5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

King Charles Hospitalized: ചാൾസ് രാജാവ് ആശുപത്രിയിൽ; പൊതുപരിപാടികൾ റദ്ദാക്കി

King Charles Hospitalized Due to Side Effects of Cancer Treatment: ഡോക്ടർമാരുടെ നിർദേശപ്രകാരം ആണ് പൊതുപരിപാടികൾ റദ്ദാക്കിയതെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചതായി 'ദ് സൺ' റിപ്പോർട്ട് ചെയ്യുന്നു.

King Charles Hospitalized: ചാൾസ് രാജാവ് ആശുപത്രിയിൽ; പൊതുപരിപാടികൾ റദ്ദാക്കി
ചാൾസ് രാജാവ് Image Credit source: Social Media
nandha-das
Nandha Das | Updated On: 28 Mar 2025 08:02 AM

ചാൾസ് രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൻസർ ചികിത്സയുടെ പാർശ്വഫലങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുൻകരുതൽ എന്ന നിലയിൽ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. ഡോക്ടർമാരുടെ നിർദേശപ്രകാരം ആണ് പൊതുപരിപാടികൾ റദ്ദാക്കിയതെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചതായി ‘ദ് സൺ’ റിപ്പോർട്ട് ചെയ്യുന്നു.

മൂന്ന് രാജ്യങ്ങളിലെ പ്രതിനിധികളുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയാണ് റദ്ധാക്കിയത്. കൂടാതെ ബർമിംഗ്ഹാമിലെ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതും ആരോഗ്യ കാരണങ്ങളെ തുടർന്ന് അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. അസൗകര്യം ഉണ്ടാക്കിയതിൽ ഖേദിക്കുന്നുവെന്നും മറ്റൊരവസരത്തിൽ എത്തിച്ചേരാം എന്നും ചാൾസ് രാജാവ് അറിയിച്ചതായി കുറിപ്പിൽ പറയുന്നു.

ALSO READ: മൂന്നാം ലോക മഹായുദ്ധം ഉടൻ? 27 രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

2024 ഫെബ്രുവരിയിലാണ് ചാൾസ് രാജാവിന് കാൻസർ സ്ഥിരീകരിച്ചത്. പ്രോസ്റ്റേറ്റ് കാൻസറിനെ തുടർന്ന് ഉടൻ ചികിത്സ ആരംഭിക്കുകയായിരുന്നു. പ്രതീക്ഷയേകുന്ന പ്രതികരണങ്ങളാണ് ചികിത്സയിൽ നിന്ന് ഉണ്ടാക്കുന്നതെന്നും കൃത്യമായ നിരീക്ഷണത്തിൽ ആണ് രാജാവെന്നും ഔദ്യോഗിക വക്താവ് നേരത്തെ വിശദീകരിച്ചിരുന്നു.

ഈ വർഷം ചാൾസ് രാജാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിവരങ്ങൾ ഒന്നും വന്നിരുന്നില്ല. എന്നാൽ രാജാവ് വടക്കൻ അയർലണ്ടിൽ അടുത്തിടെ സന്ദർശനം നടത്തിയപ്പോൾ കാൻസർ രോഗികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അൾസ്റ്റർ സർവകലാശാല സന്ദർശന വേളയിൽ, ചികിത്സയിൽ കഴിയുന്നവരോട് ‘പാർശ്വഫലങ്ങളെ നന്നായി അതിജീവിക്കാൻ കഴിയുന്നുണ്ടോ’ എന്ന് രാജാവ് ചോദിച്ചു. ‘നിങ്ങൾ മുന്നോട്ട് പോകണ’മെന്നും അദ്ദേഹം അവരോട് പറഞ്ഞിരുന്നു.

അതേസമയം, അടുത്ത മാസം ആദ്യം ചാൾസ് രാജാവും കാമില രാജ്ഞിയും ഇറ്റലിയിലേക്ക് പോകാൻ ഒരുങ്ങുകയാണ്. എന്നാൽ ഫ്രാൻസിസ് മാർപാപ്പയുടെ സമീപകാല ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അവരുടെ ഹോളി സീയിലേക്കുള്ള യാത്രയിലെ ചില പ്ലാനുകൾ മാറ്റിവച്ചു.