5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Israel-Iran Conflict: യുദ്ധതന്ത്രം മാറ്റിപ്പിടിച്ച് ഇസ്രായേൽ; ഇനി ‘ഡിജിറ്റൽ യുദ്ധം’, ഇറാൻ സംവിധാനങ്ങൾ താറുമാറായി

Massive Cyber Attack Against Iran: വൻ സൈബർ ആക്രമണം നേരിട്ട് ഇറാൻ. പിന്നിൽ ഇസ്രായേലാണെന്ന് അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും സ്ഥിരീകരണം വന്നിട്ടില്ല.

Israel-Iran Conflict: യുദ്ധതന്ത്രം മാറ്റിപ്പിടിച്ച് ഇസ്രായേൽ; ഇനി ‘ഡിജിറ്റൽ യുദ്ധം’, ഇറാൻ സംവിധാനങ്ങൾ താറുമാറായി
Representational Image (Image Credits: Sutthichai Supapornpasupad/ Getty Images Creative)
nandha-das
Nandha Das | Published: 12 Oct 2024 18:35 PM

ടെൽ അവീവ്: ഇസ്രയേലിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാനിൽ വ്യാപക സൈബർ ആക്രമണം. ഭരണസിരാകേന്ദ്രങ്ങളെയടക്കം പ്രതിസന്ധിയിലാക്കുന്ന സൈബർ ആക്രമണമാണ് ഇറാൻ നേരിട്ടിരിക്കുന്നത്. ഇസ്രായേൽ കേന്ദ്രങ്ങളാണ് ഇതിന് പിന്നിലെന്ന് അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും സ്ഥിരീകരണം വന്നിട്ടില്ല. സർക്കാരിന്റെ സുപ്രധാന വിവരങ്ങൾ ചോർന്നതായും, ആണവ കേന്ദ്രങ്ങളെ ഉൾപ്പടെ സൈബർ ആക്രമണം ബാധിച്ചതായും റിപ്പോർട്ടുകളുണ്ട്.

“ജുഡീഷ്യറി, ലെജിസ്ലെച്ചർ, എക്സിക്യൂട്ടീവ് ബ്രാഞ്ചുകൾ തുടങ്ങിയ ഇറാൻ സർക്കാരിന്റെ 3 പ്രധാന ശാഖകളും കനത്ത സൈബർ ആക്രമണത്തിന് വിധേയമായി. വിവരങ്ങൾ ചോർത്തപ്പെട്ടു. ഇറാന്റെ ആണവനിലയങ്ങൾ, മുനിസിപ്പൽ നെറ്റ്‌വർക്കുകൾ, ഇന്ധന വിതരണം, ഗതാഗത ശൃംഖലകൾ, തുറമുഖങ്ങൾ തുടങ്ങിയവയും ആക്രമികൾ ലക്ഷ്യമിടുന്നുണ്ട്.”- ഇറാൻ സുപ്രീം കൗൺസിൽ ഓഫ് സൈബർസ്പേസിന്റെ മുൻ സെക്രട്ടറി ഫിറൂസാബാദി പറഞ്ഞു.

ശനിയാഴ്ച പുലർച്ചയോടെയാണ് ഇറാനിൽ കനത്ത സൈബർ ആക്രമണം ആരംഭിച്ചത്. സൈബർ ആക്രമണത്തിന്റെ നാശനഷ്ടതോത് എത്രയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വ്യവസായ കേന്ദ്രങ്ങളുടെ സംവിധാനങ്ങൾ സ്തംഭിച്ചതായും, സമ്പത്ത് വ്യവസ്ഥയുടെ സുപ്രധാന മേഖലകളിൽ അടക്കം സൈബർ ആക്രമണം ബാധിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്ന മേഖലകൾ പൂർവസ്ഥിതിയിലേക്ക് തിരിച്ചെത്താൻ ഏകദേശം മാസങ്ങൾ വേണ്ടി വരും.

ഇറാൻ ഇസ്രായേലിൽ 200-ഓളം മിസൈലുകൾ വർഷിച്ചതിന് പിന്നാലെ, തിരിച്ചടിക്കുമെന്ന് ഇസ്രായേൽ പ്രതിജ്ഞ ചെയ്തിരുന്നു. “യാതൊരു പരിഗണനയും അർഹിക്കാത്ത രീതിയിൽ തിരിച്ചടി ഈ ആഴ്ച തന്നെ ഉണ്ടാകും” എന്നാണ് ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ്റ്, യുഎസ് സുരക്ഷ കൗൺസിലിൽ വെച്ച് ചെയ്ത പ്രതിജ്ഞ. എന്നാൽ, ഇതിനെല്ലാം തിരിച്ചടിക്കാൻ തങ്ങൾ പൂർണ സജ്ജമാണെന്നായിരുന്നു ഇറാൻ പ്രതിനിധി ആമിർ സയീദി ഇറാവാണിയുടെ മറുപടി.

ALSO READ: ലെബനനെ വിടാതെ ഇസ്രയേൽ ; വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു

അതേസമയം, ഇസ്രയേലിനെതിരെ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാന്റെ എണ്ണവിപണനത്തിലും വിതരണത്തിലും പങ്കാളികളായ കമ്പനികൾക്കും കപ്പലുകൾക്കും യുഎസ് ഉപരോധങ്ങൾ ചുമത്തി. ഇറാനിൽ നിന്നുള്ള എണ്ണ, പെട്രോക്കെമിക്കൽ വ്യവസായ മേഖല എന്നിവയ്ക്ക് മേലെയാണ് യുഎസ് പുതിയ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇറാന്റെ മിസൈൽ പദ്ധതികൾക്കും പ്രാദേശിക സേനകൾക്കും സാമ്പത്തിക സഹായം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ്സിന്റെ ഈ പുതിയ നീക്കം.

ഇസ്രായേലിന് സഹായങ്ങൾ നൽകിയാൽ ശക്തമായി തിരിച്ചടിക്കുമെന്ന് അറബ് രാജ്യങ്ങൾക്ക് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെ, ഉപരോധം ഏർപ്പെടുത്തിയതിന്  അമേരിക്കയ്ക്ക് മുന്നറിയിപ്പുമായും ഇറാൻ രംഗത്തെത്തി. ഇറാനെതിരായ ആക്രമണങ്ങളിൽ ഇസ്രായേലിന് സഹായം അനുവദിച്ചാൽ കനത്ത തിരിച്ചടി നൽകുമെന്നാണ് യുഎസ് സഖ്യകക്ഷികളായ രാജ്യങ്ങൾക്ക് ഇറാൻ നൽകിയ മുന്നറിയിപ്പ്.  ഇതിന് പിന്നാലെയാണ്, ഇറാനെതിരെ ശക്തമായ സൈബർ ആക്രമണം ഉണ്ടായിരിക്കുന്നത്.

Latest News