Japanese Wedding: ഗ്രാമത്തിലുള്ള പുരുഷന്മാരെ വിവാഹം ചെയ്താല്‍ പണം നല്‍കും; ഓഫറുമായി ജപ്പാന്‍ സര്‍ക്കാര്‍, ഒടുവില്‍
Japan Government Allowed Money For Wedding: ഗ്രാമങ്ങളിലെ യുവാക്കളെ വിവാഹം കഴിക്കുന്നവര്‍ക്ക് 600,000 യെന്‍ വരെ സമ്മാനമായി നല്‍കുമെന്നായിരുന്നു ജപ്പാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. ടോക്കിയോയിലെ 23 മുനിസിപ്പാലിറ്റികളില്‍ താമസിക്കുന്നവരോ അല്ലെങ്കില്‍ ജോലി ചെയ്യുന്നതോ ആയ അവിവാഹിതരായ സ്ത്രീകള്‍ക്കാണ് വിവാഹത്തിന് തയാറായാല്‍ പണം നല്‍കുന്നത്.
ടോക്കിയോ: ജപ്പാന്‍ സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. രാജ്യത്ത് വിവാഹിതരാകുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. കുട്ടികളുടെ ജനന നിരക്കിലും വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. ഈ പ്രതിസന്ധികളെ മറികടക്കാന്‍ ജപ്പാന്‍ ഭരണകൂടം വഴികള്‍ തേടിയിരുന്നു. അങ്ങനെ ഒടുവില്‍ കണ്ടെത്തിയ വഴി സര്‍ക്കാരിനെ പ്രതികൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്. ഇതോടെ ആ പദ്ധതി താത്കാലികമായി നിര്‍ത്തിവെച്ചു. ഗ്രാമങ്ങളിലെ പുരുഷന്മാരെ വിവാഹം (Japanese Wedding) കഴിക്കാന്‍ തയാറാകുന്ന നഗര പ്രദേശങ്ങളിലെ സ്ത്രീകള്‍ക്ക് പണം വാഗ്ദാനം ചെയ്തുകൊണ്ടുള്ളതായിരുന്നു പദ്ധതി.
Also Read: Onam 2024: അബുദാബിയിൽ വമ്പൻ പൂക്കളം; ഉപയോഗിച്ചത് ഇന്ത്യയിൽ നിന്നെത്തിച്ച 600 കിലോ പൂക്കൾ
ഗ്രാമങ്ങളിലെ യുവാക്കളെ വിവാഹം കഴിക്കുന്നവര്‍ക്ക് 600,000 യെന്‍ വരെ സമ്മാനമായി നല്‍കുമെന്നായിരുന്നു ജപ്പാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. ടോക്കിയോയിലെ 23 മുനിസിപ്പാലിറ്റികളില്‍ താമസിക്കുന്നവരോ അല്ലെങ്കില്‍ ജോലി ചെയ്യുന്നതോ ആയ അവിവാഹിതരായ സ്ത്രീകള്‍ക്കാണ് വിവാഹത്തിന് തയാറായാല്‍ പണം നല്‍കുന്നത്. എന്നാല്‍ ഈ പദ്ധതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇതോടെ ഈ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു.
90 വര്‍ഷത്തിനിടയ്ക്ക് രാജ്യത്ത് ഏറ്റവും കുറഞ്ഞ വിവാഹങ്ങള്‍ നടന്ന വര്‍ഷമാണ് 2023 എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 500,000 ത്തില്‍ താഴെ വിവാഹങ്ങള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം നടന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നത്. ജീവിത പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ജപ്പാനിലെ ചെറുപ്പക്കാര്‍ വിമുഖത കാണിക്കുകയാണെന്നും അതിനാലാണ് വിവാഹം, കുട്ടികള്‍ തുടങ്ങിയ കാര്യങ്ങളില്‍ താത്പര്യം ഇല്ലാത്തതെന്നും ജപ്പാനില്‍ നടന്ന ഒരു പഠനത്തില്‍ പറയുന്നു.
അതേസമയം, ജപ്പാനിലെ ഗ്രാമങ്ങളില്‍ നിന്ന് ടോക്കിയോയിലേക്ക് മാറി താമസിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായി 2023ലെ പോപ്പുലേഷന്‍ മൈഗ്രേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ആളുകള്‍ കൂട്ടത്തോടെ സ്ഥലം മാറുന്നത് ഗ്രാമങ്ങളില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഗ്രാമ പ്രദേശങ്ങളില്‍ പലയിടത്തും ആളുകളില്ലാതായെന്നും ജനസംഖ്യ കുറവ് കാരണം പല സ്‌കൂളുകളും ആശുപത്രികളും അടച്ചുപൂട്ടിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.