5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Israel-Palestine War: അക്രമകാരികളായ പലസ്തീനികളുടെ കുടുംബാംഗങ്ങളെ നാട് കടത്തും; പുതിയ നിയമം പാസാക്കി ഇസ്രായേല്‍

Israeli Government Passes New Law For Palestinians: ആക്രമണം വിവരം നേരത്തെ അറിയുന്ന പലസ്തീനികള്‍ക്കും ഭീകരവാദ പ്രവര്‍ത്തത്തിന് പിന്തുണ നല്‍കുകയോ ചെയ്യുന്ന പലസ്തീനികള്‍ക്കും കിഴക്കന്‍ ജറുസലേമിലെ ആളുകള്‍ക്കും നിയമം ബാധകമായിരിക്കും. ആക്രമണം നടത്തുന്ന പലസ്തീനികളുടെ വീടുകള്‍ പൊളിക്കണമെന്നുള്ള ഉദ്ദേശം ദീര്‍ഘനാളായി ഇസ്രായേലിനുണ്ട്.

Israel-Palestine War: അക്രമകാരികളായ പലസ്തീനികളുടെ കുടുംബാംഗങ്ങളെ നാട് കടത്തും; പുതിയ നിയമം പാസാക്കി ഇസ്രായേല്‍
ഗസയില്‍ നിന്നുള്ള ദൃശ്യം (Image Credits: PTI)
shiji-mk
Shiji M K | Published: 08 Nov 2024 08:03 AM

ടെല്‍അവീവ്: ആക്രമണം നടത്തുന്ന പലസ്തീനികളുടെ ബന്ധുക്കളെ നാട് കടത്താനുള്ള നിയമം പാസാക്കി ഇസ്രായേല്‍. ഇസ്രായേല്‍ പൗരന്മാര്‍ ഉള്‍പ്പെടെയുള്ള അക്രമകാരികളായ പല്‌സതീനികളുടെ കുടുംബാംഗങ്ങളെ നാട് കടത്താനുള്ള നിയമാണ് പാര്‍ലമെന്റ് പാസാക്കിയത്. യുദ്ധത്തില്‍ തകര്‍ന്ന ഗസ മുനമ്പിലേക്കോ അല്ലെങ്കില്‍ യുദ്ധം ബാധിച്ച മറ്റ് മേഖലകളിലേക്കോ നാട് കടത്താനാണ് തീരുമാനം. 41നെതിരെ 61 വോട്ടുകള്‍ക്കാണ് നിയമം പാസായത്.

പാര്‍ലമെന്റ് അംഗീകാരം നല്‍കിയ നിയമത്തിന് സുപ്രീം കോടതിയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ നിയമം പ്രാബല്യത്തില്‍ വരൂ. എന്നാല്‍ ഈ നിയമം സുപ്രീം കോടതി റദ്ദാക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇസ്രായേല്‍ ഡെമോക്രസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ഗവേഷകനും ഇസ്രായേല്‍ സൈന്യത്തിലെ നിയമ വിദഗ്ധനുമായ ഡോ. എറാന്‍ ഷമീര്‍ ബോറര്‍ പറഞ്ഞത്. ഇസ്രായേലിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് യോജിക്കാത്തതും ഭരണഘടന വിരുദ്ധവുമായ നിയമമാണ് പാസാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Also Read: Yoav Gallant Fired: ‘വിശ്വാസം നഷ്ടപ്പെട്ടു’; ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കി നെതന്യാഹു

ആക്രമണം വിവരം നേരത്തെ അറിയുന്ന പലസ്തീനികള്‍ക്കും ഭീകരവാദ പ്രവര്‍ത്തത്തിന് പിന്തുണ നല്‍കുകയോ ചെയ്യുന്ന പലസ്തീനികള്‍ക്കും കിഴക്കന്‍ ജറുസലേമിലെ ആളുകള്‍ക്കും നിയമം ബാധകമായിരിക്കും. ആക്രമണം നടത്തുന്ന പലസ്തീനികളുടെ വീടുകള്‍ പൊളിക്കണമെന്നുള്ള ഉദ്ദേശം ദീര്‍ഘനാളായി ഇസ്രായേലിനുണ്ട്. ഇത് സാധ്യമാക്കുന്നതിനായാണ് ഈ നിയമം പാസാക്കിയതെന്നാണ് പൊതുവേ ഉയരുന്ന വിമര്‍ശനം.

അതേസമയം, പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പിഎസ്ജി ആരാധകര്‍. ചാമ്പ്യന്‍സ് ലീഗ് മത്സരം നടക്കുന്നതിനിടെയാണ് ആരാധകര്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഫ്രീ പലസ്തീന്‍ എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിയായിരുന്നു ഐക്യദാര്‍ഢ്യം. കഴിഞ്ഞ ദിവസം നടന്ന അത്‌ലറ്റികോ മാഡ്രിഡുമായി നടന്ന മത്സരത്തിനിടെയാണ് പിഎസ്ജി ആരാധകരുടെ നീക്കം.

Also Read: Israel-Hamas Conflict: ഐഡിഎഫ് സൈനികരെ വധിച്ച് ഹമാസ്; ഉറങ്ങിക്കിടന്ന ഫലസ്തീനികള്‍ക്ക് ഇസ്രായേല്‍ ആക്രമണം

എന്നാല്‍ ആരാധകരുടെ പ്രതിഷേധത്തിനിടെ ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബ്രൂണോ റീട്ടെയ്‌ലോ രംഗത്തെത്തി. ആരാധകര്‍ നടത്തിയ പ്രവൃത്തി സ്വീകാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരാധകര്‍ക്കെതിരെ കേസോ മറ്റ് നിയമ നടപടികളോ സ്വീകരിക്കില്ലെന്ന് യുവേഫ വക്താവ് പ്രതികരിച്ചു. അവര്‍ പലസ്തീന്‍ അനുകൂല ബാനര്‍ ഉയര്‍ത്തിയത് പ്രകോപനപരമായ നീക്കമാണെന്ന് പറയാന്‍ സാധിക്കില്ലെന്ന് യുവേഫ വക്താവ് പറഞ്ഞു.

അതേസമയം, വടക്കന്‍ ഗസയിലെ ബെയ്ത് ലഹിയ നഗരത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 12 പലസ്തീനികള്‍ കൊല്ലപ്പെട്ടു. രണ്ട് വീടുകളിലും നുസീറത് അഭയാര്‍ഥി ക്യാമ്പിലെ ഒരു വീടിന് നേരെയുമാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ജബാലിയ, ബെയ്ത് ഹനൂന്‍ എന്നിവിടങ്ങളില്‍ ഇസ്രായേല്‍, ടാങ്ക് ആക്രമണവും ശക്തമാക്കിയിട്ടുണ്ട്.