Iran-Israel Conflict: തിരിച്ചടിച്ച് ഇസ്രായേൽ; ഇറാനിൽ കനത്ത വ്യോമാക്രമണം, ടെഹ്റാനിൽ ഉൾപ്പടെ ഉഗ്രസ്ഫോടനം

Israel Retaliatory Attacks in Iran: അമേരിക്കയെ മുൻകൂട്ടി അറിയിച്ചതിന് ശേഷമായിരുന്നു ഇസ്രായേൽ ആക്രമണം നടത്തിയത്.

Iran-Israel Conflict: തിരിച്ചടിച്ച് ഇസ്രായേൽ; ഇറാനിൽ കനത്ത വ്യോമാക്രമണം, ടെഹ്റാനിൽ ഉൾപ്പടെ ഉഗ്രസ്ഫോടനം

ഇറാനിലുണ്ടായ ഇസ്രായേൽ വ്യോമാക്രമണം. (Image Credits: Screengrab)

Updated On: 

26 Oct 2024 07:24 AM

ഇറാന്റെ തുടർച്ചയായുള്ള ആക്രമണങ്ങൾക്ക് തിരിച്ചടി നൽകി ഇസ്രായേൽ. ശനിയാഴ്ച പുലർച്ചെ കനത്ത വ്യോമാക്രമണമാണ് ഇറാൻ നേരിട്ടത്. ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ ആക്രമണം. തലസ്ഥാന നഗരമായ ടെഹ്റാനിൽ ഉൾപ്പടെ ഉഗ്രസ്ഫോടനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. ഇസ്രായേലിൽ കഴിഞ്ഞ ഒരു മാസമായി ഇറാൻ നടത്തിവന്ന ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ പ്രതിരോധ സേന വ്യകത്മാക്കിയതിന് പിന്നാലെയാണ് ആക്രമണം.

കൂടാതെ, കറാജിലെ ആണവോർജ നിലയത്തിന് നേരെയും ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. സ്‌ഫോടനത്തിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായതായാണ് വിവരം. നിരവധി കെട്ടിടങ്ങൾ തകർന്നു. ആളപായം സംബന്ധിച്ച വിവരങ്ങൾ വ്യക്തമല്ല. പത്ത് സെക്കന്റുകളുടെ വ്യത്യാസത്തിൽ അഞ്ചിലധികം വലിയ സ്ഫോടനങ്ങളാണ് ടെഹ്റാനിൽ മാത്രം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ഇസ്രയേലിന്റെ ആക്രമണമെന്ന് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് പറഞ്ഞു.

യുഎസ് പ്രസിഡന്റ് ജോ ബൈഡനെ വിവരം അറിയിച്ചതിന് ശേഷമായിരുന്നു ആക്രമണമെന്ന് യുഎസ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഇറാന്റെ തുടർച്ചയായുള്ള ആക്രമണങ്ങൾക്കെതിരെ പ്രതികരിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഇസ്രായേൽ പ്രതിരോധ സേനയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയായിരുന്നു പ്രതികരണം.

ഇസ്രായേൽ പോസ്റ്റിന്റെ പൂർണ രൂപം

ഇസ്രയേലിനെതിരെ മാസങ്ങളായി ഇറാൻ നടത്തിവരുന്ന തുടർച്ചയായ ആക്രമണങ്ങൾക്ക് മറുപടിയായി, ഇപ്പോൾ ഇസ്രായേൽ പ്രതിരോധ സേന ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയാണ്. ഇറാൻ ഒക്‌ടോബർ 7 മുതൽ തുടർച്ചയായി ഇസ്രായേലിനെ ആക്രമിക്കുകയാണ്. ലോകത്തിലെ മറ്റെല്ലാ പരമാധികാര രാജ്യങ്ങളെയും പോലെ, ഇസ്രായേൽ രാഷ്ട്രത്തിനും പ്രതികരിക്കാനുള്ള അവകാശം ഉണ്ട്. ഞങ്ങളുടെ പ്രതിരോധവും ആക്രമണാത്മകവുമായ കഴിവുകൾ പൂർണ്ണമായും അണിനിരത്തിയിരിക്കുന്നു. ഇസ്രായേൽ രാഷ്ട്രത്തെയും ഇസ്രായേൽ ജനതയെയും സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ഞങ്ങൾ ചെയ്യും.

 

 

Related Stories
Benjamin Netanyahu: വെടി നിർത്തൽ താൽക്കാലികം, ആവശ്യമെങ്കിൽ പോരാട്ടം തുടരും; ബെഞ്ചമിന്‍ നെതന്യാഹു
Teacher Assaulted Student: 13കാരനെ ലൈംഗികമായി പീഡിപ്പിച്ചത് നാല് വർഷത്തോളം; ഒടുവിൽ കുഞ്ഞിനും ജന്മം നൽകി; അധ്യാപിക അറസ്റ്റിൽ
UAE Trading Scam: യുഎഇയിൽ വ്യാപാരികളെ പറ്റിച്ച് ഇന്ത്യക്കാരൻ്റെ വ്യാജ കമ്പനി; നഷ്ടമായത് 12 മില്ല്യൺ ദിർഹം
Israel – Palestine : ഇസ്രയേൽ മന്ത്രിസഭായോഗം അംഗീകാരം നൽകി; ഗസയിൽ വെടിനിർത്തൽ കരാർ നാളെമുതൽ പ്രാബല്യത്തിൽ
Google Pay In Saudi: ഇനി സൗദി അറേബ്യയിലും ഗൂഗിൾ പേ; സെൻട്രൽ ബാങ്കും ഗൂഗിളും കരാറിൽ ഒപ്പിട്ടു
Imran Khan: അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതി കേസ്; ഇമ്രാന്‍ ഖാന് 14 വര്‍ഷവും ഭാര്യക്ക് 7 വര്‍ഷവും തടവ് ശിക്ഷ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ