5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Israel-Gaza War: ഗാസയിലെ യുഎൻ സ്കൂളുകൾക്ക് നേരെ ഇസ്രയേൽ ആക്രമണം: കുട്ടികളടക്കം 30 പേർ കൊല്ലപ്പെട്ടു

‍Israel-Gaza War Update: സ്കൂളുകളിൽ താമസിച്ചിരുന്ന പലസ്തീനികളായ അഭയാർത്ഥികളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

Israel-Gaza War: ഗാസയിലെ യുഎൻ സ്കൂളുകൾക്ക് നേരെ ഇസ്രയേൽ ആക്രമണം: കുട്ടികളടക്കം 30 പേർ കൊല്ലപ്പെട്ടു
Israel-Gaza War.
neethu-vijayan
Neethu Vijayan | Published: 05 Aug 2024 09:36 AM

ന്യൂഡൽഹി: പലസ്തീനിലെ ഗാസയിൽ ഇസ്രയേൽ സ്കൂളുകൾക്ക് നേരെ ഇസ്രയേൽ ആക്രമണം (Israel-Gaza War). ആക്രമണങ്ങളിൽ കുട്ടികളുൾപ്പെടെ 30 പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ഗാസ നഗരത്തിൽ, ഐക്യരാഷ്ട്ര സഭ നടത്തുന്ന സ്കൂളുകൾക്ക് നേരെയാണ് ഇസ്രയേൽ ബോംബ് ആക്രമണം നടത്തിയത്. സ്കൂളുകളിൽ താമസിച്ചിരുന്ന പലസ്തീനികളായ അഭയാർത്ഥികളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

ആക്രമണത്തിൽ ഹാസൻ സലാമ, അൽ നാസർ സ്കൂളുകൾ പൂർണമായും തകർന്ന നിലയിലാണ്. എന്നാൽ ഹമാസിൻ്റെ കമ്മാൻഡ് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നാണ് ഇസ്രയേലിൻ്റെ വാദം. ഒരു മാസത്തിനിടെ ഇസ്രയേൽ ഗാസയിൽ 11 സ്കൂളുകളാണ് തകർത്തത്. ജൂലൈ ആറ് മുതൽ ഇതുവരെ 150 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഹമാസ് – ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഭവനരഹിതരാക്കപ്പെട്ട അഭയാർത്ഥികളാണ് ഇവിടെ കഴിഞ്ഞിരുന്നതെന്നാണ് പലസ്തീനിലെ സിവിൽ ഡിഫൻസ് വക്താവ് മഹമുദ് ബസൽ മാധ്യമങ്ങളോട് പറഞ്ഞത്.

ALSO READ: ഇറാനെ നേരിടാന്‍ ഇസ്രായേലിന് സൈനിക സഹായവുമായി അമേരിക്ക

ഇസ്രായേലിനെതിരെ ആക്രമണം പ്രഖ്യാപിച്ച ഇറാനെ പ്രതിരോധിക്കാൻ ഇസ്രായേലിന് കൂടുതൽ സൈനിക സഹായം വാഗ്ദാനം ചെയ്ത് യുഎസ് കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ പടിഞ്ഞാറൻ ജെറുസലേമും ടെഹ്‌റാനും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായ സാഹചര്യത്തിലാണ് അമേരിക്കയുടെ നടപടി. ക്രൂയിസറുകൾ, ഡിസ്‌ട്രോയറുകൾ, അധിക ഫൈറ്ററുകൾ എന്നിവയാണ് യുഎസ് പ്രതിരോധ വകുപ്പ് ഇസ്രായേലിന് നൽകുന്നത്. ഏതുതരത്തിലുള്ള ആക്രമണങ്ങളെയും തങ്ങൾ പ്രതിരോധിക്കുമെന്ന് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗൺ അറിയിച്ചു.

കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധത്തിൽ 39,583 പലസ്തീൻകാരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 91,398 പേർക്കു പരുക്കേറ്റിട്ടുണ്ട്. ഇതിനിടെ, ഏദൻ കടലിടുക്കുവഴി പോകുകയായിരുന്ന ലൈബീരിയൻ ചരക്കുകപ്പലിനു നേരെ ഹൂതികളുടെ മിസൈലാക്രമണമുണ്ടായി. കപ്പലിനു ചെറിയ കേടുപാടു പറ്റിയതായാണ് വിവരം. ജീവനക്കാ‍ർ സുരക്ഷിതരാണെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. ചെങ്കടലിലെ ഹൂതി ആക്രമണങ്ങൾ രണ്ടാഴ്ചയായി നിലച്ചിരിക്കെയാണ് പുതിയ ആക്രമണം.