മലേഷ്യൻ നാവികസേനയുടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം
റോയൽ മലേഷ്യൻ നേവി പരേഡിന് വേണ്ടി ഹെലികോപ്റ്ററുകൾ റിഹേഴ്സൽ നടത്തുന്നതിനിടെയാണ് കൂട്ടിയിടി ഉണ്ടായതെന്നാണ് വിവരം.
മലേഷ്യയിൽ നാവികസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 പേർ മരിച്ചു. ചൊവ്വാഴ്ച രാവിലെ ലുമുട്ട് നേവൽ ബേസിൽ രാവിലെ 9.32നായിരുന്നു സംഭവം. റോയൽ മലേഷ്യൻ നേവി പരേഡിന് വേണ്ടി ഹെലികോപ്റ്ററുകൾ റിഹേഴ്സൽ നടത്തുന്നതിനിടെയാണ് കൂട്ടിയിടി ഉണ്ടായതെന്നാണ് വിവരം.
അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്ന 10 ജീവനക്കാരുടേയും മരണം നാവികസേന സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. “എല്ലാവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. തിരിച്ചറിയലിനായി ലുമുട്ട് ആർമി ബേസ് ഹോസ്പിറ്റലിലേക്ക് അയച്ചു,” നാവികസേന പറഞ്ഞു.