Israel-Gaza War: ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ ബോംബാക്രമണം; 100 മരണം

Israel-Gaza War Update: അതിനിടെ ഗാസ മുനമ്പ് മേധാവി യഹിയ സിൻവാറിനെ ഹമാസ് പുതിയ തലവനായി തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിൻ്റെ മുൻഗാമിയായ ഇസ്മായിൽ ഹനിയ കഴിഞ്ഞ ആഴ്ച ടെഹ്‌റാനിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് സിൻവാറിനെ തലവനായി തെരഞ്ഞെടുത്തത്.

Israel-Gaza War: ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ ബോംബാക്രമണം; 100 മരണം

Israel-Gaza War,

Published: 

10 Aug 2024 14:44 PM

ഗാസ: ​ഗാസയിൽ അഭയാർത്ഥി ക്യാമ്പായി പ്രവർത്തിച്ചിരുന്ന സ്കൂളിന് നേരെ ബോംബാക്രമണം. ദരജ് മേഖലയിലെ സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 100 പേർ മരിച്ചതായാണ് റിപ്പോർട്ട് പുറത്തുവരുന്നത്. യുദ്ധത്തിൽ ഭവനരഹിതരായ പലസ്തീൻകാരാണ് ഈ സ്കൂളിൽ താമസിച്ചിരുന്നത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഹമാസിൻ്റെ കമാൻഡ് സെൻ്ററിൽ തങ്ങൾ ആക്രമണം നടത്തിയതായാണ് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നത്.

അതിനിടെ ഗാസ മുനമ്പ് മേധാവി യഹിയ സിൻവാറിനെ ഹമാസ് പുതിയ തലവനായി തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിൻ്റെ മുൻഗാമിയായ ഇസ്മായിൽ ഹനിയ കഴിഞ്ഞ ആഴ്ച ടെഹ്‌റാനിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് സിൻവാറിനെ തലവനായി തെരഞ്ഞെടുത്തത്. ഇസ്‌ലാമിക് റെസിസ്റ്റൻസ് മൂവ്‌മെൻ്റ് ഹമാസ് നേതാവ് യഹ്‌യ സിൻവാറിനെ പ്രസ്ഥാനത്തിൻ്റെ പൊളിറ്റിക്കൽ ബ്യൂറോയുടെ തലവനായി തെരഞ്ഞെടുത്തതായി ഹമാസാണ് പ്രസ്താവനയിലൂടെ അറിയിച്ചത്.

ALSO READ: ഗാസയിലെ യുഎൻ സ്കൂളുകൾക്ക് നേരെ ഇസ്രയേൽ ആക്രമണം: കുട്ടികളടക്കം 30 പേർ കൊല്ലപ്പെട്ടു

ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരായ ആക്രമണത്തിൻ്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളാണ് സിൻവാറെന്ന് ഇസ്രായേൽ നേരത്തെ ആരോപിച്ചിരുന്നു. ഇറാനിലെ ടെഹ്‌റാനിൽ ഹനിയ കൊല്ലപ്പെട്ട് ഒരാഴ്ച്ച തികയുന്നതിന് മുമ്പാണ് ഹമാസിൻ്റെ പുതിയ മേധാവിയായി ഇയാളെ നിയമിച്ചത്. ഹനിയ്യയുടെ കൊലപാതകത്തിൽ ഇറാനും ഹമാസും ഇസ്രായേലിനെതിരെ രം​ഗത്തെത്തിയിരുന്നു. ​

അതേസമയം കഴിഞ്ഞ വ്യാഴാഴ്ച, ഗാസ സിറ്റിയിലെ രണ്ട് സ്കൂളുകളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 18 ലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം. പടിഞ്ഞാറൻ ഗാസ നഗരത്തിൽ, ഐക്യരാഷ്ട്ര സഭ നടത്തുന്ന സ്കൂളുകൾക്ക് നേരെ ഇസ്രയേൽ നടത്തിയ ബോംബ് ആക്രമണത്തിൽ 30 പേരാണ് കൊല്ലപ്പെട്ടത്. സ്കൂളുകളിൽ താമസിച്ചിരുന്ന പലസ്തീനികളായ അഭയാർത്ഥികളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ആക്രമണത്തിൽ ഹാസൻ സലാമ, അൽ നാസർ സ്കൂളുകൾ പൂർണമായും തകർന്ന നിലയിലായിരുന്നു. എന്നാൽ ഹമാസിൻ്റെ കമ്മാൻഡ് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നായാരുന്നു ഇസ്രയേലിൻ്റെ വാദം. ഒരു മാസത്തിനിടെ ഇസ്രയേൽ ഗാസയിൽ 11 സ്കൂളുകളാണ് തകർത്തത്. ജൂലൈ ആറ് മുതലുള്ള കണക്കിൽ 150ലധികം പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധത്തിൽ 39,583 പലസ്തീൻകാരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 91,398 പേർക്കു പരുക്കേറ്റിട്ടുണ്ട്. ഇതിനിടെ, ഏദൻ കടലിടുക്കുവഴി പോകുകയായിരുന്ന ലൈബീരിയൻ ചരക്കുകപ്പലിനു നേരെ ഹൂതികളുടെ മിസൈലാക്രമണമുണ്ടായി. ‌‌ചെങ്കടലിലെ ഹൂതി ആക്രമണങ്ങൾ നിലച്ചിരിക്കെയായിരുന്നു പുതിയ ആക്രമണം.

 

 

Related Stories
Saudi Arabia : അധ്യാപകർക്ക് ലൈസൻസ് നിർബന്ധമാക്കി സൗദി അറേബ്യ; നിബന്ധനകളിൽ ഇളവ്
Jyotiraditya Scindia: ഇന്ത്യ ഉടൻ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും. 2027-ൽ അത് മൂന്നാമതാകും- കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ
Israel-Hezbollah Conflict: സ്‌ഫോടന ശബ്ദം നിലയ്ക്കാതെ ലെബനന്‍; വീണ്ടും ബോംബാക്രമണം
Pakistan Attack: പാകിസ്ഥാനില്‍ വാഹനങ്ങള്‍ക്ക് നേരെ ഭീകരവാദികളുടെ വെടിവെപ്പ്; 50 മരണം
Gautam Adani: അദാനിക്ക് തിരിച്ചടി; വിമാനത്താവളം പാട്ടത്തിനെടുക്കന്നതിന് അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ച കരാറുകൾ റദ്ധാക്കി കെനിയ
News9 Global Summit: ഇന്ത്യ-ജർമ്മനി ബന്ധത്തിൻ്റെ ചരിത്രപരമായ നാഴികക്കല്ല്, ജർമ്മനിയോട് നന്ദി: ടിവി നെറ്റ്‌വർക്ക് എംഡി & സിഇഒ ബരുൺ ദാസ്
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ
പന്ത് മുതൽ ആൻഡേഴ്സൺ വരെ; ലേലത്തിൽ ശ്രദ്ധിക്കേണ്ടവർ ഇവർ
പനീർ ധെെര്യമായി കഴിച്ചോളൂ... ലഭിക്കും ഈ ​ഗുണങ്ങൾ
പെർത്തിൽ ഓസ്ട്രേലിയക്ക് നാണക്കേടിന്റെ റെക്കോർഡ്