5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gaza Ceasefire: വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചേ മതിയാകൂ; അതുവരെ ഗസയ്ക്ക് മാനുഷിക സഹായം ഇല്ലെന്ന് ഇസ്രായേല്‍

Gaza Ceasefire Updates: യുഎസിന്റെ നിര്‍ദേശം അംഗീകരിക്കാന്‍ ഹമാസ് വിസമ്മതിക്കുകയാണെങ്കില്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങേണ്ടതായി വരും. ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാതെ ഇസ്രായേല്‍ വെടിനിര്‍ത്തല്‍ അനുവദിക്കില്ലെന്നും പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

Gaza Ceasefire: വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചേ മതിയാകൂ; അതുവരെ ഗസയ്ക്ക് മാനുഷിക സഹായം ഇല്ലെന്ന് ഇസ്രായേല്‍
ബെഞ്ചമിന്‍ നെതന്യാഹു Image Credit source: PTI
shiji-mk
Shiji M K | Published: 03 Mar 2025 08:07 AM

ടെല്‍ അവീവ്: യുഎസ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശം ഹമാസ് അംഗീകരിക്കുന്നത് വരെ ഗസയിലേക്കുള്ള എല്ലാ മാനുഷിക സഹായങ്ങളും നിര്‍ത്തിവെച്ചതായി ഇസ്രായേല്‍. ഗസയിലേക്കുള്ള എല്ലാ അവശ്യ സംധനങ്ങളുടെയും വിതരണം അവസാനിപ്പിച്ചിരിക്കുന്നതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

യുഎസിന്റെ നിര്‍ദേശം അംഗീകരിക്കാന്‍ ഹമാസ് വിസമ്മതിക്കുകയാണെങ്കില്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങേണ്ടതായി വരും. ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാതെ ഇസ്രായേല്‍ വെടിനിര്‍ത്തല്‍ അനുവദിക്കില്ലെന്നും പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ഗസയിലേക്കുള്ള മാനുഷിക സഹായം നിര്‍ത്തലാക്കിയ ഇസ്രായേലിന്റെ നടപടിയെ ഹമാസ് അപലപിച്ചു. വിലകുറഞ്ഞ ബ്ലാക്ക്‌മെയില്‍ എന്നും യുദ്ധക്കുറ്റമെന്നുമാണ് ഇസ്രായേലിന്റെ പ്രവൃത്തിയെ ഹമാസ് വിശേഷിപ്പിച്ചത്.

ഇസ്രായേലിന്റെ നടപടിയില്‍ പ്രതികരിച്ച് ഈജിപ്തും രംഗത്തെത്തിയിട്ടുണ്ട്. മാനുഷിക സാഹത്തെ ബ്ലാക്ക് മെയിലിങ്ങിനുള്ള ഉപകരണമായി ഉപയോഗിക്കുന്ന നടപടിയെ ശക്തമായി എതിര്‍ക്കുന്നു എന്ന് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു.

ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ കരാര്‍ കഴിഞ്ഞ ശനിയാഴ്ചയാണ് അവസാനിച്ചത്. ശേഷം കരാര്‍ 42 ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ബന്ദികളെ മുഴുവനായി വിട്ടുനല്‍കണമെന്നാണ് ഇസ്രായേല്‍ ആവശ്യം ഉന്നയിക്കുന്നത്. എന്നാല്‍ ഈ നിര്‍ദേശം ഹമാസ് തള്ളിയതാണ് പ്രകോപനത്തിന് കാരണമായത്.

Also Read: Gaza Ceasefire: ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുന്നതിന് അംഗീകാരം നല്‍കി ഇസ്രായേല്‍; വിസമ്മതിച്ച് ഹമാസ്

റമദാന്‍, പെസഹ തുടങ്ങിയവ കഴിയുന്നത് വരെ വെടിനിര്‍ത്തല്‍ തുടരണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം അനുസരിച്ചാണ് ഒന്നാം ഘട്ട കരാര്‍ നീട്ടിയത്. റമദാന്‍ മാര്‍ച്ച് 31നും പെസഹ ഏപ്രില്‍ 20നുമാണ് അവസാനിക്കുന്നത്. ജനുവരിയില്‍ ഒപ്പുവെച്ച കരാര്‍ അനുസരിച്ച് വെടിനിര്‍ത്തല്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കണമെന്ന ഉറച്ച നിലപാടിലാണ് ഹമാസ്.