Arshdeep Dalla: ഖലിസ്താൻ ഭീകരനും നിജ്ജറിന്റെ അടുത്ത അനുയായുമായ ഹർഷ്ദ്വീപ് ദല്ല കാനഡയിൽ പിടിയിൽ; റിപ്പോർട്ട്

Khalistani Terrorist Arshdeep Dalla: ഹർഷ്ദ്വീപ് ദല്ലയുടെ അറസ്റ്റ് സംബന്ധിച്ച് ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. അതേസമയം, സംഭവത്തിൽ ഇതുവരെ ഔദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കാനഡയിലെ മിലിട്ടൺ ടൗണിൽ നടന്ന വെടിവെപ്പിൽ ഇയാൾക്ക് പങ്കുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

Arshdeep Dalla: ഖലിസ്താൻ ഭീകരനും നിജ്ജറിന്റെ അടുത്ത അനുയായുമായ ഹർഷ്ദ്വീപ് ദല്ല കാനഡയിൽ പിടിയിൽ; റിപ്പോർട്ട്

ഖലിസ്താൻ ഭീകരൻ ഹർഷ്ദ്വീപ് ദല്ല (​Image Credits: Social Media)

Published: 

10 Nov 2024 20:11 PM

ഒട്ടാവ: കൊല്ലപ്പെട്ട ഖലിസ്താൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ അടുത്ത അനുയായിയും കൊടും ക്രിമിനലുമായ ഹർഷ്ദ്വീപ് ദല്ല കാനഡയിൽ പിടിയിലായതായി റിപ്പോർട്ട് (Arshdeep Dalla). കഴിഞ്ഞമാസം മിൽട്ടൺ ടൗണിലുണ്ടായ സായുധ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് നടന്നിരിക്കുന്നതെന്നാണ് വിവരം.

ഹർഷ്ദ്വീപ് ദല്ലയുടെ അറസ്റ്റ് സംബന്ധിച്ച് ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. അതേസമയം, സംഭവത്തിൽ ഇതുവരെ ഔദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഒക്ടോബർ 27, 28 തീയതികളിൽ മിൽട്ടൺ ടൗണിൽ നടന്ന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഇയാളെ നേരത്തേ പിടികൂടിയിരുന്നുവെങ്കിലും അറസ്റ്റ് സംബന്ധിച്ച വിവരം ഇപ്പോഴാണ് പുറത്തുവന്നത്. ഇന്ത്യൻ അധികൃതർ സ്ഥിതി​ഗതികൾ നിരീക്ഷിച്ചുവരികയാണെന്നാണ് വിവരം.

ഇന്ത്യയിൽ വിവിധ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ദല്ല, ഭാര്യയ്ക്കൊപ്പം കാനഡയിലാണ് താമസിക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്. ഖലിസ്താനി ടൈ​ഗർ ഫോഴ്സിന്റെ ആക്ടിങ് ചീഫായ ഹർഷ്ദ്വീപ് ദല്ലയെ, ഹർദീപ് സിങ് നിജ്ജറിന്റെ പിൻ​ഗാമിയായാണ് കണക്കാക്കുന്നത്.

കാനഡയിലെ മിലിട്ടൺ ടൗണിൽ നടന്ന വെടിവെപ്പിൽ ഇയാൾക്ക് പങ്കുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. തുടർന്നാണ് ദല്ലയെ കനേഡിയൻ പൊലീസ് നിരീക്ഷിക്കാൻ തുടങ്ങിയത്.

ഈ വർഷം സെപ്റ്റംബറിൽ പഞ്ചാബിലെ മോഗ ജില്ലയിലെ വസതിയിൽ വെടിയേറ്റ് കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് ബൽജീന്ദർ സിംഗ് ബല്ലിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഹർഷ്ദ്വീപ് ദല്ല ഏറ്റെടുത്തിരുന്നു. ബൽജീന്ദർ സിംഗ് ബല്ലി തന്റെ ഭാവി നശിപ്പിച്ചെന്നും ഗുണ്ടാസംഘങ്ങളുടെ ലോകത്തേക്ക് തന്നെ നിർബന്ധിതനാക്കിയെന്നും ദല്ല തന്റെ പോസ്റ്റിൽ അവകാശപ്പെട്ടിരുന്നു.

ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ട ആളാണ് അർഷ് ദല്ല. കഴിഞ്ഞ മൂന്ന് നാല് വർഷമായി കാനഡയിലെ തന്റെ കേന്ദ്രത്തിൽ നിന്ന് പഞ്ചാബിൽ ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നാണ് റിപ്പോർട്ട്. പഞ്ചാബിൽ ഒന്നിലധികം ആസൂത്രിത കൊലപാതകങ്ങളിൽ മോഗ സ്വദേശിയായ ദല്ല പ്രതിയാണ്.

 

Related Stories
Pakistan Attack: പാകിസ്ഥാനില്‍ വാഹനങ്ങള്‍ക്ക് നേരെ ഭീകരവാദികളുടെ വെടിവെപ്പ്; 50 മരണം
Gautam Adani: അദാനിക്ക് തിരിച്ചടി; വിമാനത്താവളം പാട്ടത്തിനെടുക്കന്നതിന് അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ച കരാറുകൾ റദ്ധാക്കി കെനിയ
News9 Global Summit: ഇന്ത്യ-ജർമ്മനി ബന്ധത്തിൻ്റെ ചരിത്രപരമായ നാഴികക്കല്ല്, ജർമ്മനിയോട് നന്ദി: ടിവി നെറ്റ്‌വർക്ക് എംഡി & സിഇഒ ബരുൺ ദാസ്
Israel-Hamas War: നെതന്യാഹുവിനും ഹമാസ് നേതാവിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രമിനല്‍ കോടതി
Israel-Hamas War: ഇസ്രായേലിന് യുഎസ് ഇനിയും ആയുധങ്ങള്‍ നല്‍കും; വില്‍പന തടയാനുള്ള ബില്‍ പരാജയപ്പെട്ടു
Pakistan Van Attack: വാഹനത്തിന് നേരെ വെടിവെപ്പ്‌; പാകിസ്താനില്‍ 40 പേര്‍ക്ക് ദാരുണാന്ത്യം, 25 പേര്‍ക്ക് പരിക്ക്‌
ചർമ്മത്തിലെ കറുത്ത പാടുകൾ അകറ്റാൻ ഇതാ പ്രതിവിധി
ഷിയാസ് കരീം വിവാഹിതനാകുന്നു; സേവ് ദ ഡേറ്റ് ചിത്രം വൈറൽ
ശ്വാസകോശം സംരക്ഷിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ
ദിവസവും ഓരോ ആപ്പിൾ കഴിക്കാം; ഗുണങ്ങൾ ഏറെ