Israel-Palestine Conflict: യുദ്ധവെറി ഒടുങ്ങാതെ ഇസ്രായേല്‍; വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷവും ആക്രമണം
Gaza Ceasefire: 15 മാസമായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന് വിരാമമിടുന്നതിനായി കൊണ്ടുവന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്. എന്നാല്‍, വെടിനിര്‍ത്തല്‍ കരാളിനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ഗസയിലെ ജനങ്ങളെ സുരക്ഷിതവും സുസ്ഥിരവുമായ സമാധാനത്തിലേക്ക് നയിക്കുന്നതിന് ഈ കരാര്‍ സഹായിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
ജറുസലേം: വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് ശേഷവും ഗസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍. ഗസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 45 പേരാണ് കൊല്ലപ്പട്ടത്. ഗസയില്‍ ശക്തമായ വ്യോമാക്രമണമാണ് ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ വിജയമാണെന്നാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പറയുന്നത്. പലസ്തീന്‍ ജനത നടത്തിയ പ്രതിരോധത്തിന്റെ വിജയമാണിതെന്ന് ഇറാന്‍ പറഞ്ഞു. ഇറാന്‍ ഇക്കാര്യം പറയുന്നുണ്ടെങ്കിലും ഇസ്രായേല്‍ മുന്നോട്ടുവെച്ച കരാറിലെ നിബന്ധനകളില്‍ നിന്ന് ഹമാമസ് പിന്മാറിയതായാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിക്കുന്നത്.
15 മാസമായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന് വിരാമമിടുന്നതിനായി കൊണ്ടുവന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്. എന്നാല്‍, വെടിനിര്‍ത്തല്‍ കരാളിനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ഗസയിലെ ജനങ്ങളെ സുരക്ഷിതവും സുസ്ഥിരവുമായ സമാധാനത്തിലേക്ക് നയിക്കുന്നതിന് ഈ കരാര്‍ സഹായിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. പുതിയ വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ച നിലവില്‍ വരുമെന്നാണ് വിവരം.
Also Read: Gaza Ceasefire: ഗാസയിൽ 15 മാസത്തെ യുദ്ധത്തിന് വിരാമം; വെടിനിർത്തൽ കരാർ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ
അതേസമയം, യുഎസിന്റെയും ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തില്‍ ദോഹയില്‍ വെച്ചായിരുന്നു വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടന്നിരുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ച പ്രാബല്യത്തില്‍ വരുമെന്നാണ് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ത്താനി വ്യക്തമാക്കിയത്.
ഡൊണാള്‍ഡ് ട്രംപ് ജനുവരി 20ന് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉണ്ടാകുന്നതിനായി യുഎസ് സമ്മര്‍ദം ചെലുത്തിയിരുന്നു. തന്റെയും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഒരുമിച്ചുള്ള ശ്രമങ്ങളാണ് വെടിനിര്‍ത്തലിലേക്ക് നയിച്ചതെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു.
ഗസ ജനതയുടെ ധീരതയുടെ വിജയാണിതെന്നാണ് ഹമാസ് പ്രതികരിച്ചത്. വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉണ്ടായതോടെ ഗസയിലെ ജനങ്ങള്‍ ആഹ്ലാദപ്രകടനം നടത്തുകയും ചെയ്തു.