5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gaza Ceasefire: ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുന്നതിന് അംഗീകാരം നല്‍കി ഇസ്രായേല്‍; വിസമ്മതിച്ച് ഹമാസ്

Gaza Ceasefire Updates: പുതിയ നിര്‍ദേശങ്ങള്‍ അനുസരിച്ച് വെടിനിര്‍ത്തല്‍ കാലയളവില്‍ റമദാനെയും ഏപ്രില്‍ പകുതി വരെ നീണ്ടുനില്‍ക്കുന്ന പെസഹ പെരുന്നാളിനെയും ഉള്‍പ്പെടുത്തുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

Gaza Ceasefire: ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുന്നതിന് അംഗീകാരം നല്‍കി ഇസ്രായേല്‍; വിസമ്മതിച്ച് ഹമാസ്
ഗസയില്‍ നിന്നുള്ള ദൃശ്യം Image Credit source: PTI
shiji-mk
Shiji M K | Published: 02 Mar 2025 11:10 AM

കെയ്‌റോ: ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുന്നതിന് അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദേശത്തിന് അംഗീകാരം നല്‍കി ഇസ്രായേല്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ആണ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ ഇക്കാര്യങ്ങള്‍ അംഗീകരിക്കാന്‍ ഹമാസ് തയാറായിട്ടില്ല.

പുതിയ നിര്‍ദേശങ്ങള്‍ അനുസരിച്ച് വെടിനിര്‍ത്തല്‍ കാലയളവില്‍ റമദാനെയും ഏപ്രില്‍ പകുതി വരെ നീണ്ടുനില്‍ക്കുന്ന പെസഹ പെരുന്നാളിനെയും ഉള്‍പ്പെടുത്തുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

എന്നാല്‍ അമേരിക്കയുടെ നിര്‍ദേശങ്ങള്‍ ഹമാസ് അംഗീകരിക്കാത്തത് ആശങ്കകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടത്തിനുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള സന്നദ്ധത ഹമാസ് പലതവണ ആവര്‍ത്തിച്ചിരുന്നു. പക്ഷെ ആദ്യ ഘട്ടം കുറച്ചധികം ദിവസത്തേക്ക് നീട്ടി കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാനാണ് ഇസ്രായേല്‍ ശ്രമിച്ചതെന്ന് ഹമാസ് ആരോപിച്ചു.

യുദ്ധം അവസാനിപ്പിക്കണം എന്ന നിലപാടായിരുന്നു ഹമാസ് സ്വകരിച്ചിരുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ തയാറാകുകയാണെങ്കില്‍ മുഴുവന്‍ ബന്ദികളെയും വിട്ട് നല്‍കുമെന്നും ഹമാസ് സൂചന നല്‍കിയിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വെടിനിര്‍ത്തല്‍ കാരറിന്റെ ആദ്യ ഘട്ടം അവസാനിക്കാനിരിക്കെ രണ്ടാം ഘട്ടത്തെ കുറിച്ച് യാതൊരുവിധ ഉറപ്പും ഇസ്രായേല്‍ നല്‍കിയിരുന്നില്ല. എന്നാല്‍ നിലവില്‍ ഇസ്രായേല്‍ പുറത്തിവിട്ടിരിക്കുന്ന പ്രസ്താവന അനുസരിച്ച് കരാര്‍ പ്രാബല്യത്തില്‍ വരുന്ന ദിവസം ബാക്കിയുള്ള ബന്ദികളില്‍ പകുതിയാളുകളെയും മോചിപ്പിക്കുമെന്നാണ്.

Also Read: Gaza War: ഗസ യുദ്ധം പുനരാരംഭിക്കുമെന്ന് നെതന്യാഹു; കരാര്‍ നിലനിര്‍ത്താനായി ശ്രമം തുടര്‍ന്ന് മധ്യസ്ഥ രാജ്യങ്ങള്‍

സ്ഥിരമായ വെടനിര്‍ത്തല്‍ ധാരണയിലെത്തിയാല്‍ മാത്രമേ ബാക്കിയുള്ള മോചിപ്പിക്കുകയുള്ളൂ. നിലവില്‍ ഒക്‌ടോബര്‍ ഏഴിലെ ആക്രമണത്തില്‍ ബന്ദികളാക്കപ്പെട്ട 251 പലസ്തീകളില്‍ 58 പേരാണ് ഗസയിലുള്ളത്. ഇതില്‍ 34 പേര്‍ മരണപ്പെട്ടതായി ഇസ്രായേല്‍ നേരത്തെ അറിയിച്ചിരുന്നു.