ജോങ് ഉന്നിന്റെ പ്രചാരണം മാത്രമാണ് ഉണ്ടാവുക എന്നും ചോ പറയുന്നു. കൂടാതെ ഉത്തരകൊറിയയിലെ ചില വിചിത്രമായ നിയന്ത്രണങ്ങളെ കുറിച്ചും അദ്ദേഹം മനസുതുറന്നു. ഉത്തരകൊറിയയിൽ നിസാരകാര്യങ്ങൾക്ക് പോലും രാഷ്ട്രീയമുണ്ടെന്ന് പറയുകയാണ് ചോ.
ഉത്തരകൊറിയയിൽ മുടിവെട്ടുന്നതിൽ പോലും രാഷ്ട്രീയമുണ്ടെന്നും സ്‌കൂളിൽ പോകുന്ന കൊച്ചുകുട്ടികൾ വരെ സർക്കാർ നിർദേശിക്കുന്ന രണ്ടോ മൂന്നോ തരത്തിൽ അല്ലാതെ മുടി വെട്ടാൻ പാടില്ലെന്നും ചോ പറയുന്നു. നിർദ്ദേശിക്കപ്പെട്ടതിലും ഒന്നോ രണ്ടോ സെന്റിമീറ്റർ അധികം മുടി നീളമുണ്ടെങ്കിൽ പോലും പ്രശ്‌നമാണ്. സർക്കാർ നിശ്ചയിച്ചതിന് വിരുദ്ധമായി കുട്ടികൾ മുടിവെട്ടിയാൽ മാതാപിതാക്കളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുമെന്നും ചോ കൂട്ടിച്ചേർത്തു.