5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

പാർലമെന്റ് തിരഞ്ഞെടുപ്പ്; മാലദ്വീപ് ഇന്ന് പോളിങ് ബൂത്തിലേക്ക്

കാലങ്ങളായി ഇന്ത്യയോടു ചേർന്നു നിൽക്കുന്ന വിദേശനയമായിരുന്നു മാലദ്വീപ് തുടർന്നിരുന്നത്. എന്നാൽ മുയിസു അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യാവിരുദ്ധവും ചൈനീസ് അനുകൂലവുമായ നയങ്ങൾ സ്വീകരിക്കുകയായിരുന്നു.

പാർലമെന്റ് തിരഞ്ഞെടുപ്പ്; മാലദ്വീപ് ഇന്ന് പോളിങ് ബൂത്തിലേക്ക്
Mohamed Muizzu
neethu-vijayan
Neethu Vijayan | Published: 21 Apr 2024 11:07 AM

മാലെ: പാർലമെന്റ് തിരഞ്ഞെടുപ്പിന് മാലെദ്വീപ് ഇന്ന് പോളിങ് ബൂത്തിലേക്ക്. പ്രസിഡന്റ് മൊഹമ്മദ്‌ മുയിസുവിന്റെ ഇന്ത്യാവിരുദ്ധ-ചൈനീസ് അനുകൂല നിലപാടുകളുടെ ഫലനിർണയവേള കൂടിയാകും ഇന്നത്തെ തിരഞ്ഞെടുപ്പ്. കാലങ്ങളായി ഇന്ത്യയോടു ചേർന്നു നിൽക്കുന്ന വിദേശനയമായിരുന്നു മാലദ്വീപ് തുടർന്നിരുന്നത്. എന്നാൽ മുയിസു അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യാവിരുദ്ധവും ചൈനീസ് അനുകൂലവുമായ നയങ്ങൾ സ്വീകരിക്കുകയായിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.

ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന 1192 ദ്വീപുകളുടെ ശൃംഘലയാണ് മാലദ്വീപ്. വിനോദസഞ്ചാരം, രാജ്യാന്തരകപ്പൽച്ചാലിന്റെ സാന്നിധ്യം തുടങ്ങിയ നിരവധി പ്രാധാന്യങ്ങൾ മാലദ്വീപിനുണ്ട്. ഇന്ത്യ-ചൈന ഭൗമരാഷ്ട്രീയ ഭൂപടത്തിലും മാലദ്വീപിന് നിർണായക സ്ഥാനമാണുള്ളത്. മുഖ്യപ്രതിപക്ഷ പാർട്ടിയും ഇന്ത്യ അനുകൂല നിലപാട് ഉയർത്തിപ്പിടിക്കുന്നവരുമായ മാലിദീവിയൻ ഡെമോക്രാറ്റിക് പാർട്ടി (എം.ഡി.പി.) ഭൂരിപക്ഷം നേടുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ സെപ്റ്റംബറിലാണ് പീപ്പിൾസ് നാഷണൽ കോൺഗ്രസ് (പി.എൻ.സി.) നേതാവായ മുയിസു അധികാരത്തിലെത്തിയത്. മുൻ പ്രസിഡന്റും ചൈനീസ് അനുകൂല നിലപാടുകാരനുമായ അബ്ദുള്ള യമീൻ, കഴിഞ്ഞയാഴ്ച ജയിൽമോചിതനായിരുന്നു. അഴിമതിക്കേസിനെ തുടർന്നായിരുന്നു യമീൻ ജയിലിലായത്. എന്നാൽ അദ്ദേഹത്തിന്റെ 11 വർഷം തടവുശിക്ഷ കോടതി റദ്ദാക്കിയതോടെ മോചിതനാവുകയായിരുന്നു.

പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നതിനിടെ ഈ മാസം, മുയിസു നിരവധി അടിസ്ഥാന സൗകര്യ വികസന കരാറുകൾ ചൈനീസ് സർക്കാർ കമ്പനികൾക്ക് നൽകിയിരുന്നു. ഏകദേശം, 2,85,000 മാലദ്വീപ് പൗരന്മാരാണ് ഞായറാഴ്ച വോട്ട് രേഖപ്പെടുത്തുക. ഫലം തൊട്ടടുത്ത ദിവസം പുറത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.