Kemi Badenoch: കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തലപ്പത്ത് ഇനി കെമി ബാഡനോക്ക്; നേതൃനിരയിലെ ആദ്യ കറുത്ത വര്‍ഗക്കാരി

Conservative Party Leader: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തലപ്പത്തേക്കെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയാണ് കെമി. ബ്രിട്ടനിലുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നിന്റെ നേതൃനിരയിലേക്ക് എത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരി കൂടിയാണ് ഇവര്‍.

Kemi Badenoch: കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തലപ്പത്ത് ഇനി കെമി ബാഡനോക്ക്; നേതൃനിരയിലെ ആദ്യ കറുത്ത വര്‍ഗക്കാരി

കെമി ബാഡനോക്ക്‌ (Image Credits: X)

Published: 

03 Nov 2024 10:16 AM

ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പുതിയ നേതാവായി കെമി ബാഡനോക്കിനെ തിരഞ്ഞെടുത്തു. ഋഷി സുനക് മന്ത്രിസഭയിലെ അംഗമായിരുന്നു കെമി. നൈജീരിയന്‍ വംശജയാണ് കെമി ബാഡനോക്ക്. സുനകിന്റെ പിന്‍ഗാമിയെ കണ്ടെത്തുന്നതിനായി നടത്തിയ വോട്ടെടുപ്പിന്റെ അവസാന റൗണ്ടില്‍ കെമിയും മുന്‍മന്ത്രി റോബര്‍ട്ട് ജെന്റിക്കുമാണ് ഉണ്ടായിരുന്നത്. 53,806 വോട്ടുകളാണ് കെമി സ്വന്തമാക്കിയത്. റോബര്‍ട്ട് ജെന്റിക്കിന് 41,388 വോട്ടുകളും ലഭിച്ചു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തലപ്പത്തേക്കെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയാണ് കെമി. ബ്രിട്ടനിലുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നിന്റെ നേതൃനിരയിലേക്ക് എത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരി കൂടിയാണ് ഇവര്‍.

Also Read: India-Canada Row: സൈബർ എതിരാളികളായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ; കാനഡയുടെ പുതിയ തന്ത്രമെന്ന് പ്രതികരണം

‘നമുക്ക് മുന്നിലുള്ള ദൗത്യം കഠിനമാണ്, എന്നാല്‍ അത് ലളിതവുമാണ്. ലേബര്‍ പാര്‍ട്ടി സര്‍ക്കാരിനെ പ്രതിജ്ഞാബദ്ധമാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. പാര്‍ട്ടി എപ്പോഴും സത്യസന്ധമായിരിക്കണം. തെറ്റുകള്‍ വരുത്താതെ സത്യസന്ധത പുലര്‍ത്തണം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത് എനിക്ക് ലഭിക്കുന്ന ബഹുമതിയാണ്. ഞാന്‍ സ്നേഹിക്കുന്ന, എനിക്ക് ഒരുപാട് അവസരങ്ങള്‍ നല്‍കിയ പാര്‍ട്ടിയാണിത്.

ഈ മത്സരത്തില്‍ എന്റെ എതിരാളിയായിരുന്ന റോബര്‍ട്ട് ജെന്റിക്കിന് വരും വര്‍ഷങ്ങളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാ പാര്‍ട്ടി അംഗങ്ങള്‍ക്കും നന്ദി, മാറ്റത്തിനുള്ള സമയമാണ് വന്നിരിക്കുന്നത്,’ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കെമി പറഞ്ഞു.

Also Read: Bangladesh Power Supply: നൽകാനുള്ളത് 846 മില്യൺ ഡോളർ; ബംഗ്ലാദേശിനെ ഇരുട്ടിലാക്കി അദാനി, വൈദ്യുതി വിതരണം വെട്ടിക്കുറച്ചു

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് ഋഷി സുനക് പാര്‍ട്ടി നേതൃസ്ഥാനം രാജിവെച്ചത്. പതിനാല് വര്‍ഷം നീണ്ട ഭരണത്തിന് ശേഷമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തോല്‍വി നേരിട്ടത്. 2029ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വീണ്ടും സാധ്യതയുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്രവ്യാപാരക്കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വ്യാപാരമന്ത്രിയായിരിക്കെ കെമി പങ്കെടുത്തിരുന്നു. വീസ എണ്ണം കൂട്ടണമെന്ന ഇന്ത്യയുടെ ആവശ്യമാണ് കരാര്‍ സ്തംഭിക്കുന്നതിന് കാരണമായതെന്ന് അവര്‍ പറഞ്ഞിരുന്നു.

Related Stories
Teacher Assaulted Student: 13കാരനെ ലൈംഗികമായി പീഡിപ്പിച്ചത് നാല് വർഷത്തോളം; ഒടുവിൽ കുഞ്ഞിനും ജന്മം നൽകി; അധ്യാപിക അറസ്റ്റിൽ
UAE Trading Scam: യുഎഇയിൽ വ്യാപാരികളെ പറ്റിച്ച് ഇന്ത്യക്കാരൻ്റെ വ്യാജ കമ്പനി; നഷ്ടമായത് 12 മില്ല്യൺ ദിർഹം
Israel – Palestine : ഇസ്രയേൽ മന്ത്രിസഭായോഗം അംഗീകാരം നൽകി; ഗസയിൽ വെടിനിർത്തൽ കരാർ നാളെമുതൽ പ്രാബല്യത്തിൽ
Google Pay In Saudi: ഇനി സൗദി അറേബ്യയിലും ഗൂഗിൾ പേ; സെൻട്രൽ ബാങ്കും ഗൂഗിളും കരാറിൽ ഒപ്പിട്ടു
Imran Khan: അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതി കേസ്; ഇമ്രാന്‍ ഖാന് 14 വര്‍ഷവും ഭാര്യക്ക് 7 വര്‍ഷവും തടവ് ശിക്ഷ
China Rent Office Space: തൊഴില്‍രഹിതരെ ഇതിലേ ഇതിലേ; ജോലി ചെയ്യുന്നതായി അഭിനയിക്കാന്‍ മുറിയൊരുക്കി ചൈന
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ
സീനിയർ താരങ്ങൾ വീഴും; ഇംഗ്ലണ്ടിനെതിരെ ഇവർക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കാം
വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ