Sperm Race: ലോസ് ഏഞ്ചല്‍സില്‍ ബീജങ്ങളുടെ ‘ഓട്ടമത്സരം’, എല്ലാം ലൈവ്; പോരാട്ടം 25ന്
World's First Sperm Race: മൈക്രോസ്കോപ്പിക് റേസ്‌ട്രാക്കിലാണ് മത്സരം നടത്തുന്നത്. ഹൈ റെസല്യൂഷൻ ക്യാമറകൾ വിശദമായി പകർത്തും. ഇത് തത്സമയം സംപ്രേക്ഷണം ചെയ്യും. കമന്ററി, സ്ഥിതിവിവരക്കണക്കുകൾ, ലീഡർബോർഡുകൾ, തൽക്ഷണ റീപ്ലേകൾ എന്നിവയും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

പല തരത്തിലുള്ള ഓട്ടമത്സരങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. മനുഷ്യന്‍, കുതിര, കാള തുടങ്ങിയവയുടെ ഓട്ട മത്സരങ്ങള്‍ പല രാജ്യങ്ങളിലും സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ ലോകത്തിലെ തന്നെ ആദ്യത്തെ ബീജങ്ങളുടെ ‘ഓട്ടമത്സരത്തി’ന് ആതിഥേയത്വം വഹിക്കാനൊരുങ്ങുകയാണ് യുഎസിലെ ലോസ് ഏഞ്ചല്‍സ്. കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നാമെങ്കിലും സംഗതി സത്യമാണ്. ‘സ്‌പേം റേസിംഗ്’ എന്ന സ്റ്റാര്‍ട്ടപ്പാണ് ഈ മത്സരത്തിന് പിന്നില്‍. യുഎസ്‌സിയും യുസിഎൽഎയും തമ്മിലാണ് മത്സരമെന്നാണ് റിപ്പോര്‍ട്ട്.
1 മില്യണ്‍ ഡോളര്‍ ഫണ്ടിങിന്റെ പിന്തുണയോടെയാണ് ഈ ആശയം നടപ്പിലാക്കുന്നത്. എറിക് ഷു (തോർ വെഞ്ചേഴ്‌സ്, അവിയാറ്റോ), നിക്ക് സ്‌മോൾ, ഷെയ്ൻ ഫാൻ (വാട്ടർഫാൾ മാർക്കറ്റ്), ഗാരറ്റ് നിക്കോണിയെങ്കോ (വെർട്ടിക്കൽ മീഡിയ) എന്നിവരാണ് ഈ ആശയത്തിന് പിന്നില്‍.
വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. ഫെര്‍ട്ടിലിറ്റിയില്‍ ആഗോളതലത്തില്‍ കുറവ് സംഭവിക്കുന്നതിലുള്ള ആശങ്കയില്‍ നിന്നാണ് ഈ ആശയം ഉടലെടുത്തതെന്ന് ഈ മത്സരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. മെയില്‍ ഫെര്‍ട്ടിലിറ്റി കുറയുന്നു. എന്നാല്‍ ആരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.




Read Also : Selling Human Bones: മനുഷ്യ അസ്ഥികളും തലയോട്ടികളും വിൽപ്പനയ്ക്ക്; കച്ചവടം ഫെയ്സ്ബുക്കിലൂടെ, 52കാരി അറസ്റ്റിൽ
പ്രത്യേകം നിർമ്മിച്ച ഒരു മൈക്രോസ്കോപ്പിക് റേസ്‌ട്രാക്കിലാണ് മത്സരം നടത്തുന്നത്. ഹൈ റെസല്യൂഷൻ ക്യാമറകൾ വിശദമായി പകർത്തും. ഇത് തത്സമയം സംപ്രേക്ഷണം ചെയ്യും. കമന്ററി, സ്ഥിതിവിവരക്കണക്കുകൾ, ലീഡർബോർഡുകൾ, തൽക്ഷണ റീപ്ലേകൾ എന്നിവയും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
മത്സരത്തിനുള്ള ടിക്കറ്റുകൾ തിങ്കളാഴ്ച ഉച്ചയ്ക്ക് വിൽപ്പനയ്‌ക്കെത്തും. ആരോഗ്യരംഗത്തെ മത്സരരംഗത്തേക്ക് മാറ്റുകയാണെന്ന് സംഘാടകര്‍ പറയുന്നു. പുരുഷ പ്രത്യുത്പാദനക്ഷമത ആളുകള്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാക്കി മാറ്റണം. ആരും സംസാരിക്കാന്‍ തയ്യാറാകാത്ത വിഷയമാണ് തങ്ങള്‍ ഏറ്റെടുത്ത് രസകരമാക്കുന്നത്. ഈ മാതൃക വിചിത്രമാക്കുകയാണ്. ആരോഗ്യമെന്നത് ഒരു ഓട്ടമത്സരമാണ്. എല്ലാവര്‍ക്കും അതില്‍ അവസരം ലഭിക്കണമെന്നും സംഘാടകര്‍ പറയുന്നു.