Hamas-Israel Conflict: ഹമാസ് ഗവണ്‍മെന്റ് തലവനെയും രണ്ട് നേതാക്കളെയും വധിച്ചതായി ഇസ്രായേല്‍
Israel Attacks Hamas: മുഷ്താഹയും മറ്റ് നേതാക്കളും അഭയം തേടിയ താവളം കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററായി പ്രവര്‍ത്തിക്കുകയായിരുന്നു. മൂന്ന് മാസം മുമ്പ് നടത്തിയ ആക്രമണത്തിലാണ് ഇവരെ വധിച്ചത്. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് കാരണക്കാരായ എല്ലാവരെയും പിന്തുടര്‍ന്ന് ഇല്ലാതാക്കുമെന്ന് ഐഡിഎഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ജെറുസലേം: ഹമാസ് ഗവണ്‍മെന്റ് തലവന്‍ റൗഹി മുഷ്താഹ ഉള്‍പ്പെടെ മൂന്ന് ഫലസ്തീന്‍ നേതാക്കളെ വധിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന (Hamas-Israel Conflict). വടക്കന്‍ ഗസയിലെ ഭൂഗര്‍ഭ അറയില്‍ മൂന്ന് മാസം മുമ്പ് നടത്തിയ ആക്രമണത്തിലാണ് മൂവരും കൊല്ലപ്പെട്ടതെന്നാണ് ഐഡിഎഫ് വ്യക്തമാക്കുന്നത്. റൗഹി മുഷ്താഹയ്ക് പുറമേ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയുടെയും ലേബര്‍ കമ്മിറ്റിയുടെയും സുരക്ഷാ ചുമതല വഹിച്ചിരുന്ന സമേഹ് അല്‍- സിറാജ്, ഹമാസിന്റെ ജനറല്‍ സെക്യൂരിറ്റി മെക്കാനിസത്തിന്റെ കമാന്‍ഡര്‍ സമി ഔദെഹ് എന്നിവരാണ് കൊല്ലപ്പെട്ടത്. എക്‌സ് പോസ്റ്റിലൂടെയാണ് ഐഡിഎഫ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ ഹമാസ് ഇതുവരേക്കും പ്രതികരിച്ചിട്ടില്ല.
ഐഡിഎഫിന്റെ എക്‌സ് പോസ്റ്റ്
Approximately 3 months ago, in a joint IDF and ISA strike in Gaza, the following terrorists were eliminated:
🔴Rawhi Mushtaha, the Head of the Hamas government in Gaza
🔴Sameh al-Siraj, who held the security portfolio on Hamas’ political bureau and Hamas’ Labor Committee
🔴Sami… pic.twitter.com/6xpH6tOOot— Israel Defense Forces (@IDF) October 3, 2024
Also Read: Iran-Israel: യുഎസ് പോലും ഭയക്കുന്ന ഇറാന്റെ ആയുധശേഖരം; അറിയാം ഇറാന്‍-ഇസ്രായേല്‍ കരുത്ത്
ഹമാസിന്റെ ഏറ്റവും മുതിര്‍ന്ന നേതാവും സേന വിന്യാസവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ഏറ്റവും സ്വാധീനമുള്ള ആളുമായിരുന്നു കൊല്ലപ്പെട്ട മുഷ്താഹ എന്നാണ് ഇസ്രായേല്‍ പ്രസ്താവനയിലൂടെ പറയുന്നത്. മുതിര്‍ന്ന ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ വലംകൈ കൂടിയാണ് അദ്ദേഹം. ഇസ്രായേലിന്റെ ആക്രമണത്തെ തുടര്‍ന്ന് മൂവരും ഭൂഗര്‍ഭ താവളത്തില്‍ ഒളിക്കുകായിരുന്നുവെന്നാണ് ഐഡിഎഫ് അവകാശപ്പെടുന്നത്.
മുഷ്താഹയും മറ്റ് നേതാക്കളും അഭയം തേടിയ താവളം കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററായി പ്രവര്‍ത്തിക്കുകയായിരുന്നു. മൂന്ന് മാസം മുമ്പ് നടത്തിയ ആക്രമണത്തിലാണ് ഇവരെ വധിച്ചത്. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് കാരണക്കാരായ എല്ലാവരെയും പിന്തുടര്‍ന്ന് ഇല്ലാതാക്കുമെന്ന് ഐഡിഎഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Also Read: Iran Attack Israel: ഇറാന്‍ ലക്ഷ്യം വെച്ചത് ആരെ? മിസൈലുകൾ പതിച്ച മൊസാദ് ആസ്ഥാനത്ത് ഗർത്തം
മുഷ്താഹയെ യുഎസ് ആഗോള തീവ്രവാദിയായി 2015ല്‍ പ്രഖ്യാപിച്ചിരുന്നു. ഹമാസിന്റെ ഗസ പോളിറ്റ് ബ്യൂറോയിലെ അംഗമാണ് മുഷ്താഹയെന്നാണ് യൂറോപ്യന്‍ കൗണ്‍സില്‍ ഓണ്‍ റിലേഷന്‍സിന്റെ വാദം. ഹമാസിന്റെ സാമ്പത്തിക കാര്യങ്ങളുടെ മേല്‍നോട്ടം വഹിച്ചിരുന്നതും മുഷതാഹയാണെന്നാണ് കൗണ്‍സില്‍ വ്യക്തമാക്കുന്നത്.
റൗഹി മുഷ്താഹ്
ഹമാസിന്റെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളും സേനാ വിന്യാസത്തില്‍ സുപ്രധാന പങ്കുവഹിച്ചിരുന്ന ആളുമാണ് കൊല്ലപ്പെട്ട റൗഹി മുഷ്താഹ്. കൂടാതെ ഗസ മുനമ്പിലെ ഹമാസ് സിവല്‍ ഗവേണന്‍സിന്റെ തലവനായും തടവുകാരുടെ ചുമതലയുള്ള നേതാവായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മുതിര്‍ന്ന ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ വലം കൈ എന്നാണ് ഇയാള്‍ പൊതുവേ അറിയപ്പെടുന്നത്.
യഹ്യ സിന്‍വാറും മുഷ്താഹും ഒരുമിച്ച് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മാത്രമല്ല ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയിലെ ഏറ്റവും മുതിര്‍ന്ന നേതാവായും മുഷ്താഹ് കണക്കാക്കപ്പെട്ടിരുന്നു.