Israeli Evacuation Order: ഗാസയുടെ മൂന്നിലൊന്നില്‍ താഴെ മാത്രം പലസ്തീനികള്‍; ഇസ്രായേലിന്റെ കുടിയൊഴിപ്പിക്കലില്‍ മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ
Israel-Palestine Conflict Updates: വടക്കന്‍, തെക്കന്‍ ഗാസയിലെ വിശാലമായ പ്രദേശങ്ങളില്‍ നിന്നും കുടിയൊഴിപ്പില്‍ ഉത്തരവ് വെള്ളിയാഴ്ച ഇസ്രായേല്‍ പുറപ്പെടുവിച്ചതായി യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ ഒഴിപ്പിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിലാണ് മെഡിക്കല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാസ സിറ്റി: ഗാസയില്‍ നിന്ന് പലസ്തീനികളെ ഒഴിപ്പിക്കുന്ന ഇസ്രായേല്‍ നടപടിയില്‍ മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. ഇസ്രായേലിന്റെ കുടിയൊഴിപ്പില്‍ ഉത്തരവുകള്‍ പലസ്‌നികള്‍ക്ക് ഗാസയില്‍ താമസിക്കുന്നതിനുള്ള സ്ഥലം ചുരുങ്ങാന്‍ കാരണമാകുന്നുവെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയതായി അനഡോലു റിപ്പോര്‍ട്ട് ചെയ്യുന്നു.
വടക്കന്‍, തെക്കന്‍ ഗാസയിലെ വിശാലമായ പ്രദേശങ്ങളില്‍ നിന്നും കുടിയൊഴിപ്പില്‍ ഉത്തരവ് വെള്ളിയാഴ്ച ഇസ്രായേല്‍ പുറപ്പെടുവിച്ചതായി യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ ഒഴിപ്പിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിലാണ് മെഡിക്കല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒഴിപ്പിക്കലില്‍ ഈ പ്രദേശം കൂടി ഉള്‍പ്പെടുന്നതിനാല്‍ അടിയന്തര പരിചരണം ആവശ്യമുള്ളവര്‍ക്ക് അത് നല്‍കാന്‍ സാധിക്കാതെ വരും. ഇത് മരണസംഖ്യ ഉള്‍പ്പെടെ വര്‍ധിപ്പിക്കുമെന്നും ഡുജാറിക് മുന്നറിയിപ്പ് നല്‍കി.




അതേസമയം, ഇസ്രായേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഗാസയിലേക്ക് സഹായമെത്തുന്നത് നിലച്ചു. റെഡ്‌ക്രോസിന്റെ ഗാസയിലെ ഫീല്‍ഡ് ആശുപത്രിയില്‍ അവശേഷിക്കുന്ന മരുന്നുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമെന്ന് ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദി റെഡ്‌ക്രോസ് പ്രസിഡന്റ് മിര്‍ജാന സ്‌പോള്‍ജറിക് മുന്നറിയിപ്പ് നല്‍കി.
മാര്‍ച്ച് രണ്ടിന് ശേഷമാണ് ഗാസയിലേക്ക് മരുന്നും ഭക്ഷണവുമായെത്തുന്ന ട്രക്കുകള്‍ ഇസ്രായേല്‍ തടയാന്‍ ആരംഭിച്ചത്. മാര്‍ച്ച് 18ന് ആക്രമണം പുനരാരംഭിച്ച ഇസ്രായേല്‍ നിലവില്‍ പ്രദേശത്ത് ഒഴിപ്പിക്കല്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ആക്രമണം ശക്തമായതോടെ റെഡ്‌ക്രോസ് പ്രവര്‍ത്തകര്‍ക്ക് പോലും പുറത്തിറങ്ങാന്‍ സാധിക്കുന്നില്ലെന്ന് മിര്‍ജാന പറഞ്ഞു.