Kuwait Fire Accident : കുവൈത്തിൽ മലയാളിയുടെ തൊഴിലാളി ക്യാമ്പിൽ വൻ തീപ്പിടിത്തം; മലയാളികൾ അടക്കം 35 പേർ കൊല്ലപ്പെട്ടു

Kuwait Labour Camp Fire Accident : കുവൈത്തിലെ മംഗഫിലെ തൊഴിലാളി ക്യാമ്പിലാണ് തീപ്പിടിത്തം ഉണ്ടായിരിക്കുന്നത്. മലയാളി വ്യവസായി കെ.ജി എബ്രാഹാമിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനാണ് തീപിടിത്തം സംഭവിച്ചിരിക്കുന്നത്

Kuwait Fire Accident : കുവൈത്തിൽ മലയാളിയുടെ തൊഴിലാളി ക്യാമ്പിൽ വൻ തീപ്പിടിത്തം; മലയാളികൾ അടക്കം 35 പേർ കൊല്ലപ്പെട്ടു

Image Courtesy : X

Updated On: 

12 Jun 2024 15:34 PM

കുവൈത്ത് സിറ്റി : നിരവധി പ്രവാസികൾ താമസിക്കുന്ന കുവൈത്തിലെ തൊഴിലാളി ക്യാമ്പിൽ വൻ തീപ്പിടിത്തം. രണ്ട് മലയാളികൾ ഉൾപ്പെടെ 35 പേർ മരിച്ചതായും 40 ഓളം പേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ടുകൾ. കുവൈത്ത് മംഗഫിലെ മലയാളി വ്യവസായി കെ.ജി എബ്രഹാമിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് തൊഴിലാളി ക്യാമ്പ് പ്രവർത്തിക്കുന്നത്. പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം.

തീപ്പിടുത്തത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെയാണ് അപകടത്തിൻ്റെ വിവരം പുറംലോകം അറിയുന്നത്. മരിച്ചവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മലയാളികൾ ഉൾപ്പടെ നിരവധി പേർ താമസിക്കുന്ന ക്യാമ്പാണിത്.  രക്ഷപ്പെടാനായി കെട്ടിടത്തിൽ നിന്നും എടുത്ത് ചാടിയവർക്കും ഗുരുതരമായി പരിക്കേറ്റു.

ALSO READ : Malawi Vice President Death : മാലവി വൈസ് പ്രസിഡൻ്റ് വിമാനപകടത്തിൽ കൊല്ലപ്പെട്ടു

അഗ്നിശമന സേനയും കുവൈത്തി പോലീസും ചേർന്ന് രക്ഷപ്രവർത്തനം നടത്തി വരികയാണ്. നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഒരുക്കാനായി കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു. നിരവിധി പേർ ഇപ്പോഴും കെട്ടിടത്തിനുള്ളിൽ അകപ്പെട്ട് കിടക്കുകയാണെന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ലേബർ ക്യാമ്പിലെ അടുക്കളയിൽ നിന്നുമാണ് തീപ്പിടിത്തുമുണ്ടായത്. അടുക്കളയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീ മറ്റ് മുറികളിലേക്ക് വേഗത്തിൽ പടരുകയായിരുന്നു. ക്യാമ്പിൽ 195 തൊഴിലാളികൾ താമസിച്ചിരുന്നെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. തീപ്പിടിത്തമുണ്ടായ കെട്ടിടത്തിന് സമീപമായി നിരവധി മലയാളി കുടുംബങ്ങളും താമസിക്കുന്നുണ്ട്.

Related Stories
Los Angeles Wildfires : കുടിക്കാന്‍ വെള്ളമില്ല, വസിക്കാന്‍ വീടില്ല, ശ്വസിക്കാന്‍ വായുവുമില്ല; ലോസ് ഏഞ്ചലല്‍സിലെ ചെകുത്താന്‍ തീ സര്‍വതും വിഴുങ്ങുമോ?
Riyadh Metro : ഓറഞ്ച് ലൈൻ പ്രവർത്തനമാരംഭിച്ചു; റിയാദ് മെട്രോയുടെ നിർമ്മാണം പൂർണ്ണം
Chandra Arya: ‘പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കും’; ട്രൂഡോയ്ക്ക് പിൻഗാമിയാകാൻ ഇന്ത്യൻ വംശജനായ ചന്ദ്ര ആര്യ
Los Angeles Wildfires: ദുരിത കയത്തില്‍ ലോസ് ഏഞ്ചലസ്; 30,000 ഏക്കര്‍ കത്തിയമര്‍ന്നു, ഏറ്റവും വിനാശകരമായ തീപിടിത്തം
Israel-Palestine Conflict: കുരുതി തുടര്‍ന്ന് ഇസ്രായേല്‍; യുദ്ധത്തില്‍ മരിച്ച പലസ്തീനികളുടെ എണ്ണം 46,000 കടന്നു
UAE Personal Status Laws: അനുവാദമില്ലാതെ കുട്ടികൾക്കൊപ്പം യാത്ര ചെയ്താൽ പിഴ ഒരു ലക്ഷം ദിർഹം വരെ; പുതിയ നിയമങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍