5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

The Pharos of Alexandria: ശമ്പളം 30 കോടി, ചെയ്യേണ്ടത് ലൈറ്റ് ഓണാക്കലും ഓഫാക്കലും; പോയാലോ?

Viral Job: 30 കോടിയാണ് നിങ്ങള്‍ ഈ ജോലി ഏറ്റെടുത്താല്‍ ലഭിക്കാന്‍ പോകുന്നത്. ഇത്രയും രൂപ കൊടുത്ത് ചെയ്യാന്‍ എന്താണ് ജോലിയെന്നാണ് നിങ്ങളുടെ ചിന്ത എങ്കില്‍, അത്രക്ക് കാടുകയറിയൊന്നും ചിന്തിക്കേണ്ട ഒരു ലൈറ്റ് ഓണാക്കുകയും അത് ഓഫാക്കുകയും ചെയ്യുന്നതാണ് ജോലി.

The Pharos of Alexandria: ശമ്പളം 30 കോടി, ചെയ്യേണ്ടത് ലൈറ്റ് ഓണാക്കലും ഓഫാക്കലും; പോയാലോ?
The Pharos of Alexandria (Social Media Image)
shiji-mk
Shiji M K | Updated On: 20 Aug 2024 23:46 PM

ഒരു ജോലി കിട്ടാന്‍ എന്ത് കഷ്ടപ്പാടാണല്ലെ. നല്ല മാര്‍ക്കില്ലെങ്കില്‍ ഇന്റര്‍വ്യൂന് നന്നായി പെര്‍ഫോം ചെയ്തില്ലെങ്കില്‍ അങ്ങനെ നിരവധി കാരണങ്ങള്‍ കൊണ്ട് ജോലി ലഭിക്കാതെയാകും. എന്നാല്‍ ഇനിയിപ്പോള്‍ ജോലി കിട്ടിയെന്ന് വിചാരിക്കൂ, മതിയായ ശമ്പളമില്ലാത്തതുകൊണ്ട് ആ ജോലിക്ക് പോകാനും താത്പര്യം കാണില്ല. നാട്ടില്‍ നിന്നിട്ട് കാര്യമില്ല, നല്ല ശമ്പളം ലഭിക്കില്ല എന്നും പറഞ്ഞാണ് പകുതിയോളം ആളുകളും വിദേശത്തേക്ക് പോകുന്നത്. എന്നാല്‍ അവിടെയും വിചാരിച്ചതുപോലുള്ള ജീവിതം കെട്ടിപ്പടുക്കാന്‍ പലര്‍ക്കും സാധിക്കാതെ വരും.

ഏത് ജോലി ആണെങ്കിലും അത് ചെയ്യാനുള്ള താത്പര്യമാണ് ഓരോരുത്തര്‍ക്കും വേണ്ടത്. പലപ്പോഴും ആളുകള്‍ക്ക് ഇല്ലാതെ പോകുന്നതും ഇത് തന്നെയാണ്. സമൂഹത്തില്‍ നിലയും വിലയും കിട്ടില്ല, അല്ലെങ്കില്‍ ഞാന്‍ ഈ ജോലിക്ക് പോയാല്‍ ആളുകള്‍ എന്ത് പറയും എന്നൊക്കെ ചിന്തിക്കാറില്ലെ. ഇതൊക്കെ തന്നെയാണ് പലപ്പോഴും നമ്മളെ ജീവിതത്തില്‍ വിജയിക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്.

എന്നാല്‍ എന്ത് ജോലിയും ചെയ്യാന്‍ ഞാന്‍ തയാറാണ് എന്ന് പറയുന്നവര്‍ക്ക്‌  എന്തായാലും നല്ലൊരു ജോലിയുണ്ട്. ഒന്നും രണ്ടും രൂപയല്ല ശമ്പളം. 30 കോടിയാണ് നിങ്ങള്‍ ഈ ജോലി ഏറ്റെടുത്താല്‍ ലഭിക്കാന്‍ പോകുന്നത്. ഇത്രയും രൂപ കൊടുത്ത് ചെയ്യാന്‍ എന്താണ് ജോലിയെന്നാണ് നിങ്ങളുടെ ചിന്ത എങ്കില്‍, അത്രക്ക് കാടുകയറിയൊന്നും ചിന്തിക്കേണ്ട ഒരു ലൈറ്റ് ഓണാക്കുകയും അത് ഓഫാക്കുകയും ചെയ്യുന്നതാണ് ജോലി. ഇപ്പോള്‍ നിങ്ങള്‍ക്ക് അപേക്ഷിക്കാനൊക്കെ തോന്നുന്നില്ലെ, സ്വാഭാവികം.

Also Read: UAE Exams : പരമ്പരാഗത പരീക്ഷകൾക്ക് വിട; യുഎഇയിലെ വിദ്യാർത്ഥികൾക്ക് ഇനി നൈപുണ്യാധിഷ്ഠിത വിലയിരുത്തൽ

എവിടേക്കാണ് അപേക്ഷിക്കേണ്ടത്, അല്ലെങ്കില്‍ എവിടെയാണ് ജോലി ചെയ്യേണ്ടത് എന്നെല്ലാമാണ് ചിന്തയെങ്കില്‍ ജോലി കേരളത്തില്‍ ഒന്നുമല്ല. ലോകത്ത് തന്നെ ആദ്യമായി പണി കഴിപ്പിച്ച ലൈറ്റ് ഹൗസിലാണ് ഈ ജോലി ചെയ്യേണ്ടത്. അവിടെ പോയി ലൈറ്റ് ഇടുകയും ഓഫാക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് ശമ്പളമായി 30 കോടി രൂപ ലഭിക്കുന്നതാണ്.

ഈജിപ്തിലെ അലക്‌സാണ്ട്രയില്‍ സ്ഥിതി ചെയ്യുന്ന ലൈറ്റ് ഹൗസിലാണ് ഇത്. ലോകത്തിലെ തന്നെ ആദ്യ ലൈറ്റ് ഹൗസ് കൂടിയാണിത്. പ്രശസ്തന നാവികനായ ക്യാപ്റ്റന്‍ മൗറീഷ്യസ് ആണ് ഈ ലൈറ്റ് ഹൗസ് നിര്‍മിച്ചത്. ദി ഫറോസ് ഓഫ് അലക്‌സാണ്ട്രിയ എന്നാണ് ഈ ലൈറ്റ് ഹൗസ് അറിയപ്പെടുന്നത്. ഫറോസ ദ്വീപ സമൂഹത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

എന്തുകൊണ്ടാണ് ഈ ലൈറ്റ് ഹൗസിലെ ലൈറ്റ് ഓണാക്കുന്നതിനും ഓഫാക്കുന്നതിനും ഇത്രയും ശമ്പളം എന്നറിയാമോ? അതിന് പ്രധാന കാരണം, ലോകത്തിലെ തന്നെ ഏറ്റവും പ്രയാസപ്പെട്ട ജോലിയാണിത് എന്നതാണ്. സാധാരണയുള്ള ലൈറ്റ് ഹൗസുകളെ പോലെയല്ല ഇവ സ്ഥിതി ചെയ്യുന്നത്. നദിയുടെ മധ്യഭാഗത്തായി പടുകൂറ്റന്‍ പാറക്കെട്ടിലാണ് ഈ ലൈറ്റ് ഹൗസുള്ളത്.

ഇതുവഴി കടന്നുപോകുന്ന കപ്പല്‍ യാത്രക്കാരെ സഹായിക്കുന്നതിനായാണ് ഇത് നിര്‍മിച്ചത്. ഇത് നിര്‍മിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്യാപ്റ്റന്‍ മൗറീഷ്യസും സംഘവും ഇതുവഴി യാത്ര ചെയ്യുകയായിരുന്നു. ആ സമയം പ്രതീക്ഷിക്കാതെ കൊടുങ്കാറ്റും പേമാരിയും ഉണ്ടായി. ശക്തമായ കാറ്റില്‍ കപ്പലിന്റെ ദിശ മാറി. ചുറ്റിലും ഇരുട്ടായിരുന്നതിനാല്‍ എങ്ങോട്ടേക്ക് പോകണമെന്നറിയാതെ അവര്‍ പകച്ചു. എന്നാല്‍ പെട്ടെന്നുണ്ടായ കാറ്റില്‍ അദ്ദേഹത്തിന്റെ കപ്പല്‍ പാറക്കെട്ടില്‍ ഇടിച്ച് തകര്‍ന്നു.

Also Read: UAE Labour Law : മതിയായ രേഖകളില്ലാത്തവർക്ക് ജോലി നൽകിയാൽ ഇനി കനത്ത പിഴ; വിസിറ്റ് വിസയിലെത്തുന്നവർക്ക് തിരിച്ചടി

ആ അപകടത്തില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ നാവികരെ സഹായിക്കുന്നതിനായി ലൈറ്റ് ഹൗസ് നിര്‍മിക്കാന്‍ മൗറീഷ്യസ് തീരുമാനിക്കുകയായിരുന്നു. ഈ ലൈറ്റ് ഹൗസില്‍ എത്തുന്നവര്‍ ഇവിടെ താമസിച്ച് വേണം ജോലി ചെയ്യാന്‍. ഒരുപാട് പേരെ ഒന്നും ജോലിക്ക് എടുക്കില്ല. ഒരാള്‍ക്ക് മാത്രമായിരിക്കും നിയമനം ഉണ്ടായിരിക്കുക.

ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം തികയ്ച്ചാല്‍ 30 കോടി രൂപയാണ് പ്രതിഫലമായി ലഭിക്കുക. പക്ഷെ ഈ ജോലി ഏറ്റെടുക്കുന്നതിനായി ഇതുവരെ ആരും മുന്നോട്ടുവന്നിട്ടില്ല. ശക്തമായ തിരമാലകള്‍ കൊണ്ട് പേടിപ്പെടുത്തുന്ന അന്തരീക്ഷമാണ് ലൈറ്റ് ഹൗസിലുള്ളത്. മാത്രമല്ല ഇടയ്ക്ക് കൊടുങ്കാറ്റും വീശിയടിക്കും. ഇതിനെയെല്ലാം അതിജീവിച്ച് കഴിയുക എന്നത് പലര്‍ക്കും സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. ജീവന്‍ പോലും അപകടത്തില്‍പ്പെടുത്തി 30 കോടി നേടാന്‍ ആരാണ് ആഗ്രഹിക്കുക.