AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kuwait Housing Regulations: ഒരു മുറിയിൽ 4 പേർ, താമസമില്ലെങ്കിൽ പണം; പാർപ്പിട നിയമങ്ങൾ പരിഷ്കരിച്ച് കുവൈത്ത്, കാരണം തീപിടത്തമോ?

Kuwait Housing Regulations For Labours: എന്നാൽ തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക്കികൊടുക്കാത്ത കമ്പനികൾ വേതനത്തിന്റെ കാൽ ഭാഗം താമസത്തിനുള്ള അലവൻസായി നൽകണമെന്നും വ്യവസ്ഥയിൽ പറയുന്നു. കുടുംബങ്ങൽ താമസിക്കുന്ന കേന്ദ്രങ്ങൾക്ക് സമീപം തൊഴിലാളികൾക്ക് പാർപ്പിടം നൽകരുത്. തൊഴിവാളികൾക്ക് പാർപ്പിടം നൽകുന്നതിന് മുൻപായി ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം.

Kuwait Housing Regulations: ഒരു മുറിയിൽ 4 പേർ, താമസമില്ലെങ്കിൽ പണം; പാർപ്പിട നിയമങ്ങൾ പരിഷ്കരിച്ച് കുവൈത്ത്, കാരണം തീപിടത്തമോ?
Represental ImageImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 29 Jan 2025 12:02 PM

കുവൈത്ത് സിറ്റി: തൊഴിലാളി പാർപ്പിട നിയമങ്ങൾ പരിഷ്കരിച്ച് കുവൈത്ത്. ഇനി മുതൽ ഒരു മുറിയിൽ നാല് പേരെ മാത്രമേ പാർപ്പിക്കുവുള്ളൂവെന്നും വ്യവസ്ഥയിൽ പറയുന്നു. തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, തിരക്ക് കുറയ്ക്കുക, മതിയായ ഭവന നിലവാരം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. കുവൈത്തിലെ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (പിഎഎം) ആണ് പരിഷ്കരിച്ച നിയമം പുറത്തിറക്കിയത്.

എന്നാൽ തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക്കികൊടുക്കാത്ത കമ്പനികൾ വേതനത്തിന്റെ കാൽ ഭാഗം താമസത്തിനുള്ള അലവൻസായി നൽകണമെന്നും വ്യവസ്ഥയിൽ പറയുന്നു. കുടുംബങ്ങൽ താമസിക്കുന്ന കേന്ദ്രങ്ങൾക്ക് സമീപം തൊഴിലാളികൾക്ക് പാർപ്പിടം നൽകരുത്. തൊഴിവാളികൾക്ക് പാർപ്പിടം നൽകുന്നതിന് മുൻപായി ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം.

വിവിധ മേഖലകളിലുടനീളം മെച്ചപ്പെട്ട ജീവിത അന്തരീക്ഷം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്. കുറഞ്ഞ വേതനമുള്ള തൊഴിലാളികൾക്ക് ശമ്പളത്തിന്റെ 25 ശതമാനത്തിന് തുല്യമായ താമസത്തിനുള്ള അലവൻസാണ് നൽകേണ്ടത്. കുറഞ്ഞ വേതനത്തിന് മുകളിൽ വരുമാനമുള്ളവർക്ക് ശമ്പളത്തിന്റെ 15 ശതമാനവും അലവൻസായി നൽകണം. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന കർശനമാക്കുമെന്നും മുന്നറിയിപ്പുണ്ട്.

കുവൈത്ത് തീപിടിത്ത ദുരന്തം

കഴിഞ്ഞ വർഷം ജുണിൽ കൈവത്തിലെ തൊഴാലാളികൾ തിങ്ങിപാർക്കുന്ന അപ്പാർട്ട്മെൻ്റിലുണ്ടായ തീപിടിത്തത്തിൽ നിരവധിയാളുകളാണ് കൊല്ലപ്പെട്ടത്. മലയാളികൾ ഉൾപ്പെടെ 49ലധികം പേർ സംഭവത്തിൽ മരിച്ചിരുന്നു. തെക്കൻ അഹ്‌മദി ഗവർണറ്റേറിലെ മംഗഫ് നഗരത്തിലെ വ്യവസായ സ്ഥാപനത്തിന്റെ തൊഴിലാളി ക്യാമ്പിലായിരുന്നു തീപിടിത്തം. ആറ് നില കെട്ടിടമാണ് അവിടെ സ്ഥിതി ചെയ്തിരുന്നത്. അതിരാവിലെ ആയിരുന്നതിനാൽ ഉറക്കത്തിനിടെ വലിയതോതിലുള്ള പുകയിൽ ശ്വാസം മുട്ടിയാണ് പലരും മരിച്ചത്.

മലയാളി ഉടമയായ എൻബിടിസി ഗ്രൂപ്പിന്റേതായിരുന്നു തീപിടിച്ച ആറു നില കെട്ടിടം. മലയാളികൾ ഉൾപ്പെടെ ഇരുന്നൂറോളം പേർ ഇവിടെ താമസമുണ്ടായിരുന്നതാണ്. രക്ഷപെടാനുള്ള വെപ്രാളത്തിന് പിന്നാലെ ഫ്ലാറ്റിൽ നിന്ന് ചാടിയവരും മരിച്ചു. സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് ഫ്ലാറ്റിൽ തീപടർന്നതെന്നാണ് പ്രാഥമിക നി​ഗമനത്തിൽ കണ്ടെത്തിയത്. അതേസമയം പിന്നീട് അവിടെ സുരക്ഷാ ലംഘനം ഉണ്ടായതായും കണ്ടെത്തിയിരുന്നു.

തീപിടത്തത്തിന് പിന്നാലെ രാജ്യത്തെ വിവിധ കെട്ടിടങ്ങളിൽ മിന്നൽ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കാൻ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇപ്പോഴിതാ തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് രാജ്യത്ത് പുതിയ പാർപ്പിട നിയമങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്.