Israel’s use of US-supplied weapons: യുഎസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് ഇസ്രയേല്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മനുഷ്യത്വ രഹിതം- ബൈഡന്‍ ഭരണകൂടം
Israel’s use of US-supplied weapons: അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ഈ പ്രവര്‍ത്തനങ്ങള്‍ എന്നും ഇത്തരത്തില്‍ യു.എസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ചാതായി ഇസ്രയേല്‍ ഉറപ്പിക്കുന്നില്ലെന്നും പറയുന്നു.
ന്യൂഡല്‍ഹി: മനഷ്യത്വ രഹിതമായപ്രവര്‍ത്തനങ്ങളാണ് യു.എസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് ഇസ്രയേല്‍ നടത്തുന്നത് എന്ന് ബൈഡന്‍ ഭരണകൂടം വെള്ളിയാഴ്ച പറഞ്ഞു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ഈ പ്രവര്‍ത്തനങ്ങള്‍ എന്നും ഇത്തരത്തില്‍ യു.എസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ചാതായി ഇസ്രയേല്‍ ഉറപ്പിക്കുന്നില്ലെന്നും പറയുന്നു.
അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന വിധം യുഎസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിക്കുന്നതായി ഇസ്രായേൽ സമ്മതിച്ചതായി കണ്ടെത്തിയോ, എന്നതിനുള്ള ഉത്തരം ഫെബ്രുവരി ആദ്യം പ്രസിഡന്റ് ജോ ബൈഡന്‍ പുറപ്പെടുവിച്ച പുതിയ ദേശീയ സുരക്ഷാ മെമ്മോറാണ്ടം (എന്‍എസ്എം) പ്രകാരം കോണ്‍ഗ്രസിന് കൈമാറാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനോട് ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ടില്‍ പറയുന്നത് അനുസരിച്ച് ഗാസയിലും വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറുസലേമിലും ഐ എച്ച്എല്‍ അല്ലെങ്കില്‍ ഐ എച്ച്ആര്‍എല്‍ ലംഘിച്ചതായി ആരോപിക്കപ്പെടുന്ന നടപടികളില്‍ യുഎസ് പ്രതിരോധ ആയുധങ്ങള്‍ പ്രത്യേകമായി ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ഇസ്രായേല്‍ പൂര്‍ണ്ണമായ വിവരങ്ങള്‍ പങ്കിട്ടിട്ടില്ല. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കോണ്‍ഗ്രസിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ഈ ആയുധങ്ങള്‍ ഒക്ടോബര്‍ 7 മുതല്‍ ഉപയോഗിച്ചതായാണ് നിലവില്‍ സംശയിക്കുന്നത്. ഗാസ്സയില്‍ 34,000 പലസ്തീനികളെ സൈന്യം കൊന്നൊടുക്കിയതായാണ് റിപ്പോര്‍ട്ട്. ഇസ്രായേലിന്റെ സൈനിക നടപടി ഇതിനാല്‍ തന്നെ കൂടുതല്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്.
എന്‍ക്ലേവിന്റെ അധികാരികളുടെ അഭിപ്രായത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥർ ഈ വിഷയത്തിൽ ഭിന്നാഭിപ്രായം രേഖപ്പെടുത്തി. ഗാസയിലെ ഇസ്രായേലിൻ്റെ ഉടപെടലിനെക്കുറിച്ച് ഏജൻസിക്കുള്ളിലെ കുറഞ്ഞത് നാല് ബ്യൂറോകളിലെ ഉദ്യോഗസ്ഥർ ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചതായി ഏപ്രിൽ അവസാനത്തിൽ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.
ആംനസ്റ്റി ഇൻ്റർനാഷണലിന്റെ ഏപ്രിൽ അവസാനത്തെ ഒരു റിപ്പോർട്ടിൽ, ഇസ്രായേലിന് യുഎസ് നൽകിയ ആയുധങ്ങൾ അന്താരാഷ്ട്ര മാനുഷിക, മനുഷ്യാവകാശ നിയമങ്ങളുടെ ഗുരുതരമായ ലംഘനങ്ങൾക്കായി ഉപയോഗിച്ചുവെന്നു പറയുന്നു. കൂടാതെ സിവിലിയൻ മരണങ്ങളുടെയും പരിക്കുകളുടെയും അടിസ്ഥാനത്തിൽ ഇത് ഉറപ്പിക്കാനാകും എന്നും വ്യക്തമാക്കുന്നു.