Justin Trudeau: നിജ്ജാർ വധത്തിൽ ഇന്ത്യക്കെതിരെ തെളിവുകളുണ്ടെന്ന് ട്രൂഡോ; ഭീകര ​ഗ്രൂപ്പുകൾക്ക് കാനഡ നൽകുന്ന സഹായം ലോകവേദികളിൽ ഉന്നയിക്കാൻ ഇന്ത്യ

India- Canada: ഇന്ത്യൻ ഏജന്റുമാർക്ക് ബിഷ്ണോയ് ​ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ആരോപണവുമായി കനേഡിയൻ പൊലീസ് രം​ഗത്തെത്തി. കനേഡിയൻ സർക്കാരിന്റേത് ഗൗരവമുള്ള ആരോപണങ്ങളാണെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാവ് പിയെർ പോളിയേവും ആവശ്യപ്പെട്ടു.

Justin Trudeau: നിജ്ജാർ വധത്തിൽ ഇന്ത്യക്കെതിരെ തെളിവുകളുണ്ടെന്ന് ട്രൂഡോ; ഭീകര ​ഗ്രൂപ്പുകൾക്ക് കാനഡ നൽകുന്ന സഹായം ലോകവേദികളിൽ ഉന്നയിക്കാൻ ഇന്ത്യ

Image Credits: Social Media

Published: 

15 Oct 2024 08:46 AM

ന്യൂഡൽഹി: ഹർദീപ് സിം​ഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്കിന് തെളിവുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ആറ് പ്രതികൾക്കെതിരെ നൽകിയ തെളിവുകൾ ഇന്ത്യ നിഷേധിച്ചെന്നും ട്രൂഡോ ആരോപിച്ചു. ഇന്ത്യയും കാനഡയും തമ്മിലുള്ളത് ദീർഘനാളുകളായുള്ള ബന്ധമാണ്. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിൽ സഹകരിക്കണമെന്നും കനേഡിയൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. വിഷയത്തിൽ യുകെ പ്രധാനമന്ത്രിയുമായി ട്രൂഡോ സംസാരിച്ചു. ഇന്ത്യൻ ഏജന്റുമാർക്ക് ബിഷ്ണോയ് ​ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ആരോപണവുമായി കനേഡിയൻ പൊലീസ് രം​ഗത്തെത്തി. കനേഡിയൻ സർക്കാരിന്റേത് ഗൗരവമുള്ള ആരോപണങ്ങളാണെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാവ് പിയെർ പോളിയേവും ആവശ്യപ്പെട്ടു.

കാനഡയ്ക്ക് ശക്തമായ മറുപടി നൽകുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇന്ത്യൻ ഉദ്യോഗസ്ഥരെ കേസിൽപ്പെടുത്താനുള്ള കനേഡിയൻ ഭരണകൂടത്തിന്റെ നീക്കം ചെറുക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഭീകര ​ഗ്രൂപ്പുകൾക്ക് സഹായം നൽകുന്ന കാനഡയുടെ നയങ്ങൾ ലോകവേദികളിൽ ഉന്നയിച്ച് തിരിച്ചടിക്കുമെന്നാണ് ഇന്ത്യയുടെ നീക്കം. ഇന്ത്യ 6 കാനേഡിയൻ ഉ​ദ്യോ​ഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യൻ ഹെെകമ്മീഷണർ സഞ്ജയ് വർമ്മ അടക്കം 6 നയതന്ത്ര പ്രതിനിധികളെ കാനഡയും പുറത്താക്കിയിരുന്നു.

കാനഡയിൽ പലവിധത്തിലുള്ള ചാരപ്രവർത്തനവും ഇന്ത്യ നടത്തുന്നുണ്ടെന്നും ജസ്റ്റിൻ ട്രൂഡോ ആരോപിച്ചു. കനേഡിയൻ പൗരന്മാരെ വധിക്കാനുള്ള നീക്കങ്ങൾക്ക് ഇന്ത്യ സഹായം ചെയ്ത് നൽകുന്നു. ഈ നീക്കങ്ങളെ അമേരിക്ക, യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളെ അറിയിക്കാനാണ് കാനഡയുടെ ശ്രമം. ഇന്ത്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്ന കാര്യം പരി​ഗണനയിൽ ഉണ്ടെന്നും കാനേഡിയൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷാളാകുന്നതോടെ ഇന്ത്യയിൽ പൊതുവേ പരക്കുന്ന ആശങ്ക കുടിയേറ്റം, വീസ, യാത്ര സൗകര്യങ്ങളെ കുറിച്ചാണ്. കഴിഞ്ഞ വർഷം 40- ഓളം ഉദ്യോ​ഗസ്ഥരെ ഇരുരാജ്യങ്ങളും തിരികെ വിളിച്ചതോടെ വീസ നടപടികൾ മന്ദ​ഗതിയിലായിരുന്നു. കാനഡയിലേക്ക് ഉപരിപഠനത്തിനായി വിദ്യാർത്ഥികളടക്കം ആയിരക്കണക്കിന് പേരാണ് ഒരോ ഇൻടേക്കിലും കുടിയേറുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെ വീസ അനുവദിക്കുന്നതിൽ നിയന്ത്രണങ്ങൾ വരുമോ എന്ന ആശങ്കയും ആളുകളെ അലട്ടുന്നുണ്ട്. മലയാളികളടക്കം ഏകദേശം 10 ലക്ഷക്കിലധികം ഇന്ത്യക്കാരാണ് കാനഡയിൽ ഉള്ളത്.

ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച ഹർദീപ് സിം​ഗ് നിജ്ജാർ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ 2023 ജൂൺ 18-നാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. നിജ്ജാറിന്റെ മരണത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായത്.

 

Related Stories
Teacher Assaulted Student: 13കാരനെ ലൈംഗികമായി പീഡിപ്പിച്ചത് നാല് വർഷത്തോളം; ഒടുവിൽ കുഞ്ഞിനും ജന്മം നൽകി; അധ്യാപിക അറസ്റ്റിൽ
UAE Trading Scam: യുഎഇയിൽ വ്യാപാരികളെ പറ്റിച്ച് ഇന്ത്യക്കാരൻ്റെ വ്യാജ കമ്പനി; നഷ്ടമായത് 12 മില്ല്യൺ ദിർഹം
Israel – Palestine : ഇസ്രയേൽ മന്ത്രിസഭായോഗം അംഗീകാരം നൽകി; ഗസയിൽ വെടിനിർത്തൽ കരാർ നാളെമുതൽ പ്രാബല്യത്തിൽ
Google Pay In Saudi: ഇനി സൗദി അറേബ്യയിലും ഗൂഗിൾ പേ; സെൻട്രൽ ബാങ്കും ഗൂഗിളും കരാറിൽ ഒപ്പിട്ടു
Imran Khan: അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതി കേസ്; ഇമ്രാന്‍ ഖാന് 14 വര്‍ഷവും ഭാര്യക്ക് 7 വര്‍ഷവും തടവ് ശിക്ഷ
China Rent Office Space: തൊഴില്‍രഹിതരെ ഇതിലേ ഇതിലേ; ജോലി ചെയ്യുന്നതായി അഭിനയിക്കാന്‍ മുറിയൊരുക്കി ചൈന
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ