Kuwait Fire Accident : കുവൈത്തിൽ തീപ്പിടിത്തം; മരിച്ച 2 മലയാളികളെ തിരിച്ചറിഞ്ഞു
Kuwait Fire: തീപിടിത്തത്തിൽ മരിച്ച മലയാളികളിൽ രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞു. പന്തളം സ്വദേശി ആകാശ് എസ്. നായരുടെ മൃതദേഹമാണ് ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളിൽ രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞു. പന്തളം സ്വദേശി ആകാശ് എസ്. നായരുടെ മൃതദേഹമാണ് ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്. കൊല്ലം സ്വദേശി ഷെമീറിന്റെ മൃതദേഹം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. മരിച്ചവരിൽ കോട്ടയം, കാസർകോട് സ്വദേശികളും ഉൾപ്പെടുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ഡെസ്ക്ക് തുടങ്ങി
അടിയന്തിരസഹായത്തിനായി, മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന്നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ഡെസ്ക്ക് തുടങ്ങി.
നമ്പരുകൾ
- അനുപ് മങ്ങാട്ട് : +965 90039594
- ബിജോയ് : +965 66893942
- റിച്ചി കെ ജോർജ് : +965 60615153
- അനിൽ കുമാർ : +965 66015200
- തോമസ് ശെൽവൻ : +965 51714124
- രഞ്ജിത്ത് : +965 55575492
- നവീൻ : +965 99861103
- അൻസാരി : +965 60311882
- ജിൻസ് തോമസ് : +965 65589453,
- സുഗതൻ : +96 555464554,
- ജെ.സജി : + 96599122984.
ഇക്കാര്യത്തില്‍ പ്രവാസികേരളീയര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണെന്ന് അജിത്ത് കോളശ്ശേരി അറിയിച്ചു.
അപകടത്തിൽ 146 പേർ സുരക്ഷിതരെന്നാണ് വിവരം. 195 പേരായിരുന്നു കെട്ടിടത്തിൽ താമസക്കാരായി ഉണ്ടായിരുന്നത്. 146 പേരിൽ 49 പേർ നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. നിസാര പരിക്കേറ്റ 11 പേരെ ആശുപത്രിയിൽ നിന്ന് പ്രഥമിക ചികിത്സ നൽകി വിട്ടയച്ചു.
ALSO READ : കുവൈത്തിൽ മലയാളിയുടെ തൊഴിലാളി ക്യാമ്പിൽ വൻ തീപ്പിടിത്തം; മലയാളികൾ അടക്കം 35 പേർ കൊല്ലപ്പെട്ടു
മരിച്ചവരിൽ 21 ഇന്ത്യക്കാർ ഉണ്ടെന്ന് റിപ്പോർട്ട്. ഇതിൽത്തന്നെ 11 പേർ മലയാളികളാണ് എന്നാണ് വിവരം. മരിച്ച 40 പേരിൽ 21 പേരുടെ വിവരങ്ങൾ നിലവിൽ ലഭ്യമാണ്. ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ് സിംഗ്, ഷമീർ, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ, കേളു പൊന്മലേരി, സ്റ്റെഫിൻ എബ്രഹാം സാബു, അനിൽ ഗിരി, മുഹമ്മദ് ഷെരീഫ് ഷെരീഫ, സാജു വർഗീസ്, ദ്വാരികേഷ് പട്ടനായക്, മുരളീധരൻ പി.വി , വിശ്വാസ് കൃഷ്ണൻ, അരുൺ ബാബു, സാജൻ ജോർജ്, രഞ്ജിത്ത് കുണ്ടടുക്കം, റെയ്മണ്ട് മഗ്പന്തയ് ഗഹോൽ, ജീസസ് ഒലിവറോസ് ലോപ്സ്, ആകാശ് ശശിധരൻ നായർ, ഡെന്നി ബേബി കരുണാകരൻ എന്നിവരാണ് പരിക്കേറ്റ് മരണപ്പെട്ടത്.
തീപിടിത്തമുണ്ടായത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലാണ്. മാംഗെഫിൽ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാംപിലാണ് അഗ്നിബാധയുണ്ടായത്. പുലർച്ചെ നാലിനാണ് തീപ്പടിച്ചത്. ഫ്ലാറ്റിലുണ്ടായിരുന്നവർ ഈ സമയത്ത് ഉറക്കത്തിലായിരുന്നു. 20 ഗ്യാസ് സിലിണ്ടറുകളാണ് ഇവിടെ പൊട്ടിത്തെറിച്ചത്. ഇത്പ അപകടത്തിന്റെ വ്യാപ്തി കൂട്ടി.