5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kuwait Fire Accident : തീപ്പിടുത്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 12.5 ലക്ഷം വീതം ധനസഹായവുമായി കുവൈത്ത്

Kuwait Government has given 12.5 lakhs each to the families : പ്രാദേശിക അറബ് മാധ്യമങ്ങളിലൂടെയാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം നൽകാൻ കുവൈത്ത് അമീർ ശൈഖ് മിഷേൽ അൽ അഹമ്മദ് സംഭവ ദിവസം തന്നെ ഉത്തരവിട്ടിരുന്നതായാണ് റിപ്പോർട്ട്.

Kuwait Fire Accident : തീപ്പിടുത്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 12.5 ലക്ഷം വീതം ധനസഹായവുമായി കുവൈത്ത്
aswathy-balachandran
Aswathy Balachandran | Published: 19 Jun 2024 08:30 AM

കുവൈത്ത് സിറ്റി: കുവൈത്തിലെ തീപ്പിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാനൊരുങ്ങി കുവൈത്ത് സർക്കാർ. 15,000 ഡോളർ അതായത് ഏകദേശം 12.5 ലക്ഷം വീതം നൽകാനാണ് തീരുമാനം ആയിരിക്കുന്നത്. അതത് എംബസികൾ മുഖേന ഈ തുകം വിതരണംചെയ്യും.

പ്രാദേശിക അറബ് മാധ്യമങ്ങളിലൂടെയാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം നൽകാൻ കുവൈത്ത് അമീർ ശൈഖ് മിഷേൽ അൽ അഹമ്മദ് സംഭവ ദിവസം തന്നെ ഉത്തരവിട്ടിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ, എത്ര തുകയാണ് നൽകുന്നതെന്ന് അറിയിച്ചിരുന്നില്ല. 25 മലയാളികൾ അന്നത്തെ സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു. ആകെ 49 പേരാണ് തീപ്പിടിത്തത്തിൽ മരിച്ചതെന്നാണ് കണക്ക്.

ALSO READ : മരിച്ച മലയാളികളുടെ കുടുംബത്തിന് അഞ്ച് ലക്ഷമല്ല, 12 ലക്ഷം ധനസഹായം

സംഭവത്തിൽ മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാ‌ർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ പ്രവാസി വ്യവസായികളായ എംഎ യൂസഫലി, രവി പിള്ള എന്നിവരും സഹായവുമായി എത്തി.

നോര്‍ക്ക മുഖേനയാണ് ആളുകൾക്ക് ഈ സഹായം ലഭ്യമാക്കുക. ഇത്തരത്തിൽ ഒരു കുടുംബത്തിന് ആകെ 12 ലക്ഷം രൂപയാണ് ധനസഹായം ലഭിക്കുക. ഇതിനൊപ്പം പരിക്കേറ്റവർക്ക് 1 ലക്ഷം രൂപ സംസ്ഥാന സർക്കാരും നൽകും.

മലയാളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ 195 പേര്‍ ഉണ്ടായിരുന്നവെന്നാണ് വിവരം. അപകടം നടന്ന സമയം ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. ആദ്യം താഴത്തെ നിലയിൽ നിന്നാരംഭിച്ച തീ പിന്നീട് പടരുകയായിരുന്നു.