5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral News: മകള്‍ക്ക് സൗന്ദര്യം കൂടുതല്‍; ഡിഎന്‍എ ടെസ്റ്റ് നടത്തി പിതാവ്, പിന്നെ ട്വിസ്റ്റോട് ട്വിസ്റ്റ്‌

Vietnam DNA Test News: പുതിയ സ്‌കൂളില്‍ ചേര്‍ന്ന ലാനിന് മിടുമിടുക്കിയായ കൂട്ടികാരിയെയും ലഭിച്ചു. രണ്ടുപേരുടെയും ജന്മദിനവും ജന്മസ്ഥലവും ഒന്നുതന്നെയാണെന്നതാണ് പ്രത്യേകത. ലാന്‍ തന്റെ ജന്മദിനം പുതിയ സ്‌കൂളില്‍ വെച്ച് ആഘോഷിക്കാന്‍ തീരുമാനിച്ചപ്പോഴാണ് കൂട്ടുകാരിയുടെയും ജന്മദിനം അന്നേ ദിവസമാണെന്ന് അറിയുന്നത്.

Viral News: മകള്‍ക്ക് സൗന്ദര്യം കൂടുതല്‍; ഡിഎന്‍എ ടെസ്റ്റ് നടത്തി പിതാവ്, പിന്നെ ട്വിസ്റ്റോട് ട്വിസ്റ്റ്‌
പ്രതീകാത്മക ചിത്രം (Image Credits: Unsplash)
shiji-mk
Shiji M K | Published: 15 Nov 2024 15:21 PM

1000 ബേബീസ് എന്ന വെബ്‌സീരിസ് ഇറങ്ങിയതിന് പിന്നാലെ പലരിലുമുണ്ടായ സംശയമാണ് നമ്മള്‍ വളര്‍ത്തുന്ന കുട്ടികള്‍ നമ്മുടേത് തന്നെയാണോ എന്ന്. വിദേശ രാജ്യങ്ങളിലെല്ലാം ആശുപത്രിയില്‍ വെച്ച് കുട്ടികളെ മാറ്റിയതായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ കൂടെയുള്ളത് തങ്ങളുടെ മകളല്ലെന്ന് അവിചാരിതമായി തിരിച്ചറിഞ്ഞ ദമ്പതികളുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധപിടിച്ചുപറ്റുന്നത്.

വിയറ്റ്‌നാമിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു ദമ്പതികളുടെ മകള്‍ വളര്‍ന്ന് അതിസുന്ദരിയായി മാറി. എന്നാല്‍ ആ കൗമാരക്കാരിക്ക് മാതാപിതാക്കളുടെ രൂപസാദൃശ്യമില്ലെന്നതാണ് വഴിതിരിവാകുന്നത്. മകള്‍ക്ക് താനുമായോ ഭാര്യയുമായോ രൂപസാദൃശ്യമില്ലാത്തത് പിതാവില്‍ സംശയം ഉളവാക്കി. തന്റെ സംശയം സാധൂകരിക്കാനായി അദ്ദേഹം ഡിഎന്‍എ പരിശോധന നടത്തുകയും മകള്‍ തന്റേതല്ലെന്ന് ഉറപ്പിക്കുകയും ചെയ്തു.

എന്നാല്‍ മകള്‍ തന്റേതല്ലെന്ന് മനസിലാക്കിയ ഇയാള്‍ ഭാര്യയെ സംശയിക്കാന്‍ തുടങ്ങി. ഭാര്യ തന്നെ ചതിച്ചെന്ന തോന്നലില്‍ ഇയാള്‍ മദ്യപിക്കുകയും പ്രശ്‌നങ്ങളുണ്ടാക്കുന്നതും പതിവായി. ഇതോടെ ഭാര്യ ഹോങും മകളായ ലാനും കൂടി വീടുവിട്ടിറങ്ങി. മകളെയും കൂട്ടി അവര്‍ പോയത് വിയറ്റ്‌നാമിലെ ഹനോയിയിലേക്കാണ്. മകളെ അവിടെയുള്ള പുതിയ സ്‌കൂളില്‍ ചേര്‍ക്കുകയും ചെയ്തു.

Also Read: Emilia Dobreva : മോഡൽ, മൂന്ന് കുട്ടികളുടെ മാതാവ്; യുഎഇയുടെ ആദ്യ മിസ് യൂണിവേഴ്സ് മത്സരാർത്ഥിയെ അറിയാം

പുതിയ സ്‌കൂളില്‍ ചേര്‍ന്ന ലാനിന് മിടുമിടുക്കിയായ കൂട്ടികാരിയെയും ലഭിച്ചു. രണ്ടുപേരുടെയും ജന്മദിനവും ജന്മസ്ഥലവും ഒന്നുതന്നെയാണെന്നതാണ് പ്രത്യേകത. ലാന്‍ തന്റെ ജന്മദിനം പുതിയ സ്‌കൂളില്‍ വെച്ച് ആഘോഷിക്കാന്‍ തീരുമാനിച്ചപ്പോഴാണ് കൂട്ടുകാരിയുടെയും ജന്മദിനം അന്നേ ദിവസമാണെന്ന് അറിയുന്നത്. ഇരുവരുടെയും ജന്മദിനം സ്‌കൂളില്‍ വെച്ച് ഒരുമിച്ച് ആഘോഷിക്കുകയും ചെയ്തു.

എന്നാല്‍ ആഘോഷത്തിനിടെ തന്റെ ഇളയകുട്ടിക്ക് ലാനിന്റെ അമ്മയുടെ അതേ മുഖച്ഛായ കണ്ട് സുഹൃത്തിന്റെ അമ്മ അമ്പരന്നു. മകളുടെ കൂട്ടുകാരിക്ക് തന്റെ ചെറുപ്പത്തിലെ അതേ മുഖച്ഛായ കണ്ട് ഹോങും ഞെട്ടി. അങ്ങനെ ഇരുകുടുംബങ്ങളും ഡിഎന്‍എ പരിശോധന നടത്താന്‍ തായാറായി.

ഡിഎന്‍എ പരിശോധനയില്‍ ഇരു കുട്ടികളും ആശുപത്രിയില്‍ വെച്ച് പരസ്പരം മാറിപോയതായി കണ്ടെത്തി. എന്നാല്‍ മാതാപിതാക്കള്‍ക്ക് ഇക്കാര്യം ഒട്ടും അംഗീകരിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. കുട്ടികളോട് ഇതേകുറിച്ച് വെളിപ്പെടുത്തിയിട്ടില്ലെന്നാണ് സൗത്ത് ചൈന മോര്‍ണിങ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കുറ്റകരമായ അനാസ്ഥയ്ക്ക് ആശുപത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ഇരുകുടുംബങ്ങളും.