5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kuwait National Day: ദേശീയ ദിനം കളറാക്കാനൊരുങ്ങി കുവൈത്ത്; അടുപ്പിച്ച് അഞ്ച് ദിവസം അവധി

Kuwait National Day Celebration: 1961-ൽ കുവൈറ്റ് രൂപീകൃതമായതിന്റെ ഓർമ്മപ്പെടുത്തലായാണ് ദേശീയ ദിനം ആഘോഷിക്കുന്നത്. ജനുവരി 30 വ്യാഴാഴ്ച മുതൽ ഫെബ്രുവരി ഒന്ന് ശനിയാഴ്ച വരെയാണ് അവധി നൽകിയിരുന്നത്. മൂന്ന് ദിവസത്തെ പൊതു അവധിയാണ് പ്രഖ്യാപിച്ചത്. അവധി ദിവസങ്ങൾക്കിടയിൽ വരുന്നതിനാൽ വ്യാഴാഴ്ച വിശ്രമ ദിനമായി പ്രഖ്യാപിച്ചതോടെയാണ് അഞ്ച് ദിവസം അവധി ലഭിക്കുന്നത്.

Kuwait National Day: ദേശീയ ദിനം കളറാക്കാനൊരുങ്ങി കുവൈത്ത്; അടുപ്പിച്ച് അഞ്ച് ദിവസം അവധി
Kuwait. Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 16 Jan 2025 18:21 PM

കുവൈത്തിൽ ദേശീയ ദിനത്തോട് അനുബന്ധിച്ച് അഞ്ച് ദിവസം അവധി പ്രഖ്യാപിച്ച് ഭരണകൂടം. ഫെബ്രുവരി 25 ചൊവ്വാഴ്ചയും 26 ബുധനാഴ്ചയും ദേശീയ ദിന, വിമോചന ദിന അവധിയുമാണ് ലഭിക്കുന്നത്. ഇതിന് പുറമെ വെള്ളി, ശനി ദിവസങ്ങളിൽ വാരാന്ത്യ അവധിയും ലഭിക്കും. അവധി ദിവസങ്ങൾക്കിടയിൽ വരുന്നതിനാൽ വ്യാഴാഴ്ച വിശ്രമ ദിനമായി പ്രഖ്യാപിക്കുന്നതോടെ അഞ്ച് ദിവസം നീണ്ട അവധിയാണ് കുവൈത്തിൽ ദേശീയ ദിനത്തോട് അനുബന്ധിച്ച് ആളുകൾക്ക് ലഭിക്കുക.

അവധി ദിവസങ്ങൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. അതേസമയം കുവൈത്തിൽ ഇസ്റാഅ് – മിഅ്റാജ് പ്രമാണിച്ച് പൊതു അവധി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സിവിൽ സർവീസ് കമ്മീഷനാണ് ഈ അവധി പ്രഖ്യാപിച്ചത്. ജനുവരി 30 വ്യാഴാഴ്ച മുതൽ ഫെബ്രുവരി ഒന്ന് ശനിയാഴ്ച വരെയാണ് അവധി നൽകിയിരുന്നത്. മൂന്ന് ദിവസത്തെ പൊതു അവധിയാണ് പ്രഖ്യാപിച്ചത്.

മന്ത്രാലയങ്ങൾ, ഏജൻസികൾ, പൊതുസ്ഥാപനങ്ങൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കും ഈ ദിവസങ്ങളിൽ അവധി ബാധകമാണ്. എല്ലാ മേഖലകളിലെയും ജീവനക്കാർക്ക് ദേശീയ ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന പരിപാടികൾ ആഘോഷങ്ങളിലും പരിപാടികളിലും പൂർണ്ണമായും പങ്കാളികളാകാനും അനുവദിക്കുമെന്ന് അധികൃതർ പറഞ്ഞു.

1961-ൽ കുവൈറ്റ് രൂപീകൃതമായതിന്റെ ഓർമ്മപ്പെടുത്തലായാണ് ദേശീയ ദിനം ആഘോഷിക്കുന്നത്. അതേസമയം 1991-ലെ ഗൾഫ് യുദ്ധത്തിനു ശേഷമുള്ള ഇറാഖി അധിനിവേശത്തിന്റെ അവസാനത്തെ വിമോചന ദിനമായും ഈ ദിവസത്തെ കാണുന്നു. 1961 ജൂൺ 19 ന്, രാജ്യത്തിന്റെ പതിനൊന്നാമത്തെ ഭരണാധികാരിയായിരുന്ന അമീർ ഷെയ്ഖ് അബ്ദുല്ല അൽ സലേം അൽ സബാഹ്, അറേബ്യൻ ഗൾഫിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ സർ ജോർജ്ജ് മിഡിൽടണുമായി സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ഒപ്പുവച്ചതോടെയാണ് കുവൈറ്റ് ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയത്. അൽ സബാഹിന്റെ ഭരണകാലത്താണ് കുവൈറ്റ് ഭരണഘടനയും കുവൈറ്റ് പാർലമെന്റും ഔപചാരികമായി സ്ഥാപിതമായത്.