Israel Job Offer: യോ​ഗ്യത 10-ാം ക്ലാസ്, ശമ്പളം 2 ലക്ഷം; വമ്പൻ തൊഴിലവസരങ്ങൾ ഇസ്രായേലിൽ

Israel Job Offer: കഴിഞ്ഞ വർഷവും ഇസ്രയേൽ 10000 നിർമ്മാണ തൊഴിലാളികളെ ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യയെ സമീപിച്ചിരുന്നു. ഇതിനെതുടർന്ന് 5,000 തൊഴിലാളികളെയാണ് ഇന്ത്യ ഇസ്രായേലിലേക്ക് അയച്ചത്. തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിനായി ഇസ്രായേലിൽ നിന്നുള്ള ഒരു സംഘം അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്.

Israel Job Offer: യോ​ഗ്യത 10-ാം ക്ലാസ്, ശമ്പളം 2 ലക്ഷം; വമ്പൻ തൊഴിലവസരങ്ങൾ ഇസ്രായേലിൽ

Israel Job Offer.

Published: 

11 Sep 2024 08:52 AM

ന്യൂഡൽഹി: വമ്പൻ തൊഴിലവസരങ്ങളുമായി ഇസ്രായേൽ (Israel Job Offer). അടിസ്ഥാന സൗകര്യ, ആരോഗ്യ മേഖലകളിലെ നൈപുണ്യ ദൗർലഭ്യം എന്നിവ പരിഹരിക്കാനായി ഇസ്രായേൽ ഇന്ത്യയെ സമീപിച്ചിരിക്കുകയാണ്. 10,000 നിർമാണ തൊഴിലാളികളുടെയും 5,000 ആരോഗ്യ മേഖലകളിലുള്ളവരെയും നൽകണമെന്നാണ് ഇസ്രയേൽ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷവും ഇസ്രയേൽ 10000 നിർമ്മാണ തൊഴിലാളികളെ ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യയെ സമീപിച്ചിരുന്നു. ഇതിനെതുടർന്ന് 5,000 തൊഴിലാളികളെയാണ് ഇന്ത്യ ഇസ്രായേലിലേക്ക് അയച്ചത്.

തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിനായി ഇസ്രായേലിൽ നിന്നുള്ള ഒരു സംഘം അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. നിർമ്മാണ തൊഴിലാളികൾക്കായുള്ള റിക്രൂട്ട്‌മെൻ്റ് മഹാരാഷ്ട്രയിലായിരിക്കും സംഘടിപ്പിക്കുക. നിർമാണത്തൊഴിലാളികൾക്ക് പുറമേ, ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 5,000 ആരോ​ഗ്യ പ്രവർത്തകരെയും റിക്രൂട്ട് ചെയ്യാൻ ഇസ്രായേൽ ശ്രമം നടത്തുന്നുണ്ട്.

തൊഴിലവസരങ്ങളിൽ തെരഞ്ഞെടുക്കപ്പെടാൻ ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് വിദ്യാഭ്യാസമെങ്കിലും പൂർത്തിയാക്കിയിരിക്കണം. കൂടാതെ ഒരു അംഗീകൃത ഇന്ത്യൻ സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കണം. പുറമെ, 990 മണിക്കൂർ പ്രായോഗിക പരിശീലനം ഉൾപ്പെടുന്ന ഒരു കെയർഗിവിംഗ് കോഴ്‌സും ഉണ്ടായിരിക്കണമെന്നാണ് നിർദ്ദേശം.

ALSO READ: ഇസ്രായേല്‍ ആക്രമണത്തില്‍ ഗസയില്‍ ഭൂമി പിളര്‍ന്നു; മരണസംഖ്യ ഉയരുന്നു

അതേസമയം ഈ വർഷമാദ്യം നിർമ്മാണ തൊഴിലാളികൾക്കായുള്ള റിക്രൂട്ട്‌മെൻ്റ് ഡ്രൈവിൽ മൊത്തം 16,832 ഉദ്യോഗാർഥികളാണ് പങ്കെടുത്തത്. അതിൽ 10,349 പേരെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. വിജയികളായ ഉദ്യോഗാർഥികൾക്ക് മെഡിക്കൽ ഇൻഷുറൻസ്, ഭക്ഷണം, താമസം, കൂടാതെ പ്രതിമാസ ബോണസ് എന്നിവയ്‌ക്കൊപ്പം 1.92 ലക്ഷം രൂപ പ്രതിമാസ ശമ്പളവും ഇസ്രയേൽ വാഗ്ദാനം ചെയ്തിരുന്നു.

നാഷണൽ സ്‌കിൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷനാണ് 2023 നവംബറിൽ ഒപ്പുവച്ച കരാറിനെ തുടർന്ന് അന്ന് റിക്രൂട്ട്മെന്റ് നടത്തി ആളുകളെ തിരഞ്ഞെടുത്തത്. ആദ്യഘട്ട റിക്രൂട്ട്‌മെൻ്റ് നടന്നത് ഉത്തർപ്രദേശ്, ഹരിയാന, തെലങ്കാന എന്നിവിടങ്ങളിലായിരുന്നു. അതേസമയം തെക്കൻ ഗാസയിലെ ഖാൻ യൂനിസിന് സമീപം അൽ മവാസിയിൽ ഇസ്രായേൽ നടത്തിയ കനത്ത ബോംബാക്രമണത്തെ തുടർന്ന് ഭൂമി പിളർന്ന് ഗർത്തം രൂപപ്പെട്ടു.

ആക്രമത്തിൽ 65 ഓളം പലസ്തീനികൾ ഇതുവരെ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധിയാളുകൾക്ക് പരിക്കേറ്റിട്ടുമുണ്ട്. ബോംബാക്രമണത്തിൽ രൂപപ്പെട്ട ഗർത്തത്തിൽപ്പെട്ട് നിരവധിയാളുകൾക്ക് ജീവൻ നഷ്ടമായതായും റിപ്പോർട്ടുണ്ട്. പ്രദേശത്തുണ്ടായിരുന്ന നിരവധി അഭയാർഥി കുടിലുകൾ കത്തിനശിച്ചു. അഞ്ചോളം റോക്കറ്റുകൾ മേഖലയിലെ ടെന്റുകളിൽ പതിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

 

Related Stories
Crypto Tower Dubai: വ്യത്യസ്ത രൂപകല്പനയുമായി ദുബായിൽ പുതിയ അംബരചുംബി; ക്രിപ്റ്റോ ടവർ 2027ൽ പ്രവർത്തനസജ്ജമാവും
Abu Dhabi Big Ticket: കൂലിപ്പണിക്കാരനും, പഴക്കച്ചവടക്കാരനും, ഒപ്പം അബുദാബി ബിഗ് ടിക്കറ്റ് ആ മലയാളിക്കും
South Korean President: ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂണ്‍ സുക് യോല്‍ അറസ്റ്റില്‍
Sharjah Rent Index: തർക്കങ്ങൾക്ക് അവസാനം; വാടക സൂചിക കൊണ്ടുവരാനൊരുങ്ങി ഷാർജ
Israel-Palestine Conflict: നിര്‍ബന്ധിച്ച് വസ്ത്രം അഴിപ്പിച്ചു, ലൈംഗികാതിക്രമം നടത്തി; ഇസ്രായേല്‍ സൈന്യത്തിന്റെ ചെയ്തികളെ കുറിച്ച് പലസ്തീന്‍ വനിത
South Korean President: ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡൻ്റിന് 1 കോടി 52 ലക്ഷം ശമ്പളം, ദക്ഷിണ കൊറിയയിൽ ഇങ്ങനെയാണ്
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം