Israel-Palestine Conflict: കുരുതി തുടര്‍ന്ന് ഇസ്രായേല്‍; യുദ്ധത്തില്‍ മരിച്ച പലസ്തീനികളുടെ എണ്ണം 46,000 കടന്നു

Palestinians Death Surpassed 46000: ഇതുവരെ 46,006 പലസ്തീനികള്‍ കൊല്ലപ്പെടുകയും 1,09,378 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം ആളുകളും സ്ത്രീകളും കുട്ടികളുമാണെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. എന്നാല്‍ കൊല്ലപ്പെട്ടവരില്‍ എത്രയാളുകള്‍ ഹമാസ് പോരാളികളാണെന്നോ അല്ലെങ്കില്‍ എത്ര സാധാരണക്കാരുണ്ടെന്നോ വ്യക്തമല്ല.

Israel-Palestine Conflict: കുരുതി തുടര്‍ന്ന് ഇസ്രായേല്‍; യുദ്ധത്തില്‍ മരിച്ച പലസ്തീനികളുടെ എണ്ണം 46,000 കടന്നു

ഗസയില്‍ നിന്നുള്ള ചിത്രം

Published: 

10 Jan 2025 07:40 AM

ഗസ: ഇസ്രായേല്‍-പലസ്തീന്‍ യുദ്ധത്തില്‍ ഇതുവരെ 46,000 പലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ഗസ ആരോഗ്യമന്ത്രാലയം. വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ആരോഗ്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കുന്നത്. യുദ്ധം പതിനാറാം മാസത്തിലേക്ക് കടന്നിരിക്കുന്ന വേളയില്‍ കൂടിയാണ് ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇതുവരെ 46,006 പലസ്തീനികള്‍ കൊല്ലപ്പെടുകയും 1,09,378 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം ആളുകളും സ്ത്രീകളും കുട്ടികളുമാണെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. എന്നാല്‍ കൊല്ലപ്പെട്ടവരില്‍ എത്രയാളുകള്‍ ഹമാസ് പോരാളികളാണെന്നോ അല്ലെങ്കില്‍ എത്ര സാധാരണക്കാരുണ്ടെന്നോ വ്യക്തമല്ല.

ഇപ്പോഴും നൂറോളം ബന്ദികള്‍ ഗസയിലുണ്ടെന്നാണ് വിവരം. ഇവരില്‍ മൂന്നിലൊരാളെങ്കിലും ആദ്യ ആക്രമണത്തില്‍ തന്നെ കൊല്ലപ്പെട്ടതായോ അല്ലെങ്കില്‍ അടിമത്തത്തില്‍ മരിക്കുകയോ ചെയ്തതായാണ് ഇസ്രായേല്‍ അധികൃതര്‍ പറയുന്നത്. മാത്രമല്ല, പതിനാറ് മാസത്തോളമായി തുടരുന്ന യുദ്ധം 2.3 ദശലക്ഷം ജനസംഖ്യയില്‍ നിന്ന് 90 ശതമാനം ആളുകളെയും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഹമാസിന് മുന്നറിയിപ്പ് നല്‍കികൊണ്ട് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയരുന്നു. ഗസയില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇസ്രായേലി ബന്ദികളെ ഉടന്‍ തന്നെ വിട്ടയക്കണമെന്നാണ് ട്രംപിന്റെ നിര്‍ദേശം. അല്ലാത്തപക്ഷം സര്‍വനാശം നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Also Read: Wildfires in Los Angeles: ലോസ് ആഞ്ചൽസിലെ കാട്ടു തീ; 1.5 ലക്ഷം പേരെ ഒഴിപ്പിച്ചു; ഭീതിയിൽ ഹോളിവുഡ് താരങ്ങളും; ഓസ്കർ നോമിനേഷൻ മാറ്റി

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേല്‍ ആക്രമിക്കാന്‍ പാടില്ലായിരുന്നു. ഇസ്രായേലികളെ ഹമാസ് ബന്ദികളാക്കാന്‍ പാടില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു. തന്റെ മാര്‍ എ ലാഗോ എസ്‌റ്റേറ്റില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

അതിനിടെ, ബന്ദികൈമാറ്റം അന്തിമഘട്ടത്തിലാണെന്നും വെടിനിര്‍ത്തല്‍ കരാല്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ട്രംപിന്റെ അനുയായി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു. എന്നാല്‍ നേരത്തെ അമേരിക്ക നടത്തിയ എല്ലാ വെടിനിര്‍ത്തല്‍ ചര്‍ച്ചകളും തുടര്‍ച്ചയായി പരാജയപ്പെട്ടിരുന്നു. ചര്‍ച്ചകള്‍ പുരോഗതിയില്ലാതെ വന്നതോടെ ഖത്തര്‍ മധ്യസ്ഥ ശ്രമങ്ങള്‍ നിര്‍ത്തിവെക്കുകയുമുണ്ടായി. ഈ ചര്‍ച്ചയാണ് വീണ്ടും പുനരാരംഭിക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ഖത്തറില്‍ ചര്‍ച്ചകള്‍ തുടരുന്നതിന് പ്രതിനിധി സംഘത്തിന് ഹമാസും ഇസ്രായേലും അനുമതി നല്‍കിയിട്ടുണ്ട്.

Related Stories
Chandra Arya: ‘പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കും’; ട്രൂഡോയ്ക്ക് പിൻഗാമിയാകാൻ ഇന്ത്യൻ വംശജനായ ചന്ദ്ര ആര്യ
Los Angeles Wildfires: ദുരിത കയത്തില്‍ ലോസ് ഏഞ്ചലസ്; 30,000 ഏക്കര്‍ കത്തിയമര്‍ന്നു, ഏറ്റവും വിനാശകരമായ തീപിടിത്തം
UAE Personal Status Laws: അനുവാദമില്ലാതെ കുട്ടികൾക്കൊപ്പം യാത്ര ചെയ്താൽ പിഴ ഒരു ലക്ഷം ദിർഹം വരെ; പുതിയ നിയമങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
Wildfires in Los Angeles: ലോസ് ആഞ്ചൽസിലെ കാട്ടു തീ; 1.5 ലക്ഷം പേരെ ഒഴിപ്പിച്ചു; ഭീതിയിൽ ഹോളിവുഡ് താരങ്ങളും; ഓസ്കർ നോമിനേഷൻ മാറ്റി
Viral News: കളി കാര്യമായി; കാമുകിയുമായി വഴക്കിട്ട് വിമാനത്തില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് യുവാവ്‌
Los Angeles Wildfires: കാട്ടുതീയില്‍ വലഞ്ഞ് ലോസ് ഏഞ്ചലസ്; അഞ്ച് മരണം, അടിയന്തരാവസ്ഥ
സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം