5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kuwait Fire Accident : കുവൈത്തിൽ തീപ്പിടിത്തം; മരിച്ചവരിൽ 21 ഇന്ത്യക്കാർ, മലയാളികൾ 11 പേരെന്ന് റിപ്പോർട്ട്

Malayali Died at Kuwait Fire Accident : മരിച്ച മലയാളികളുടെ പൂർണമായ വിവരം ലഭ്യമല്ലെങ്കിലും ഒരാൾ കൊല്ലം സ്വദേശിയാണ് എന്നാണ് വിവരം.

Kuwait Fire Accident : കുവൈത്തിൽ തീപ്പിടിത്തം; മരിച്ചവരിൽ 21 ഇന്ത്യക്കാർ, മലയാളികൾ 11 പേരെന്ന് റിപ്പോർട്ട്
kuwait fire accident
aswathy-balachandran
Aswathy Balachandran | Published: 12 Jun 2024 19:28 PM

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലെ തീപ്പിടിത്തത്തിൽ മരിച്ചവരിൽ 21 ഇന്ത്യക്കാർ ഉണ്ടെന്ന് റിപ്പോർട്ട്. ഇതിൽത്തന്നെ 11 പേർ മലയാളികളാണ് എന്നാണ് വിവരം. മരിച്ച മലയാളികളുടെ പൂർണമായ വിവരം ലഭ്യമല്ലെങ്കിലും ഒരാൾ കൊല്ലം സ്വദേശിയാണ് എന്നാണ് വിവരം. കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീർ ആണ് മരിച്ചത് എന്നാണ് വിവരം.
സംഭവത്തിൽ പൊള്ളലേറ്റ് 46 ഇന്ത്യക്കാരാണ് ചികിത്സയിലുള്ളത് എന്നാണ് വിവരം.

മരിച്ച 40 പേരിൽ 21 പേരുടെ വിവരങ്ങൾ നിലവിൽ ലഭ്യമാണ്. ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ് സിംഗ്, ഷമീർ, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ, കേളു പൊന്മലേരി, സ്റ്റെഫിൻ എബ്രഹാം സാബു, അനിൽ ഗിരി, മുഹമ്മദ് ഷെരീഫ് ഷെരീഫ, സാജു വർഗീസ്, ദ്വാരികേഷ് പട്ടനായക്, മുരളീധരൻ പി.വി , വിശ്വാസ് കൃഷ്ണൻ, അരുൺ ബാബു, സാജൻ ജോർജ്, രഞ്ജിത്ത് കുണ്ടടുക്കം, റെയ്മണ്ട് മഗ്പന്തയ് ഗഹോൽ, ജീസസ് ഒലിവറോസ് ലോപ്സ്, ആകാശ് ശശിധരൻ നായർ, ഡെന്നി ബേബി കരുണാകരൻ എന്നിവരാണ് പരിക്കേറ്റ് മരണപ്പെട്ടത്.

ALSO READ : കുവൈത്തിൽ മലയാളിയുടെ തൊഴിലാളി ക്യാമ്പിൽ വൻ തീപ്പിടിത്തം; മലയാളികൾ അടക്കം 35 പേർ കൊല്ലപ്പെട്ട

തീപിടിത്തമുണ്ടായത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലാണ്. മാംഗെഫിൽ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാംപിലാണ് അഗ്നിബാധയുണ്ടായത്. പുലർച്ചെ നാലിനാണ് തീപ്പടിച്ചത്. ഫ്ലാറ്റിലുണ്ടായിരുന്നവർ ഈ സമയത്ത് ഉറക്കത്തിലായിരുന്നു. 20 ഗ്യാസ് സിലിണ്ടറുകളാണ് ഇവിടെ പൊട്ടിത്തെറിച്ചത്. ഇത്പ അപകടത്തിന്റെ വ്യാപ്തി കൂട്ടി.

രക്ഷപ്പെടാൻ കെട്ടിടത്തിനു പുറത്തേക്ക് ചാടി നട്ടെല്ലിന് പരിക്ക് പറ്റിയവരുമുണ്ട്. ഇവർ ചികിത്സയിലാണ്. തീയണയ്ക്കാൻ എത്തിയ അഞ്ച് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായാണ് വിവരം. അൽ അദാൻ ആശുപത്രിയിൽ 30 ഇന്ത്യക്കാരാണ് ചികിത്സയിലുള്ളത്. അൽ കബീർ ആശുപത്രിയിൽ 11 പേരും. 10 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്യുമെന്നാണ് വിവരം. പരിക്ക് പറ്റിയവരിൽ ഉള്ളവർ മിക്കവരും ഇന്ത്യക്കാരാണ്. ഇവർക്കുവേണ്ട മുഴുവൻ സഹായവും നൽകുമെന്ന് അംബാസഡർ അറിയിച്ചതായും വിവരമുണ്ട്.