5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UAE Student : സഹപാഠി പേനയെറിഞ്ഞപ്പോൾ കാഴ്ച നഷ്ടമായി; യുഎഇയിലെ മലയാളി വിദ്യാർത്ഥിയ്ക്ക് 80 ശതമാനം കാഴ്ച തിരികെ ലഭിച്ചതായി അധികൃതർ

UAE Student Recovered 80 Percent Eyesight : സഹപാഠി പേനയെറിഞ്ഞപ്പോൾ കാഴ്ച നഷ്ടമായ മലയാളി വിദ്യാർത്ഥിയ്ക്ക് 80 ശതമാനം കാഴ്ച തിരികെ ലഭിച്ചു. ദുബായിൽ പഠിക്കുന്ന 15 വയസുകാരനായ ദീക്ഷിത് അനൂപിനാണ് കാഴ്ച തിരികെലഭിച്ചത്.

UAE Student : സഹപാഠി പേനയെറിഞ്ഞപ്പോൾ കാഴ്ച നഷ്ടമായി; യുഎഇയിലെ മലയാളി വിദ്യാർത്ഥിയ്ക്ക് 80 ശതമാനം കാഴ്ച തിരികെ ലഭിച്ചതായി അധികൃതർ
യുഎഇ വിദ്യാർത്ഥി (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 11 Sep 2024 12:26 PM

സഹപാഠി പേനയെറിഞ്ഞപ്പോൾ കാഴ്ച നഷ്ടമായി യുഎഇയിലെ മലയാളി വിദ്യാർത്ഥിയ്ക്ക് 80 ശതമാനം കാഴ്ച തിരികെ ലഭിച്ചതായി അധികൃതർ. രണ്ട് സർജറികൾക്കും മാസങ്ങൾ നീണ്ട ചികിത്സയ്ക്കും ശേഷമാണ് 15 വയസുകാരനായ ദീക്ഷിത് അനൂപിന് 80 ശതമാനം കാഴ്ച തിരികെ ലഭിച്ചത്.

സഹപാഠികൾ ക്ലാസിൽ പേനയെറിഞ്ഞ് കളിക്കുമ്പോൾ ദീക്ഷിത് വലത്തേക്കണ്ണിൽ പേന തറയ്ക്കുകയായിരുന്നു. ജീവിതകാലം മുഴുവൻ നീണ്ട അന്ധതയ്ക്ക് കാരണമായേക്കാവുന്ന മുറിവാണ് ദീക്ഷിതിന് സംഭവിച്ചത്. അപകടമുണ്ടായി നാലഞ്ച് മണിക്കൂറിനകം ദീക്ഷിതിനെ ആശുപത്രിയിലെത്തിച്ചു. “അവൻ ആദ്യം ആശുപത്രിയിൽ വന്നപ്പോൾ കണ്ണ് വല്ലാത്ത മോശം അവസഥയിലായിരുന്നു. കോർണിയയ്ക്കും ലെൻസിനുമൊക്കെ പരിക്കേറ്റിരുന്നു. പരിക്കിൻ്റെ വിവരം മാതാപിതാക്കളെ അറിയിച്ചു. രണ്ട് തരം ചികിത്സയും ഏതാണ്ട് നാല് മുതൽ ആറ് മാസം വരെ നീണ്ട വിശ്രമവുമാണ് അവന് വേണ്ടിയിരുന്നത്.”- ദുബായ് അൽ മൻഖൂലിലുള്ള ആസ്റ്റർ ആസ്റ്റർ ആശുപത്രിയിലെ നേത്രരോഗവിദഗ്ധൻ ഡോ. പാർത്ഥ് ഹേമന്ദ്കുമാർ ജോഷി പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

Also Read : Dubai princess: ഇൻസ്റ്റഗ്രാമിലൂടെ ഭർത്താവിനെ മുത്തലാഖ് ചൊല്ലി; പിന്നാലെ ‘ഡിവോഴ്‌സി’നെ കുപ്പിയിലാക്കി ദുബായ് രാജകുമാരി

അടുത്ത ഏതാനും മണിക്കൂറിൽ ആദ്യ സർജറി നടത്തി ദീക്ഷിതിൻ്റെ കണ്ണിന് തുന്നലിട്ടു. മനുഷ്യൻ്റെ തലമുടിയെക്കാൾ കനം കുറഞ്ഞതായിരുന്നു സ്റ്റിച്ചുകൾ. 45 മിനിട്ടെടുത്താണ് സർജറി പൂർത്തിയാക്കിയത്. കാഴ്ച നഷ്ടമാവാനുള്ള സാധ്യത കുറയ്ക്കാൻ ഈ സർജറിയ്ക്ക് സാധിച്ചു എന്നും പാർത്ഥ് പറഞ്ഞു. ഒരു മാസമെടുത്താണ് ഈ മുറിവുണങ്ങിയത്.

“ദീക്ഷിത് ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു. അരമണിക്കൂറിലധികം അവനെ വീട്ടിൽ കാണാറില്ലായിരുന്നു. എന്നാൽ, ആ സമയത്ത് പുറത്തുപോകാനോ കളിക്കാനോ ഒന്നും അവന് സാധിച്ചിരുന്നില്ല. ടിവി കാണാൻ അവന് ഡോക്ടർ അനുവാദം നൽകി. ഞാൻ അവനുവേണ്ടി സിനിമയും സീരീസുമൊക്കെ ഡൗൺലോഡ് ചെയ്യുമായിരുന്നു.”- ദീക്ഷിതിൻ്റെ അമ്മ ഗ്രീഷ്മ അനൂപ് പറഞ്ഞു.

സ്റ്റിച്ചുണങ്ങിയതോടെ ദീക്ഷിതിന് രണ്ടാമത്തെ സർജറി നടത്തി. ഒരു മണിക്കൂറിലധികം സമയമെടുത്താണ് ഈ സർജറി പൂർത്തിയാക്കിയത്. ഇപ്പോൾ 80 ശതമാനത്തോളം കാഴ്ചശക്തി അവന് തിരികെ ലഭിച്ചിട്ടുണ്ട് എന്നും ഡോ. പാർത്ഥ് പ്രതികരിച്ചു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച പാർത്ഥ് തിരികെ സ്കൂളിലേക്ക് പോയി. കാഴ്ച തിരികെ ലഭിച്ചെങ്കിലും ജീവിതകാലം മുഴുവൻ ഇനി പാർത്ഥിന് കണ്ണട വെക്കേണ്ടിവരും.