5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dubai Big Ticket: ഭാഗ്യമുണ്ടോ എന്ന് നോക്കാൻ ടിക്കറ്റ് വാങ്ങി; ബിഗ് ടിക്കറ്റിൽ മലയാളി യുവതി നേടിയത് ഒരു മില്ല്യൺ ദിർഹം

Kerala Native Wins Dubai Big Ticket: ദുബായ് ബിഗ് ടിക്കറ്റിൽ മലയാളി യുവതി നേടിയത് ഒരു മില്ല്യൺ ദിർഹം. ഭാഗ്യപരീക്ഷണത്തിന് ഭർത്താവുമായിച്ചേർന്നെടുത്ത ടിക്കറ്റിനാണ് സമ്മാനമടിച്ചത്. 46കാരിയായ ഇവർ ഏറെക്കാലമായി ദുബായിലാണ് താമസം.

Dubai Big Ticket: ഭാഗ്യമുണ്ടോ എന്ന് നോക്കാൻ ടിക്കറ്റ് വാങ്ങി; ബിഗ് ടിക്കറ്റിൽ മലയാളി യുവതി നേടിയത് ഒരു മില്ല്യൺ ദിർഹം
ദുബായ് ബിഗ് ടിക്കറ്റ്Image Credit source: Social Media
abdul-basith
Abdul Basith | Published: 02 Jan 2025 22:16 PM

ഭാഗ്യമുണ്ടോ എന്ന് നോക്കാനായി ഭർത്താവിനൊപ്പം ബിഗ് ടിക്കറ്റ് നേടിയ മലയാളി യുവതി നേടിയത് ഒരു മില്ല്യൺ ദിർഹം. മലയാളിയാണെങ്കിലും ദുബായിൽ ജനിച്ചുവളർന്ന ജോർജിന ജോർജിനാണ് 2024ലെ അവസാന സമ്മാനമടിച്ചത്. 46 വയസുകാരിയായ ജോർജിന ബാങ്കിംഗ് മേഖലയിലാണ് ജോലി ചെയ്യുന്നത്. ഭർത്താവിനും ഒരു മകൾക്കുമൊപ്പം ഏറെക്കാലമായി ഇവർ ദുബായിലാണ് താമസം.

അഞ്ച് വർഷം മുൻപ് സഹപ്രവർത്തകർക്കൊപ്പമാണ് ഇവർ ബിഗ് ടിക്കറ്റ് എടുത്ത് തുടങ്ങിയത്. എല്ലാ മാസവും ടിക്കറ്റെടുത്തിരുന്നു. എന്നാൽ, സഹപ്രവർത്തകർക്ക് പകരം ഒരു ഭാഗ്യപരീക്ഷണത്തിന് ഭർത്താവുമായി ചേർന്നെടുത്ത ടിക്കറ്റിന് സമ്മാനമടിയ്ക്കുകയായിരുന്നു. “മിക്ക ജേതാക്കളെയും പോലെ ആദ്യം എനിക്കിത് വിശ്വാസമായില്ല. തട്ടിപ്പായിരിക്കുമെന്നാണ് ആദ്യം കരുതിയത്. പക്ഷേ, സത്യമാണെന്നറിഞ്ഞപ്പോൾ സന്തോഷമായി. മകളുടെ പഠനത്തിനായി തുക മാറ്റിവെക്കും. ഇനിയും ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കാൻ ഇത് എനിക്ക് പ്രചോദനം നൽകുന്നു.”- ജോർജിന പ്രതികരിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

ബിഗ് ടിക്കറ്റ്
ബിഗ് ടിക്കറ്റിൻ്റെ ഒന്നാം സമ്മാനം 25 മില്ല്യൺ ദിർഹമാണ്. എല്ലാ മാസവുമാണ് ഈ സമ്മാനമടിയ്ക്കുക. എല്ലാ ആഴ്ചയും നടക്കുന്ന നറുക്കെടുപ്പിൽ ഒരാൾക്ക് ഒരു മില്ല്യൺ ദിർഹം ലഭിക്കും.

Also Read : Dubai Drug Supply : മയക്കുമരുന്ന് വിതരണം; ദുബായിൽ യുവതിയ്ക്ക് അഞ്ച് വർഷം തടവ്

ബിഗ് വിൻ മത്സരവും ഇത്തവണ നടക്കും. ജനുവരി 1 മുതൽ 26 വരെയുള്ള സമയത്ത് ഒരു ട്രാൻസാക്ഷനിൽ രണ്ട് ബിഗ് ടിക്കറ്റ് വാങ്ങുന്നവർക്ക് ഫെബ്രുവരി മൂന്നിന് നടക്കുന്ന ഗ്രാൻഡ് ഫിനാലെ ലൈവ് നറുക്കെടുപ്പിൽ യോഗ്യത നേടും. 20,000 ദിർഹം മുതൽ ഒന്നര ലക്ഷം ദിർഹം വരെയാണ് ഈ നറുക്കെടുപ്പിലെ സമ്മാനങ്ങൾ. നാല് പേർക്കാണ് ഗ്രാൻഡ് ഫിനാലെ ലൈവ് നറുക്കെടുപ്പിൽ സമ്മാനം നൽകുക.

ഇതോടൊപ്പം ബിഎംഡബ്ല്യു എം 440ഐ, റേഞ്ച് റോവർ വെലാർ എന്നീ ആഡംബര വാഹനങ്ങളും ബിഗ് ടിക്കറ്റിലുണ്ട്. ഫെബ്രുവരി മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ബിഎംഡബ്ല്യു എം 440ഐയും മാർച്ച് മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ റേഞ്ച് റോവർ വെലാറുമാണ് ലഭിക്കുക. www.bigticket.ae എന്ന വെബ്സൈറ്റിൽ നിന്നോ അൽ ഐൻ. സായദ് വിമാനത്താവളങ്ങളിലെ കൗണ്ടറുകളിൽ നിന്നോ ടിക്കറ്റുകൾ വാങ്ങാം.

കാരുണ്യ പ്ലസ് ലോട്ടറി
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് കെ എൻ 552 ലോട്ടറി ഫലം പ്രഖ്യാപിച്ചിരുന്നു. 80 ലക്ഷം രൂപയാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപ. PD171048 എന്ന നമ്പറുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത്. PK119250 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചു. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിൻ്റെ അതേ നമ്പരിലുള്ള മറ്റ് സീരീസ് ടിക്കറ്റുകൾക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.