Lebanon Pager Explotion: ലെബനോനിലെ സ്ഫോടനത്തിന് പിന്നിൽ ഇസ്രയേലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള

Pager Explotion Latest Updation: ഇന്നലെ ഉച്ചയോടെ ലെബനോനിൽ ഉണ്ടായ പേജർ സ്ഫോടനങ്ങളിൽ എട്ടു പേർ കൊല്ലപ്പെടുകയും 2800 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഹിസ്ബുള്ളയുടെ ഉന്നതരടക്കം കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തുവെന്നും വിവരമുണ്ട്.

Lebanon Pager Explotion: ലെബനോനിലെ സ്ഫോടനത്തിന് പിന്നിൽ ഇസ്രയേലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള

Lebanon Pager Explotion. (Image Credits: PTI)

Published: 

18 Sep 2024 06:24 AM

ന്യൂഡൽ​ഹി: ലെബനോനിലെ (Lebanon) കൂട്ട പേജർ സ്ഫോടനത്തിന് (Pager Explotion) പിന്നിൽ ഇസ്രയേൽ ആണെന്ന് ഹിസ്ബുള്ള. ആക്രമണത്തിൻ്റെ നടുക്കം വിട്ടുമാറും മുൻപാണ് ഹിസ്ബുല്ല ആരോപണവുമായി രം​ഗത്തെത്തിയിരിക്കുന്നത്. എന്നാൽ ലോകചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത ഇലക്ട്രോണിക് ആക്രമണത്തിന് തിരിച്ചടിക്കുമെന്നാണ് ഹിസ്ബുള്ള വ്യക്തമാക്കിയിരിക്കുന്നത്. ആരോപണം ഇസ്രയേലിന് നേർക്ക് ഉന്നയിച്ച് ഹിസ്ബുള്ള മുന്നറിയിപ്പ് നൽകുമ്പോൾ മധ്യേഷ്യ വീണ്ടും കലുഷിതമാകുമെന്ന ആശങ്കയിലാണ് ലോകം.

ഇറാൻ്റെ പിന്തുണയുള്ള ലെബനീസ് സായുധ സംഘമാണ് ഹിസ്ബുള്ള എന്നത്. മൊബൈൽ ഫോണുകൾ ഉപയോഗിച്ചാൽ ശത്രുവിന് ലൊക്കേഷൻ കണ്ടെത്തി ആക്രമിക്കാൻ എളുപ്പമാകുമെന്ന് കരുതിയാണ് പഴയകാല പേജർ യന്ത്രങ്ങൾ ഹിസ്ബുള്ള ഇപ്പോഴും ഉപയോഗിക്കുന്നതെന്നാണ് നി​ഗമനം. അത്തരത്തിലുള്ള ആയിരക്കണക്കിന് യന്ത്രങ്ങളാണ് ഒരേസമയം കൂട്ടത്തോടെ പൊട്ടിത്തെറിച്ചത്. ഇതോടെ ഹിസ്ബുള്ളയുടെ ആശയവിനിമയ ശൃംഖല തകർക്കപ്പെടുകയായിരുന്നു. അതിനനാൽ തന്നെ തീർത്തും അപ്രതീക്ഷിതവും ഇതുവരെ ഉണ്ടായിട്ടില്ലാത്തതുമായ ഈ ആക്രമണം ആസൂത്രിതമെന്നാണ് ഹിസ്ബുള്ള ആരോപിക്കുന്നത്. പിന്നാലെ തങ്ങളുടെ പ്രഖ്യാപിത ശത്രു ഇസ്രയേലിന് നേരെ അവർ കുറ്റം ചുമത്തുകയും ചെയ്തു.

ALSO READ: ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ചു; ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ ഒന്‍പത് മരണം

ഇന്നലെ ഉച്ചയോടെ ലെബനോനിൽ ഉണ്ടായ പേജർ സ്ഫോടനങ്ങളിൽ എട്ടു പേർ കൊല്ലപ്പെടുകയും 2800 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഹിസ്ബുള്ളയുടെ ഉന്നതരടക്കം കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തുവെന്നും വിവരമുണ്ട്. രാജ്യത്തെ ആശുപത്രികളെല്ലാം പരിക്കേറ്റവരെ കൊണ്ട് നിറയുകയായിരുന്നു. ലെബനോനിലെ ഇറാൻ അംബാസിഡർക്കും പേജർ സ്‌ഫോടനത്തിൽ ​ഗുരുതര പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് കരുതുന്നത്. പശ്ചിമേഷ്യ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ആശങ്കയും ഇതോടൊപ്പം ഉയരുന്നുണ്ട്.

ഇറാന്റെ തെക്ക്-കിഴക്ക് പ്രദേശങ്ങൾ, ബെയ്‌റൂട്ടിന്റെ തെക്കൻ മേഖലയിലുള്ള പ്രാന്ത പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഒരേസമയം സ്‌ഫോടനം നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഹിസ്ബുള്ളയുടെ ആശയവിനിമയ ഉപകരണങ്ങൾ ഹാക്ക് ചെയ്യപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ട വിവരത്തിൽ പറയുന്നു.

അതേസമയം, ഇസ്രായേലിന്റെ വടക്കുഭാഗത്ത് നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട 60,000 ആളുകളുടെ തിരിച്ചുവരവ് സംബന്ധിച്ച് ഇസ്രായേൽ സുരക്ഷാ കാബിനറ്റ് ഔദ്യോഗിക യോഗം ചേർന്നതിന് മണിക്കൂറുകൾക്ക് പിന്നാലെയാണ് ആക്രമണം. ഹിസ്ബുള്ളയുടെ ആക്രമണത്തിന് പിന്നാലെ കുടിയിറക്കപ്പെട്ട ഇസ്രായേലികളുടെ തിരിച്ചുവരവ് സൈനിക നടപടിയിലൂടെ മാത്രമേ സാധ്യമാകൂവെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് നേരത്തെ പറഞ്ഞിരുന്നു.

Related Stories
Germany Chritmas Market Attack : ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ അപകടം; പരിക്കേറ്റവരിൽ ഇന്ത്യക്കാരും
Mysterious Disease In Congo : അത് ഡിസീസ് എക്‌സ് അല്ല; കോംഗോയില്‍ പടര്‍ന്നുപിടിച്ച മാരക രോഗം തിരിച്ചറിഞ്ഞു
Rey Mysterio Sr Death : ഡബ്ല്യുഡബ്ല്യു ഇ താരം റെയ് മിസ്റ്റീരിയോയുടെ അമ്മാവൻ; ഇതിഹാസ ഗുസ്തി താരം റെയ് മിസ്റ്റീരിയോ സീനിയർ അന്തരിച്ചു
Dubai Dating Scam : ഡേറ്റിംഗ് ആപ്പിലൂടെ നൈറ്റ് ക്ലബിലേക്ക് വിളിച്ചുവരുത്തി അഞ്ചിരട്ടി ബിൽ തുക; ദുബായിൽ യുവതികൾ ഉൾപ്പെട്ട റാക്കറ്റുകൾ സജീവം
Airlines Passengers Attention: പ്രവാസികളുടെ ശ്രദ്ധയ്ക്ക്…; യാത്ര മുടങ്ങാതിരിക്കാൻ 3 മണിക്കൂർ മുൻപേ വിമാനത്താവളത്തിലെത്തുക
Germany Christmas Market Attack: ജര്‍മനിയില്‍ മാര്‍ക്കറ്റിലേക്ക് കാര്‍ പാഞ്ഞുകയറി; രണ്ട് മരണം നിരവധി പേര്‍ക്ക് പരിക്ക്‌
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ