5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Los Angeles Wildfires : കുടിക്കാന്‍ വെള്ളമില്ല, വസിക്കാന്‍ വീടില്ല, ശ്വസിക്കാന്‍ വായുവുമില്ല; ലോസ് ഏഞ്ചലല്‍സിലെ ചെകുത്താന്‍ തീ സര്‍വതും വിഴുങ്ങുമോ?

Los Angeles wildfires Explainer : ലോസ് ഏഞ്ചലസിന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തീപിടിത്തമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. നിരവധി കെട്ടിടങ്ങള്‍ ഇനിയും അപകടസാധ്യത നേരിടുന്നുണ്ട്. ഇൻഷ്വർ ചെയ്ത നഷ്ടം 8 ബില്യൺ ഡോളറിൽ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, തീപിടിത്തം തുടരുന്നതിനിടെ വീണ്ടും തീയിടാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഒരാളെ അറസ്റ്റു ചെയ്തു. നാട്ടുകാരാണ് സംശയം ഉന്നയിച്ചത്

Los Angeles Wildfires : കുടിക്കാന്‍ വെള്ളമില്ല, വസിക്കാന്‍ വീടില്ല, ശ്വസിക്കാന്‍ വായുവുമില്ല; ലോസ് ഏഞ്ചലല്‍സിലെ ചെകുത്താന്‍ തീ സര്‍വതും വിഴുങ്ങുമോ?
Los Angeles FireImage Credit source: PTI
jayadevan-am
Jayadevan AM | Updated On: 11 Jan 2025 10:28 AM

കാട്ടുത്തീക്ക് ഒരു നാടിനെ, അല്ലെങ്കില്‍ ഒരു രാജ്യത്തെയാകെ എങ്ങനെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്താനാകും? അത് അറിയണമെങ്കില്‍ യുഎസിലെ ലോസ് ഏഞ്ചലസിലേക്ക് നോക്കിയാല്‍ മതി. അതിഭീകരമാണ് അവിടുത്തെ അവസ്ഥ. കാട്ടുതീ സംഹാരതാണ്ഡവമാടുമ്പോള്‍ നട്ടം തിരിയുകയാണ് അവിടെ ഒരു ജനതയും അധികാരികളും. പത്തോളം പേരുടെ മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മരണസംഖ്യ ഉയരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. നിരവധി കെട്ടിടങ്ങൾ കത്തിനശിച്ചു. പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ട്. അഗ്നിശമന സേന ഊര്‍ജ്ജിതമായി ശ്രമിക്കുന്നുണ്ടെങ്കിലും, തീപിടിത്തം ഇപ്പോഴും തുടരുകയാണ്. പ്രതികൂല കാലാവസ്ഥ മൂലം വരും ദിവസങ്ങളിലും തീ ആളിക്കത്തുമോയെന്നാണ് ആശങ്ക. വരണ്ട കാറ്റാണ് രക്ഷാപ്രവര്‍ത്തനത്തിലെ ഒരു വെല്ലുവിളി. അധികൃതര്‍ കടുത്ത ജാഗ്രതയിലാണ്.

ലോസ് ഏഞ്ചലസ് കൗണ്ടിയിൽ വെള്ളിയാഴ്ച വരെ ഏകദേശം 1.53 ലക്ഷം പേരെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. പലരും വീടുകള്‍ ഉപേക്ഷിച്ച് കയ്യില്‍ കരുതാവുന്ന സാധനങ്ങളുമായി സ്ഥലംവിട്ടു. 1.66 ലക്ഷം പേര്‍ കൂടി വീട് ഒഴിയേണ്ടി വന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്.

ലോസ് ഏഞ്ചലസിന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തീപിടിത്തമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. നിരവധി കെട്ടിടങ്ങള്‍ ഇനിയും അപകടസാധ്യത നേരിടുന്നുണ്ട്. ഇൻഷ്വർ ചെയ്ത നഷ്ടം 8 ബില്യൺ ഡോളറിൽ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, തീപിടിത്തം തുടരുന്നതിനിടെ വീണ്ടും തീയിടാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഒരാളെ അറസ്റ്റു ചെയ്തു. നാട്ടുകാരാണ് സംശയം ഉന്നയിച്ചത്. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും തീവെയ്പ് കുറ്റം ചുമത്താന്‍ മതിയായ തെളിവുകളില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഒഴിപ്പിക്കപ്പെട്ട പ്രദേശങ്ങളില്‍ മോഷണം തടയാന്‍ നാഷണല്‍ ഗാര്‍ഡ് സുരക്ഷാ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. കൂടുതല്‍ പേരെ വിന്യസിക്കാനാണ് തീരുമാനം. ഇതിനകം 20 പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു.മെൽ ഗിബ്‌സൺ, ലൈറ്റൺ മീസ്റ്റർ, ആദം ബ്രോഡി, ജെയിംസ് വുഡ്‌സ്, പാരീസ് ഹിൽട്ടൺ തുടങ്ങിയ സെലിബ്രിറ്റികള്‍ക്കടക്കം വീടുകള്‍ നഷ്ടപ്പെട്ടു.

കുറഞ്ഞത് അഞ്ച് തീപിടിത്തങ്ങളെങ്കിലും ഉണ്ടായതായി അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍

 

  1. പാലിസേഡ്സ്: ചൊവ്വാഴ്ച പൊട്ടിപ്പുറപ്പെട്ട ആദ്യത്തെ തീപിടിത്തമാണിത്. മേഖലയിലെ ഏറ്റവും വലിയ തീപിടിത്തവും ഇതാണ്. ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തീപിടിത്തമായി ഇത് മാറുമോയെന്നാണ് ആശങ്ക. സമീപപ്രദേശമായ പസഫിക് പാലിസേഡ്‌സ് ഉള്‍പ്പെടെ 20,000-ത്തിലധികം ഏക്കര്‍ ഭൂമിയുടെ വലിയൊരു ഭാഗമാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച രാവിലെ വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏതാണ്ട് എട്ട് ശതമാനത്തോളം മാത്രമാണ് തീപിടിത്തം ഇവിടെ നിയന്ത്രണവിധേയമായത്. ഇതാണ് ആശങ്കപ്പെടുത്തുന്നതും.
  2. ഈറ്റൺ: ലോസ് ഏഞ്ചലസിന്റെ വടക്കന്‍ ഭാഗത്താണ് ഇത് പടര്‍ന്നുപിടിച്ചത്. അല്‍തഡീന പോലുള്ള നഗരങ്ങളിലൂടെയാണ് പടര്‍ന്നുപിടിച്ചത്. പ്രദേശത്തെ രണ്ടാമത്തെ വലിയ തീപിടിത്തമാണിത്. കത്തിനശിച്ചത് ഏകദേശം 14,000 ഏക്കര്‍. നിയന്ത്രണവിധേയമായത് മൂന്ന് ശതമാനം മാത്രവും.
  3. ഹർസ്റ്റ്: സാൻ ഫെർണാണ്ടോയ്ക്ക് വടക്കായാണ് ഇത്. ചൊവ്വാഴ്ച രാത്രിയിലാണ് തീപിടിത്തം തുടങ്ങിയത്. 771 ഏക്കറിലേക്ക് വ്യാപിച്ചു.
  4. ലിഡിയ: ലോസ് ഏഞ്ചൽസിന് വടക്കുള്ള ആക്റ്റൺ എന്ന പർവതപ്രദേശത്ത് ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് തീപിടിത്തമുണ്ടായത്. 350 ഏക്കറിലേക്ക് വ്യാപിച്ചു. 75 ശതമാനത്തിലേറെ തീപടര്‍ന്നു.
  5. കെന്നത്ത്: ലോസ് ഏഞ്ചൽസ്, വെഞ്ചുറ കൗണ്ടികളുടെ അതിർത്തിയില്‍ വ്യാഴാഴ്ച ഉണ്ടായ പുതിയ തീപിടിത്തമാണിത്. ഏകദേസം ആയിരം ഏക്കര്‍ വിസ്തൃതിയിലാണ് ഇത് ഉള്ളത്. ഇതില്‍ 35 ശതമാനത്തോളം തീ പടര്‍ന്നു. കൂടുതല്‍ തീപടരുന്നത് തടയാന്‍ സാധിച്ചു. സൺസെറ്റ്, വുഡ്‌ലി, ഒലിവാസ് തീപിടിത്തങ്ങൾ നേരത്തെ നിയന്ത്രണവിധേയമാക്കിയിരുന്നു.

Read More :  ദുരിത കയത്തില്‍ ലോസ് ഏഞ്ചലസ്; 30,000 ഏക്കര്‍ കത്തിയമര്‍ന്നു, ഏറ്റവും വിനാശകരമായ തീപിടിത്തം

യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌

തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. അസാധാര
ണമായ വരണ്ട കാലാവസ്ഥയാകാം ഒരു കാരണമെന്ന് സംശയിക്കുന്നു. സാന്താ അന കാറ്റ് എന്നറിയപ്പെടുന്ന ശക്തമായ കടൽക്കാറ്റ് കാട്ടുതീക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചെന്നും വിലയിരുത്തലുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമാകുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.

നിലവില്‍ ജീവനുകള്‍ സംരക്ഷിക്കുന്നതിലും അഗ്നിശമന സേനാംഗങ്ങളെ സഹായിക്കുന്നതിലുമാണ് അധികൃതര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും, തുടര്‍ന്ന് തീപിടിത്തത്തിന്റെ കാരണങ്ങള്‍ അന്വേഷണിക്കുമെന്നും ഡിസ്ട്രിക്റ്റ് അറ്റോർണി നഥാൻ ഹോച്ച്മാൻ പറഞ്ഞു. തീപിടിത്തത്തിന് പിന്നില്‍ മനുഷ്യന്റെ ഇടപെടലുകള്‍ ഉണ്ടെങ്കില്‍ അത്തരക്കാരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.