5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kuwait Marriage Age: വിവാഹപ്രായം 18 വയസ്സായി ഉയർത്തും; നിർണായക നിയമ ഭേദഗതിയുമായി കുവൈത്ത്

Kuwait Marriage Age Raises To 18: ഈ ഭേദഗതികൾ കുവൈത്തിൻ്റെ അന്താരാഷ്ട്ര ബാധ്യതകൾ, പ്രത്യേകിച്ച് കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച കൺവെൻഷൻ, സ്ത്രീകൾക്കെതിരായ എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള കൺവെൻഷൻ എന്നിവയ്ക്ക് അനുസൃതമാണെന്ന് ജസ്റ്റിസ് മന്ത്രി നാസർ അൽ-സുമൈത് വെളിപ്പെടുത്തി.

Kuwait Marriage Age: വിവാഹപ്രായം 18 വയസ്സായി ഉയർത്തും; നിർണായക നിയമ ഭേദഗതിയുമായി കുവൈത്ത്
പ്രതീകാത്മക ചിത്രം Image Credit source: Freepik
neethu-vijayan
Neethu Vijayan | Published: 14 Feb 2025 19:05 PM

കുവൈത്ത് സിറ്റി: വിവാഹപ്രായത്തിൽ നിർണായക തീരുമാനമായി കുവൈത്ത് ഭരണകൂടം. വിവാഹത്തിൻറെ കുറഞ്ഞ പ്രായം 18 വയസ്സായി ഉയർത്താൻ തുടങ്ങുകയാണ് അധികൃതർ. കുടുംബ സുസ്ഥിരതയും കുട്ടികളുടെ അവകാശ സംരക്ഷണവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കമെന്നും കുവൈത്ത് ഭരണകൂടം അറിയിച്ചു. ജാഫരി വ്യക്തിഗത സ്റ്റാറ്റസ് നിയമം നമ്പർ 51/1984-ലെ ആർട്ടിക്കിൾ 26-ലും ആർട്ടിക്കിൾ 15-ലുമാണ് സർക്കാർ ഭേദഗതി വരുത്തിയിരിക്കുന്നത്.

ഈ ഭേദഗതികൾ കുവൈത്തിൻ്റെ അന്താരാഷ്ട്ര ബാധ്യതകൾ, പ്രത്യേകിച്ച് കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച കൺവെൻഷൻ, സ്ത്രീകൾക്കെതിരായ എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള കൺവെൻഷൻ എന്നിവയ്ക്ക് അനുസൃതമാണെന്ന് ജസ്റ്റിസ് മന്ത്രി നാസർ അൽ-സുമൈത് വെളിപ്പെടുത്തി. 2024-ൽ 1,145 പ്രായപൂർത്തിയാകാത്ത വിവാഹങ്ങൾ രജിസ്റ്റർ ചെയ്തതായാണ് വിവരം.

പ്രായപൂർത്തിയാകും മുമ്പ് 1,079 പെൺകുട്ടികളും 66 ആൺകുട്ടികളുമാണ് രാജ്യത്ത് ഇത്തരത്തിൽ വിവാഹം ചെയ്തിരിക്കുന്നത്. ഇത്തരം വിവാഹം നടക്കുന്നതോടെ പ്രായപൂർത്തിയാകാത്ത ദമ്പതികൾക്കിടയിൽ വിവാഹമോചനങ്ങളും വർധിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി. പുരുഷ പങ്കാളികൾക്ക് സാമൂഹികവും സാമ്പത്തികവുമായ പക്വത വരണമെന്നും അതിനുശേഷം മാത്രമെ വിവാഹം നടക്കാവൂ എന്നും മന്ത്രാലയം വ്യക്തമാക്കി.

പ്രായപൂർത്തിയാകാത്തവർക്കിടയിലെ വിവാഹമോചന നിരക്ക് മുതിർന്നവരെ അപേക്ഷിച്ച് ഇരട്ടിയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കുവൈത്തിലെ കുടുംബങ്ങളുടെ സ്ഥിരത വർദ്ധിപ്പിക്കുന്നതിനും വിവാഹമോചന നിരക്കുകൾ കുറയ്ക്കുന്നതിനും സാമൂഹിക വികസനത്തെ പിന്തുണയ്ക്കുന്നതിനും ഈ തീരുമാനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു. കൂടാതെ ഓരോ ജനതയുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും അവർക്ക് മാന്യമായ ജീവിതം ഉറപ്പാക്കുകയും ചെയ്യുന്ന ഒരു ഏകീകൃത സമൂഹം കെട്ടിപ്പടുക്കുക എന്ന കുവൈത്തിൻ്റെ കാഴ്ചപ്പാട് കൈവരിക്കാൻ ഇതിലൂടെ സാധ്യമാകും.