Los Angeles Wildfires: കാട്ടുതീയില്‍ വലഞ്ഞ് ലോസ് ഏഞ്ചലസ്; അഞ്ച് മരണം, അടിയന്തരാവസ്ഥ

Los Angeles Wildfires Updates: മുപ്പതിനായിരത്തിലധികം ആളുകളെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്നിരക്ഷാസേനാംഗങ്ങള്‍ക്ക് ഉള്‍പ്പെടെ നരവധി പേര്‍ക്ക് തീപ്പൊള്ളലേറ്റു. ലോസ് ഏഞ്ചലസ് സ്ഥിതി ചെയ്യുന്ന കാലിഫോര്‍ണിയയില്‍ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

Los Angeles Wildfires: കാട്ടുതീയില്‍ വലഞ്ഞ് ലോസ് ഏഞ്ചലസ്; അഞ്ച് മരണം, അടിയന്തരാവസ്ഥ

കാട്ടുതീ

Published: 

09 Jan 2025 06:20 AM

ന്യൂയോര്‍ക്ക്: യുഎസിലെ ലോസ് ഏഞ്ചലസില്‍ കാട്ടുതീ പടരുന്നു. ചൊവ്വാഴ്ച മുതല്‍ പടരുന്ന കാട്ടുതീയെ തുടര്‍ന്ന് അഞ്ചുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തീപിടുത്തത്തില്‍ പാലിസേഡ്‌സിലെ 15,800 ഏക്കറോളം സ്ഥലമാണ് കത്തി നശിച്ചത്. ആയിരത്തോളം വീടുകളും കാട്ടുതീയില്‍ പൂര്‍ണമായും കത്തിയമര്‍ന്നു. 2.2 ലക്ഷം വീടുകളിലേക്ക് വൈദ്യുതി വിതരണം നിലച്ചു.

മുപ്പതിനായിരത്തിലധികം ആളുകളെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്നിരക്ഷാസേനാംഗങ്ങള്‍ക്ക് ഉള്‍പ്പെടെ നരവധി പേര്‍ക്ക് തീപ്പൊള്ളലേറ്റു. ലോസ് ഏഞ്ചലസ് സ്ഥിതി ചെയ്യുന്ന കാലിഫോര്‍ണിയയില്‍ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

നിരവധി ഹോളിവുഡ് താരങ്ങളുടെ വാസസ്ഥലമായ പസഫിക് പാലിസേഡ്‌സിലാണ് കാട്ടുതീ രൂക്ഷമായിരിക്കുന്നത്. തന്റെ വീട് കത്തിപ്പോയിട്ടുണ്ടാകുമെന്നും എന്നാല്‍ വീട്ടുകാരെ അവിടെ നിന്നും ഒഴിപ്പിക്കാന്‍ സാധിച്ചെന്നും ഹോളിവുഡ് നടന്‍ ജെയിംസ് വുഡ്‌സ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

സാന്റാ മോണിക്ക, മലീബു തുടങ്ങിയ നഗരങ്ങള്‍ക്കിടെയുള്ള പ്രദേശമാണ് പാലിസേഡ്‌സ്. ഇതിന് പുറമെ പസഡേനയ്ക്ക് സമീപവും സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ സില്‍മര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും കാട്ടുതീ പടര്‍ന്നിട്ടുണ്ട്.

Also Read: Anita Anand: കനേഡിയൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ, ആരാണ് അനിത ആനന്ദ്?

വിവിധ കാരണങ്ങളാണ് കാട്ടുതീ പടര്‍ന്നുപിടിക്കുന്നതിന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മഴയില്ലാത്തതും വരണ്ട കാലാവസ്ഥയും ഉണങ്ങിയ മരങ്ങളുമാണ് തീപടരാന്‍ കാരണമായത്. വരണ്ട കാറ്റിന് സാധ്യതയുള്ളതിനാല്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകുമെന്നാണ് ലോസ് ഏഞ്ചലസ് മേയര്‍ കാരെന്‍ ബാസ് മുന്നറിയിപ്പ് നല്‍കുന്നത്.

അതിനിടെ, ടെക്‌സസ്, ഒക്ലഹോമ, ആര്‍ക്കന്‍സോ എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച മുതല്‍ ശീതക്കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉത്തരധ്രുവത്തില്‍ നിന്നുള്ള തണുത്തക്കാറ്റ് വെര്‍ജീനിയ, ഇന്‍ഡ്യാന, കാന്‍സസ്, കെന്റാക്കി, വാഷിങ്ടണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മഞ്ഞ് വീഴ്ചയ്ക്ക് കാരണമായിരുന്നു.

Related Stories
UAE Personal Status Laws: അനുവാദമില്ലാതെ കുട്ടികൾക്കൊപ്പം യാത്ര ചെയ്താൽ പിഴ ഒരു ലക്ഷം ദിർഹം വരെ; പുതിയ നിയമങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
Wildfires in Los Angeles: ലോസ് ആഞ്ചൽസിലെ കാട്ടു തീ; 1.5 ലക്ഷം പേരെ ഒഴിപ്പിച്ചു; ഭീതിയിൽ ഹോളിവുഡ് താരങ്ങളും; ഓസ്കർ നോമിനേഷൻ മാറ്റി
Viral News: കളി കാര്യമായി; കാമുകിയുമായി വഴക്കിട്ട് വിമാനത്തില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് യുവാവ്‌
UAE Marriage Age Limit: വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി പുതുക്കി; മാതാപിതാക്കളെ ദ്രോഹിച്ചാൽ കർശന നടപടി: പുതിയ നിയമങ്ങൾ അവതരിപ്പിച്ച് യുഎഇ
Anita Anand: കനേഡിയൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ, ആരാണ് അനിത ആനന്ദ്?
Sharjah Traffic Rules : പിടിച്ച വാഹനങ്ങൾ വിട്ടുകിട്ടാൻ ഇനി കൂടുതൽ പണം നൽകണം; ട്രാഫിക് നിയമങ്ങളിൽ മാറ്റം വരുത്തി ഷാർജ
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം
'ബി​ഗ് ബോസിൽ കാലുകുത്തില്ല'; ദിയ കൃഷ്ണ