Kuwait Fire Accident : കുവൈത്തിൽ മലയാളിയുടെ തൊഴിലാളി ക്യാമ്പിൽ വൻ തീപ്പിടിത്തം; മലയാളികൾ അടക്കം 35 പേർ കൊല്ലപ്പെട്ടു
Kuwait Labour Camp Fire Accident : കുവൈത്തിലെ മംഗഫിലെ തൊഴിലാളി ക്യാമ്പിലാണ് തീപ്പിടിത്തം ഉണ്ടായിരിക്കുന്നത്. മലയാളി വ്യവസായി കെ.ജി എബ്രാഹാമിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനാണ് തീപിടിത്തം സംഭവിച്ചിരിക്കുന്നത്
കുവൈത്ത് സിറ്റി : നിരവധി പ്രവാസികൾ താമസിക്കുന്ന കുവൈത്തിലെ തൊഴിലാളി ക്യാമ്പിൽ വൻ തീപ്പിടിത്തം. രണ്ട് മലയാളികൾ ഉൾപ്പെടെ 35 പേർ മരിച്ചതായും 40 ഓളം പേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ടുകൾ. കുവൈത്ത് മംഗഫിലെ മലയാളി വ്യവസായി കെ.ജി എബ്രഹാമിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് തൊഴിലാളി ക്യാമ്പ് പ്രവർത്തിക്കുന്നത്. പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം.
തീപ്പിടുത്തത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെയാണ് അപകടത്തിൻ്റെ വിവരം പുറംലോകം അറിയുന്നത്. മരിച്ചവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മലയാളികൾ ഉൾപ്പടെ നിരവധി പേർ താമസിക്കുന്ന ക്യാമ്പാണിത്. രക്ഷപ്പെടാനായി കെട്ടിടത്തിൽ നിന്നും എടുത്ത് ചാടിയവർക്കും ഗുരുതരമായി പരിക്കേറ്റു.
ALSO READ : Malawi Vice President Death : മാലവി വൈസ് പ്രസിഡൻ്റ് വിമാനപകടത്തിൽ കൊല്ലപ്പെട്ടു
#Kuwait Mangaf Fire: Initial causes indicate poor storage on the ground floor and the presence of many gas cylinders, Firefighters, MOI and MOH to assess the deaths and injuries.. #الكويت pic.twitter.com/LNCpkhZdae
— Ayman Mat News (@AymanMatNews) June 12, 2024
അഗ്നിശമന സേനയും കുവൈത്തി പോലീസും ചേർന്ന് രക്ഷപ്രവർത്തനം നടത്തി വരികയാണ്. നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഒരുക്കാനായി കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു. നിരവിധി പേർ ഇപ്പോഴും കെട്ടിടത്തിനുള്ളിൽ അകപ്പെട്ട് കിടക്കുകയാണെന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലേബർ ക്യാമ്പിലെ അടുക്കളയിൽ നിന്നുമാണ് തീപ്പിടിത്തുമുണ്ടായത്. അടുക്കളയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീ മറ്റ് മുറികളിലേക്ക് വേഗത്തിൽ പടരുകയായിരുന്നു. ക്യാമ്പിൽ 195 തൊഴിലാളികൾ താമസിച്ചിരുന്നെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. തീപ്പിടിത്തമുണ്ടായ കെട്ടിടത്തിന് സമീപമായി നിരവധി മലയാളി കുടുംബങ്ങളും താമസിക്കുന്നുണ്ട്.