Los Angeles Wildfires: ദുരിത കയത്തില്‍ ലോസ് ഏഞ്ചലസ്; 30,000 ഏക്കര്‍ കത്തിയമര്‍ന്നു, ഏറ്റവും വിനാശകരമായ തീപിടിത്തം

Los Angeles Wildfires Updates: കാലിഫോര്‍ണിയയില്‍ ആറിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. ചെകുത്താന്‍ കാറ്റെന്ന് വിശേഷിപ്പിക്കുന്ന സാന്റ് അന എന്ന കാറ്റാണ് തീപിടിത്തത്തിന് കാരണമായത്. തീ അണയ്ക്കുന്നതിനായി കൂടുതല്‍ വെള്ളം ഉപയോഗിച്ചതോടെ ലോസ് ഏഞ്ചലസിലെ കുടിവെള്ള വിതരണം പ്രതിസന്ധിയിലായി.

Los Angeles Wildfires: ദുരിത കയത്തില്‍ ലോസ് ഏഞ്ചലസ്; 30,000 ഏക്കര്‍ കത്തിയമര്‍ന്നു, ഏറ്റവും വിനാശകരമായ തീപിടിത്തം

കാട്ടുതീ

Updated On: 

10 Jan 2025 11:16 AM

ന്യൂയോര്‍ക്ക്: ലോസ് ഏഞ്ചല്‍സില്‍ തീപിടിത്തം വിതച്ചത് കനത്ത നാശനഷ്ടം. കാലിഫോര്‍ണിയയിലെ തന്നെ ഏറ്റവും വിനാശകരമായ തീപിടിത്തമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ സഹായിക്കുന്നതിനായി ഫെഡറല്‍ ഫണ്ടുകളും വിഭവങ്ങളും നല്‍കുന്നതായും അദ്ദേഹം അറിയിച്ചു. വൈറ്റ് ഹൗസില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

കാട്ടുതീ ദുരന്തത്തെ മഹാ ദുരന്തമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മുപ്പതിനായിരത്തോളം ഏക്കര്‍ സ്ഥലമാണ് തീപിടിത്തത്തില്‍ കത്തിയമര്‍ന്നത്. ലോസ് ഏഞ്ചലസിലെ ആളുകള്‍ പേടിയോടെയാണ് ജീവിക്കുന്നത്. അഗ്നിശമന സേനാംഗങ്ങളെ ഹീറോകള്‍ എന്ന് വിശേഷിപ്പിക്കണമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

കാലിഫോര്‍ണിയയില്‍ ആറിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. ചെകുത്താന്‍ കാറ്റെന്ന് വിശേഷിപ്പിക്കുന്ന സാന്റ് അന എന്ന കാറ്റാണ് തീപിടിത്തത്തിന് കാരണമായത്. തീ അണയ്ക്കുന്നതിനായി കൂടുതല്‍ വെള്ളം ഉപയോഗിച്ചതോടെ ലോസ് ഏഞ്ചലസിലെ കുടിവെള്ള വിതരണം പ്രതിസന്ധിയിലായി.

സാന്റാമോണിക്കയ്ക്കും മാലിബുവിനും ഇടയിലുള്ള പാലിസാഡ്‌സിലുണ്ടായ തീപിടിത്തമാണ് നാടിനെ ഒന്നാകെ ഭീതിയിലാഴ്ത്തിയത്. 15,000 ഏക്കറോളം സ്ഥലമാണ് ഇവിടെ കത്തിനശിച്ചത്. പ്രദേശത്ത് പടര്‍ന്നുപിടിച്ച തീ ഒരു ശതമാനം പോലും അണയ്ക്കാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Also Read: Wildfires in Los Angeles: ലോസ് ആഞ്ചൽസിലെ കാട്ടു തീ; 1.5 ലക്ഷം പേരെ ഒഴിപ്പിച്ചു; ഭീതിയിൽ ഹോളിവുഡ് താരങ്ങളും; ഓസ്കർ നോമിനേഷൻ മാറ്റി

സാന്‍ ഗബ്രിയേല്‍ മലനിരകള്‍ക്ക് താഴെയുള്ള ഈറ്റണ്‍ മേഖലയിലായിരുന്നു മറ്റൊരു തീപിടിത്തമുണ്ടായത്. ഇവിടുത്തെ 10,600 ഏക്കറിലധികം പ്രദേശത്തേക്ക് തീപടര്‍ന്ന് പിടിക്കുകയായിരുന്നു. ആയിരത്തിലധികം കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. അമ്പത് ബില്യണ്‍ ഡോളറിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍.

ഇവയ്ക്ക് പുറമെ സാന്‍ ഫെര്‍ണാഡോയുടെ വടക്ക് ഹര്‍സ്റ്റ് മേഖലയിലും വലിയ രീതിയിലുള്ള തീപിടിത്തമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവിടെ 850 ഏക്കറോളം കത്തിനശിച്ചു. വുഡ്ഡി പാര്‍ക്കിനോട് ചേര്‍ന്നും തീപിടിത്തമുണ്ടായി. വെഞ്ച്യൂറ കൗണ്ടിലെ ഒലിവാസ, ആക്ടണ്‍ പ്രദേശത്തെ ലിഡിയ, ഹോളിവുഡ് ഹില്‍സ് എന്നിവിടങ്ങളിലുമാണ് പിന്നീട് തീപിടുത്തമുണ്ടായത്. ഹോളിവുഡിലെ താരങ്ങള്‍ ഉള്‍പ്പെടെയുള്ള താമസിക്കുന്ന മേഖലയിലുണ്ടായ തീപിടിത്തത്തില്‍ നിരവധി വീടുകള്‍ കത്തിനശിച്ചു.

Related Stories
Chandra Arya: ‘പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കും’; ട്രൂഡോയ്ക്ക് പിൻഗാമിയാകാൻ ഇന്ത്യൻ വംശജനായ ചന്ദ്ര ആര്യ
Israel-Palestine Conflict: കുരുതി തുടര്‍ന്ന് ഇസ്രായേല്‍; യുദ്ധത്തില്‍ മരിച്ച പലസ്തീനികളുടെ എണ്ണം 46,000 കടന്നു
UAE Personal Status Laws: അനുവാദമില്ലാതെ കുട്ടികൾക്കൊപ്പം യാത്ര ചെയ്താൽ പിഴ ഒരു ലക്ഷം ദിർഹം വരെ; പുതിയ നിയമങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
Wildfires in Los Angeles: ലോസ് ആഞ്ചൽസിലെ കാട്ടു തീ; 1.5 ലക്ഷം പേരെ ഒഴിപ്പിച്ചു; ഭീതിയിൽ ഹോളിവുഡ് താരങ്ങളും; ഓസ്കർ നോമിനേഷൻ മാറ്റി
Viral News: കളി കാര്യമായി; കാമുകിയുമായി വഴക്കിട്ട് വിമാനത്തില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് യുവാവ്‌
Los Angeles Wildfires: കാട്ടുതീയില്‍ വലഞ്ഞ് ലോസ് ഏഞ്ചലസ്; അഞ്ച് മരണം, അടിയന്തരാവസ്ഥ
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ
സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ